നിങ്ങള്‍ക്ക് എന്താണ് കിട്ടുന്നത്; കഴിഞ്ഞ ദിവസം മരിച്ച രമേശ് വലിയ ശാലയുടെ മകള്‍ ചോദിക്കുന്നു, സംഭവം എന്താണെനന്ന് അറിയാമോ

കഴിഞ്ഞ ദിവസമാണ് സീരിയല്‍ താരമായിരുന്ന വലിയശാല രമേശ് മരിച്ചത്. വീട്ടിലെ മുറിയില്‍ തൂങ്ങി മരിക്കുകയായിരുന്നു രമേശ്. താരത്തിന്റെ അപ്രതീക്ഷിത മരണം സുഹൃത്തുക്കളിലും ആരാധകരിലും ഞെട്ടലാണ് ഉണ്ടാക്കിയത്.

എന്നാല്‍ രമേശിന്റെ മരണത്തിന് പിന്നാലെ പല തരത്തിലുള്ള പ്രചരണവും നടന്നിരുന്നു. വീട്ടില്‍ വഴക്കുണ്ടാക്കിയതിനെ തുടര്‍ന്നാണ് രമേശ് തൂങ്ങി മരിച്ചത് എന്നായിരുന്നു പ്രചരണം നടന്നിരുന്നത്. എന്നാല്‍ ഇപ്പോള്‍ ഇത്തരം പ്രചരണങ്ങളെ തള്ളി രംഗത്ത് വന്നിരിക്കുകയാണ് രമേശ് വലിയ ശാലയുടെ മകള്‍ ശ്രുതി എം.എസ്.

അച്ഛന്റെ ആദ്യ ഭാര്യയുടെ ബന്ധുക്കളും ചേട്ടന്റെ ഭാര്യ വീട്ടിലെ ബന്ധുക്കളും ഓരോ വ്യാജവാര്‍ത്ത ഇറക്കുകയാണ് എന്നാണ് ശ്രുതി പറയുന്നത്. മൃതശരീരം വരുന്നതിനു മുമ്പേ തന്നെ പലതും പിടിച്ചടക്കാനാണ് ഇത്തരക്കാര്‍ ശ്രമിക്കുന്നത്. നിങ്ങള്‍ക്ക് എന്തെങ്കിലും വേണമെങ്കില്‍ എടുത്തുകൊണ്ട് പോയ്‌ക്കോളൂ എന്നാണ് ശ്രുതി കുറിച്ചത്.

സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച കുറിപ്പിലാണ് ശ്രുതി ഇക്കാര്യങ്ങള്‍ പറഞ്ഞത്. എന്റെ പേര് ശ്രുതി എം.എസ്. ഞാന്‍ വലിയശാല രമേശിന്റെ മകളാണ് എന്ന് പറഞ്ഞാണ് ശ്രുതിയുടെ കുറിപ്പ് തുടങ്ങുന്നത്. അച്ഛന്‍ മരിക്കുന്നതിന്റെ തലേന്നു രാത്രി ഞങ്ങള്‍ വളരെ സന്തോഷത്തോടെ പോയപ്പോള്‍ എടുത്ത വിവാഹ പാര്‍ട്ടിയുടെ ചിത്രമാണ് ഞാന്‍ ഷെയര്‍ ചെയ്തിരിക്കുന്നത്.

ബന്ധുക്കള്‍ പറയുന്നത് അച്ഛന്‍ മരിക്കുന്നതിന്റെ തലേന്നുതൊട്ടേ ഇവിടെ ബഹളമുണ്ടായി എന്നാണ്. വീട്ടില്‍ ഇല്ലായിരുന്ന ഞങ്ങള്‍ എങ്ങനെയാണ് ബഹളം ഉണ്ടാക്കുന്നത്. ഒരു കോമണ്‍ സെന്‍സ് ഉള്ള ആളുകള്‍ ആണേല്‍ ചിന്തിക്കൂ…ദയവായി എന്നും ശ്രുതി പറയുന്നു.

അച്ഛന്റെ മൃതശരീരം കൊണ്ടുവന്ന് പോലുമില്ല. അതിനു മുമ്പേ തന്നെ അച്ഛന്റെ ആദ്യ ഭാര്യയുടെ ബന്ധുക്കള്‍, ചേട്ടന്റെ ഭാര്യ വീട്ടിലെ ബന്ധുക്കള്‍ ഓരോ വ്യാജവാര്‍ത്ത ഇറക്കുകയാണ് എന്നും ശ്രുതി പറഞ്ഞു. ഈ പറയുന്നവര്‍ ആരും അച്ഛന്റെ ബന്ധുക്കള്‍ അല്ല, അച്ഛന്റെ ബന്ധുക്കള്‍ കൊച്ചിയിലാണ് താമസം. അവര്‍ ഞങ്ങളെ പറ്റി ഒരു കുറ്റവും പറഞ്ഞിട്ടില്ലെന്നും ശ്രുതി പറഞ്ഞു.

ഇപ്പോള്‍ നിങ്ങള്‍ക്ക് മനസിലായി കാണും ഗോകുല്‍ രമേശിന്റെ ഭാര്യ വീട്ടുകാരും അച്ഛന്റെ ആദ്യ ഭാര്യയുടെ വീട്ടിലെ ബന്ധുക്കളും എന്തിനാണ് ഈ വ്യാജവാര്‍ത്ത ഉണ്ടാക്കുന്നതെന്ന്. മൃതശരീരം വരുന്നതിനു മുമ്പേ തന്നെ പലതും പിടിച്ചടക്കാനുള്ള മനസ്. നിങ്ങള്‍ക്ക് എന്തെങ്കിലും വേണമെങ്കില്‍ എടുത്തുകൊണ്ട് പോയ്‌ക്കോളൂവെന്നും ശ്രുതി പറഞ്ഞു.

ഇവര്‍ക്ക് സ്വത്തുക്കളോട് ആകും താല്‍പര്യം. എനിക്ക് പ്രതികരിക്കാന്‍ പറ്റാത്ത അവസ്ഥയായിപ്പോയി. ഞങ്ങള്‍ക്ക് നീതിവേണം. വ്യാജവാര്‍ത്ത ഉണ്ടാക്കുന്നത് നിര്‍ത്തൂ, കള്ളങ്ങള്‍ പറയുമ്പോള്‍ നിങ്ങള്‍ക്ക് എന്താണ് കിട്ടുന്നത്. നിങ്ങള്‍ക്കും ഭാര്യയും മക്കളും ഉള്ളതല്ലേ എന്നാണ് ശ്രുതി ചോദിക്കുന്നത്.