HomeEntertainmentവിമര്‍ശകര്‍ക്ക് മറുപടിയുമായി താരങ്ങള്‍; ഹണിമൂണാഘോഷിക്കാന്‍ പ്രൈവറ്റ് ജെറ്റില്‍ ബെലീസിലെ ഐലാന്‍ഡിലേക്ക്

വിമര്‍ശകര്‍ക്ക് മറുപടിയുമായി താരങ്ങള്‍; ഹണിമൂണാഘോഷിക്കാന്‍ പ്രൈവറ്റ് ജെറ്റില്‍ ബെലീസിലെ ഐലാന്‍ഡിലേക്ക്

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി നിര്‍മാതാവ് രവീന്ദര്‍ ചന്ദ്രശേഖറും സീരിയല്‍ നടി മഹാലക്ഷ്മിയുമാണ് വാര്‍ത്തകളില്‍ നിറയുന്നത്. വിവാഹഫോട്ടോയാണ് ചര്‍ച്ചയ്ക്ക് കാരണം. ആദ്യ വിവാഹബന്ധം വേര്‍പ്പെടുത്തിയതിന് ശേഷം രണ്ടാമതും വിവാഹിതരായതാണ് ചിലരെ ചൊടിപ്പിച്ചത്. അതേ സമയം കുടുംബാംഗങ്ങളുടെ സാന്നിധ്യത്തിലായിരുന്നു രവീന്ദ്രര്‍ മഹാലക്ഷ്മിയുടെ കഴുത്തില്‍ താലിച്ചാര്‍ത്തിയത്. ശേഷം ഫോട്ടോസ് താരങ്ങള്‍ തന്നെ സോഷ്യല്‍ മീഡിയ പേജുകളിലൂടെ പുറത്ത് വിട്ടു.

സമൂഹമാധ്യമങ്ങളില്‍ ഫോട്ടോ അപ്ലോഡ് ചെയ്തതോടെ ബോഡിഷെയിമിങ്ങും അധിഷേപങ്ങളും താരങ്ങളെ തേടിയെത്തി.കുറച്ച് ദിവസങ്ങളായി വിവാഹത്തെ കുറിച്ചുള്ള വിശേഷങ്ങളാണ് ഇരുവരും പല അഭിമുഖങ്ങളിലൂടെയും പറയുന്നത്. ചിലര്‍ വളരെ മോശമായ രീതിയിലടക്കം ചോദ്യങ്ങളുമായി എത്തിയിരുന്നു. രവീന്ദ്രറിന് അമിതാമായിട്ടുള്ള തടിയാണ് പ്രശ്നമായി ചൂണ്ടി കാണിക്കുന്നത്. ഇവരുടെ ദാമ്പത്യം എങ്ങനെയായിരിക്കും എന്ന കൗതുകവും പലര്‍ക്കും ഉണ്ട്. അതുപോലെ മഹാലക്ഷ്മിയ്ക്ക് ആദ്യ ബന്ധത്തില്‍ ഒരു കുഞ്ഞുണ്ട്. അതിനെ ഉപേക്ഷിച്ചതും വിമര്‍ശനമായി. എന്നാല്‍ ഇതൊന്നും തങ്ങളെ ബാധിക്കില്ലെന്ന നിലപാടിലാണ് താരങ്ങള്‍. ഏറ്റവും പുതിയതായി മഹാലക്ഷ്മിയ്ക്കൊപ്പമുള്ളൊരു ഫോട്ടോയാണ് രവീന്ദ്രര്‍ പങ്കുവെച്ചിരിക്കുന്നത്. ഒരു വിമാനത്തിന് മുന്നില്‍ നിന്നും രവീന്ദ്രറെടുത്ത സെല്‍ഫിയാണിത്. ഈ ഫോട്ടോ പുറത്ത് വന്നാല്‍ ഉണ്ടാവുന്ന കമന്റുകളെന്താണോ അതാണ് താരം ക്യാപ്ഷനില്‍ കൊടുത്തിരിക്കുന്നത്.

രവീന്ദ്രന്‍ ഭാര്യയുടെ കൂടെ പ്രൈവറ്റ് ജെറ്റില്‍ ഹണിമൂണിന് ബെലീസിലെ ഐലാന്‍ഡിലേക്ക് പോവുകയാണ്’ ദയവ് ചെയ്ത് അങ്ങനെ കമന്റ് ഇടരുത് ഡാ… തൃച്ചി അടുത്തുള്ള ഡാല്‍മിയപുരത്തിന് അടുത്തുള്ള കുലദൈവ ക്ഷേത്രത്തിലേക്ക് പോവുന്നതാണ് ഞങ്ങള്‍. ഈ ഫോട്ടോ വേണമെങ്കില്‍ സ്‌ക്രീപ്റ്റ് ആക്കിക്കോ എന്നുമാണ് രവീന്ദ്രര്‍ ക്യാപ്ഷനില്‍ പറയുന്നത്. അതേ സമയം നിങ്ങള്‍ തന്നെ കണ്ടന്റ് കൊടുക്കുകയാണോന്നാണ് ആരാധകര്‍ രവീന്ദ്രറിനോട് ചോദിക്കുന്നത്.

ഇരുവരുടെയും വിവാഹ ചിത്രങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലായിരുന്നു. പണം കണ്ടിട്ടാണ് സംവിധായകനെ വിവാഹം കഴിച്ചതെന്ന് മഹാലക്ഷ്മിക്ക് നേരെ ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു. പക്ഷേ ഇതിനെല്ലാം മറുപടിയായി സംവിധായകന്‍ തന്നെ രംഗത്ത് വന്നിരുന്നു. പണം കണ്ടിട്ട് അല്ല അവള്‍ എന്നെ സ്‌നേഹിച്ചതെന്നും എന്റെ ശരീരം ഇതുപോലെ തുടര്‍ന്നാല്‍ മതി, സ്വയം തോന്നുന്നെങ്കില്‍ ഭാരം കുറച്ചാല്‍ മതി എന്നുമാണ് അവള്‍ പറഞ്ഞത്. എന്നിലെ എന്നെയാണ് അവള്‍ സ്‌നേഹിച്ചത്. അതുകൊണ്ടുതന്നെ സമൂഹമാധ്യമങ്ങളിലെ മോശമായ വിമര്‍ശനങ്ങളെ ഇവര്‍ ഭയക്കുന്നില്ല എന്നും അഭിപ്രായപ്പെട്ടിരുന്നു

Most Popular

Recent Comments