മലയാള സിനിമയിലെ മികച്ച താരമാണ് ഇന്ന് റിമ കല്ലിങ്കല്‍. മികച്ച നായികയ്ക്കുള്ള നിരവധി പുരസ്കാരങ്ങൾ ഇതിനോടകം താരം നേടിയിട്ടുണ്ട്. സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങൾ അടക്കം അതിൽ പെടും. റിമ ഓണ്‍ സ്‌ക്രീനിലും അതുപോലെ തന്നെ ഓഫ് സ്‌ക്രീനിലും മലയാള സിനിമയുടെ പ്രാചീനമായ നായിക സങ്കല്‍പ്പങ്ങളെ പൊളിച്ചെഴുതിയ താരമാണ്.
ആരെയും അസൂയപെടുത്തുന്ന നൃത്തത്തിലൂടെയാണ് താരം സിനിമയിലെത്തുന്നത്. സിബി മലയില്‍ 2009ൽ സംവിധാനം ചെയ്ത ഋതു എന്ന സിനിമയിലൂടെയായിരുന്നു റിമ കല്ലിങ്കില്‍ സിനിമയിലെത്തുന്നത്. പിന്നീട് അങ്ങോട്ട് സൂപ്പർ താരമായി റിമ കല്ലിങ്കില്‍ മാറുകയായിരുന്നു.തന്റെ നിലപാടുകളിലൂടെയും കാഴ്ചപ്പാടുകളിലൂടെയും റിമ കല്ലിങ്കില്‍ മലയാള സിനിമയിടെ തന്നെ മാറ്റത്തിന്റെ ഭാഗമായി മാറിയിട്ടുണ്ട്. മലയാള സിനിമയിൽ നില നിൽക്കുന്ന സ്ത്രീവിരുദ്ധതയെയും റിമ പലവട്ടം ചോദ്യം ചെയ്തിട്ടുണ്ട്. ഡബ്ല്യു സി സി യുടെ സ്ഥാപകരില്‍ ഒരാളുമാണ് റിമ കല്ലിങ്കില്‍. മലയാള സിനിമയിലെ സ്ത്രീകളുടെ ശക്തമായ ഒരു കൂട്ടായ്മയാണ് ഡബ്യു സി സി. നൃത്തത്തിലും വളരെ സജീവമായ റിമ സ്വന്തമായി ഒരു നൃത്ത വിദ്യാലയവും ഇന്ന് നടത്തുന്നുണ്ട്.
സോഷ്യല്‍ മീഡിയയിലും ഏറെ സജീവമാണ് റിമ കല്ലിങ്കലിന്ന് . തന്റെ നിലപാടുകള്‍ തുറന്ന് പറയുന്നതിനൊടൊപ്പം തന്നെ തന്റെ ജീവിതവും താരം സോഷ്യല്‍ മീഡിയയിലൂടെ ആരാധകരുമായി സംവദിക്കുന്നു . ഇപ്പോഴിതാ കഴിഞ്ഞ ദിവസം താരം ഷെയർ ചെയ്ത പുതിയ ഫോട്ടോകൾ സോഷ്യല്‍ മീഡിയയിൽ വൈറലായി മാറിയിരിക്കുകയാണ് . ഭയങ്കര ബോള്‍ഡ് ലുക്കിലുള്ള നല്ല അടിപൊളി ഫോട്ടോകളാണ് റിമ കല്ലിങ്കില്‍ ഷെയർ ചെയ്തിരിക്കുന്നത് .
പച്ച നിറത്തിലുള്ള ഉടുപ്പ് അണിഞ്ഞാണ് താരമാ ഫോട്ടോഷൂട്ടിലെത്തിയിരിക്കുന്നത്. ഈ വര്‍ഷത്തെ ലാസ്റ്റ് ഫുൾമൂണിന് എന്ന ക്യാപ്ഷനോടെ പങ്കുവച്ച ഫോട്ടോകൾ സെക്കന്റുകൾക്കകം തന്നെ സോഷ്യല്‍ മീഡിയയില്‍ വലിയ രീതിയിൽ വൈറലായി മാറിയിരിക്കുകയാണ്. താരത്തിന്റെ ബോള്‍ഡും ഒരേ സമയം ട്രെഡിഷണലുമായ ലുക്കിന് സോഷ്യല്‍ മീഡിയ ഇപ്പോൾ കയ്യടിക്കുകയാണ്. നിരവധി സിനിമാ താരങ്ങളും ഇതിനോടകം ഫോട്ടോയ്ക്ക് താഴെ കമന്റുകളുമായി വന്നിട്ടുണ്ട്.
ചിലര്‍ വളരെ മോശം കമന്റുകളുമായും വന്നിട്ടുണ്ട്. നാണമില്ലേ ഇതുപോലുള്ള ഫോട്ടോകൾ ഷെയർ ചെയ്യാനെന്നും, എന്തിനാ മോളൂസേ ഇങ്ങനെ ബുദ്ധിമുട്ടി ഇതൊക്കെ ഇടുന്നേ? അതൂടെ അങ്ങ് അഴിച്ചുക്കള എന്നും പറയുന്നത് അതിൽ ചിലതാണ്. റിമയുടെ ആരാധകർ മോശം കമന്റുകളിട്ടവർക്ക് അതേ രീതിയിൽ തന്നെ മറുപടികൾ കൊടുക്കുന്നുമുണ്ട്. സന്തോഷത്തിന്റെ ഒന്നാം രഹസ്യം എന്ന ചിത്രമാണ് റിമയുടെ ഏറ്റവും അവസാനം റിലീസ് ചെയ്ത ചിത്രം . ഭർത്താവ് കൂടിയായ ആഷിഖ് അബു സംവിധാനം ചെയ്യുന്ന നീലവെളിച്ചമാണ് ഇനി പുറത്തിറങ്ങാനുള്ള ചിത്രം . ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഒരു ചിത്രമാണിത്.
Recent Comments