ലോക ചാംപ്യന്‍ മാഗ്നസ് കാള്‍സന്റെ മുന്നില്‍ വന്നവരെല്ലാം തല കുനിച്ച് മടങ്ങിയിരുന്നു ഇതുവരെ. ഒടുവില്‍ ചതുരംഗം ഉത്ഭവിച്ച നാട്ടില്‍ നിന്നും നെറ്റിയില്‍ ഭസ്മക്കുറിയും ചാര്‍ത്തി പ്രഗ്നാനന്ദയെന്ന അത്ഭുത ബാലന്‍ അവതരിച്ചിരിക്കുന്നു. ഇനിയുള്ള ചതുരരംഗക്കളത്തിലെ അശ്വമേധം നടത്താനുള്ള തയ്യാറെടുപ്പിലേക്ക് പ്രഗ്നാനന്ദക്ക് കുതിക്കാനുള്ള ഊര്‍ജമാണ് ലോകചാംപ്യനെതിരായ മൂന്നാം ജയം. രാജ്യത്തിന്റെ അഭിമാനമായി മാറിയിരിക്കുകയാണ് കൗമാരക്കാരന്‍. ഒത്ത എതിരാളികളില്ലാത്തതിനാല്‍ തനിക്ക് ചെസ്സ് മടുത്തു തുടങ്ങി എന്ന സ്ഥിരം പല്ലവി ആവര്‍ത്തിക്കാന്‍ മാഗ്‌നസ് കാള്‍സണ്‍ എന്ന ബുദ്ധിരാക്ഷന്‍ ഇനി ഒന്ന് ആലോചിക്കും.
മാഗ്നസ് കാള്‍സണ്‍ നിലവില്‍ ചെസ്സിലെ ഒരു അതികായന്‍ തന്നെയാണ്. ക്ലാസിക്കല്‍ ഫോര്‍മാറ്റിലെ അഞ്ചുതവണത്തെ ചാംപ്യന്‍പട്ടം അത് വിളിച്ചുപറയും. എഫ് ഡി എക്‌സ് ക്രിപ്‌റ്റോ കപ്പ് 2022 ഇന്ത്യയുടെ ചെസ്സ് ഗ്രാന്‍ഡ്മാസ്റ്റര്‍ രമേഷ് ബാബു പ്രഗാനന്ദ അഞ്ച് തവണ ലോക ചാമ്പ്യന്‍ നോര്‍വേയുടെ മാഗ്‌നസ് കാള്‍സനെ തോല്‍പ്പിച്ചിരുന്നു. മിയാമിയില്‍ നടന്ന എഫ് ഡി എക്‌സ് ക്രിപ്‌റ്റോ കപ്പ് 2022 അവസാന റൗണ്ടില്‍ ലോക ഒന്നാം നമ്പര്‍ താരമായി കാള്‍സനെ 4-2 എന്ന സ്‌കോറിനായിരുന്നു 17കാരനായ പ്രഗാനന്ദ കീഴടക്കിയത്. ഏവരെയും അമ്പരപ്പിച്ച് ഒരു വിജയം എന്ന് തന്നെ വേണം ഇതിനെ വിളിക്കുവാന്‍. അഭിമാനകരമായ നേട്ടമാണ് ഈ 17കാരന്‍ സ്വന്തമാക്കി എടുത്തിരിക്കുന്നത്.
മലയാളികളുടെ സ്വന്തം സുരേഷ് ഗോപി ഇപ്പോള്‍ പ്രഗാനന്ദയെ അഭിനന്ദിച്ചുകൊണ്ട് എത്തിയിരിക്കുകയാണ്. തന്റെ ഫെയ്‌സ്ബുക്ക് പ്രൊഫൈല്‍ ചിത്രം മാറ്റി അഭിനന്ദനങ്ങള്‍ എന്ന തലക്കെട്ടോടെ കൂടിയാണ് പ്രഗാനന്ദയുടെ ചിത്രം പ്രൊഫൈല്‍ ചിത്രം ആക്കിയിരിക്കുകന്നത്. സുരേഷ് ഗോപി ചിത്രത്തിന് നല്‍കിയ തലക്കെട്ടും ശ്രദ്ധനേടുന്നത് ആണ്. ഫ്‌ലവറിങ് ബഡ് ഓഫ് ഇന്ത്യ എന്നാണ് സുരേഷ് ഗോപി ഇതിന് തലക്കെട്ട് നല്‍കിയിരിക്കുന്നത്. കായിക മേഖലകളില്‍ നിന്നും നിരവധി ആളുകളാണ് പ്രഗാനന്ദയേ പ്രശംസിച്ചുകൊണ്ട് എത്തുന്നത്. ഇന്ത്യക്ക് വളരെയധികം അഭിമാനം തോന്നുന്നു ഒരു നേട്ടം തന്നെയാണ് ഈ കൊച്ചുമിടുക്കന്‍ കൊണ്ട് തന്നിരിക്കുന്നത്. 17 വയസ്സുകാരനായ ഒരു കുട്ടിയുടെ പേരില്‍ ഇന്ന് ഇന്ത്യ മുഴുവന്‍ അഭിനന്ദനതാല്‍ നിറയുകയാണ്. ലോകം മുഴുവന് ഈ ബാലന് കയ്യടികളും അഭിനന്ദനങ്ങളും നല്‍കുകയാണ്. കായികലോകം അമ്പരക്കുന്ന കാഴ്ചകള്‍ തുടര്‍ച്ചയായി സൃഷ്ടിക്കുകയാണ് അത്ഭുത ബാലന്‍.
Recent Comments