മലയാളികള്‍ക്ക് ഇന്ന് ഏറെ സുപരിചിതയാണ് മേക്കപ്പ് ആര്‍ട്ടിസ്റ്റായ രഞ്ജു രഞ്ജിമാര്‍. മലയാള സിനിമയിലെ ഒരുപാട് താരങ്ങളുടെ പ്രിയപ്പെട്ട മേക്കപ്പ് ആര്‍ട്ടിസ്റ്റാണ് ഇന്ന് രഞ്ജു രഞ്ജിമാര്‍. ഇത് കൂടാതെ സിനിമയ്ക്ക് പുറമേയുള്ള തന്റെ സോഷ്യൽ വർക്കുകളിലൂടെ ഏറെ ശ്രദ്ധ നേടുന്ന വ്യക്തിത്വം കൂടിയാണ് രഞ്ജു . ട്രാന്‍സ് വിഭാഗത്തിനു വേണ്ടിയുള്ള രഞ്ജുവിന്റെ പ്രവര്‍ത്തനങ്ങള്‍ ഏറെ ശ്രദ്ധയമാണ്.സാമൂഹ്യ മാധ്യമങ്ങളിലും ശ്രദ്ധേയ സാന്നിധ്യമാണ് ഇന്ന് രഞ്ജു രഞ്ജിമാര്‍. തന്റെ നിലപാടുകളും അഭിപ്രായങ്ങളുമൊക്കെ അറിയിച്ചും രഞ്ജു രഞ്ജിമാര്‍ ശ്രദ്ധ നേടുന്നുണ്ട്. ഇപ്പോഴിതാ ഒരു സെറ്റിലുണ്ടായ മോശം അനുഭവങ്ങളെക്കുറിച്ച് തുറന്ന് സംസാരിക്കുകയാണ് രഞ്ജു രഞ്ജിമാര്‍.
സെറ്റില്‍ കുട്ടിവസ്ത്രമിട്ട് തുള്ളി ചാടി കളി, ഷോട്ടിനിടെ ഇറങ്ങി ഓടിപ്പോയി. നടനെ ഉടനെ തന്നെ നിയന്ത്രിക്കണമെന്ന് രഞ്ജു രഞ്ജിമാർ
റിപ്പോര്‍ട്ടര്‍ ചാനലിലെ ഒരു ഇന്റർവ്യൂവിൽ സംസാരിക്കുകയായിരുന്നു രഞ്ജു രഞ്ജിമാര്‍. നടനും നിര്‍മ്മാതാവുമൊക്കെയായ ഉണ്ണി മുകുന്ദനെതിരെ ഇപ്പോൾ നടന്‍ ബാല ഉയര്‍ത്തിയിട്ടുള്ള പ്രതിഫല ആരോപണത്തെ കുറിച്ചുള്ള ചര്‍ച്ചയിലാണ് ചലച്ചിത്ര സംഘടനകള്‍ക്കെതിരെ രൂക്ഷമായ ഭാഷയിൽ രഞ്ജു രഞ്ജിമാര്‍ തുറന്ന് പറഞ്ഞത് . പേരിന് മാത്രമാണ് ഇവിടെ സംഘടനകളെന്നാണ് താരം പറയുന്നത്.
അതിന് പിന്നാലെയാണ് തനിക്ക് ഈ അടുത്തുണ്ടായ ഒരു മോശം അനുഭവം കൂടി അവര്‍ തുറന്ന് പറഞ്ഞത് . ഒരു ലോക്കെഷനിൽ വച്ചു ഒരു പ്രമുഖ നടനില്‍ നിന്നും ഉണ്ടായ അനുഭവവത്തെ കുറിച്ചാണ് രഞ്ജു രഞ്ജിമാര്‍ ഷെയർ ചെയ്തത്. ഒരു പ്രമുഖ നടന്‍ കാരണം തനിക്ക് അനുഭവിക്കേണ്ടി വന്നത് ഏറെ ദുരിതങ്ങളാണ് . പ്രസ്തുത നടന്റെ ചില പ്രവര്‍ത്തികൾ കാരണം ഒമ്പത് മണിക്ക് തീരേണ്ട സീനുകളൊക്കെ പുലര്‍ച്ചെ അഞ്ച് മണിക്കാണ് തീർന്നതെന്നും താരം പറയുന്നു. ഉറക്കവും ആരോഗ്യവും അതിലൂടെ തനിക്ക് നഷ്ട്ടമായി എന്നാണ് താരം പറയുന്നത്.
ഈയൊരറ്റ നടന്‍ കാരണം സിനിമാ ലൊക്കേഷനുകളിൽ ഞാന്‍ ഇന്നും പലതും അനുഭവിച്ചു കൊണ്ടിരിക്കുകയാണ്. ഈ നടന്‍ കൃത്യസമയത്ത് സെറ്റിൽ വരാതിരിക്കുകയും കോ ആര്‍ടിസ്റ്റുമാരോടൊക്കെ വളരെ മോശമായിട്ട് പെരുമാറുകയുമൊക്കെയാണ് ചെയ്യുന്നത്. മാത്രമല്ല ചിലപ്പോൾ ഷോട്ടിനിടയില്‍ ഇറങ്ങി ഓടിപ്പോവുകയുമൊക്കെ ചെയ്യും .
ഇത്തരത്തിലുള്ള നടന്മാരെ നിയന്ത്രിക്കാന്‍ വേണ്ടി ഇനിയെങ്കിലും അസോസിയേഷനുകള്‍ മുന്നോട്ട് വരണമെന്ന് രഞ്ജു വ്യക്തമാക്കി. ചില സമയത്ത് കൂടെ അഭിനയിച്ചു കൊണ്ടിരിക്കുന്നത് ഒരു സ്ത്രീയാണെന്ന പരിഗണന പോലും കല്‍പ്പിക്കാതെ ലോക്കെഷനിൽ കുട്ടി വസ്ത്രമിട്ട് ഓടുകയും ചാടുകയുമൊക്കെയാണ് ആ നടൻ ചെയ്യുന്നത്. എല്ലാവരും റെഡിയായി ഷോട്ട് പറഞ്ഞാല്‍ അതിന് വരാതിരിക്കുക തുടങ്ങി തീർത്തും അപമര്യാദയായിട്ടാണ് ഇയാൾ സെറ്റില്‍ എല്ലാ ദിവസവും പെരുമാറുന്നതെന്നാണ് രഞ്ജു രഞ്ജിമാര്‍ പറയുന്നത്.
ഈ നടൻ ആരാണെന്ന് രഞ്ജു പറഞ്ഞിട്ടില്ല എങ്കിലും അത് ഷൈൻ ടോം ചാക്കെയെ കുറിച്ചാണെന്ന കണ്ടെത്തലിലാണ് ഇപ്പോൾ സോഷ്യൽ മീഡിയ.
Recent Comments