വില നാല് കോടി; മെഴ്‌സിഡസ് മെയ്ബച്ച് സ്വന്തമാക്കിയത് ആരാധകരുടെ പ്രിയതാരം; ആരാണെന്ന് പറയാമോ?

മെഴ്‌സിഡസ് ബെന്‍സ് പുറത്തിറക്കുന്ന വാഹനമാണ് മെഴ്‌സിഡസ് മെയ്ബച്ച് ജിഎല്‍ 600. ഇന്ത്യയില്‍ ഇതിന് വില നാല് കോടി രൂപയ്ക്ക് അടുത്താണ്. ഇന്ത്യയില്‍ ഈ വാഹനം ഇതുവരെ എത്തിയിരുന്നില്ല.

ഇന്ത്യയില്‍ ആദ്യമായി ഈ വാഹനം സ്വന്തമാക്കിയിരിക്കുന്നത് ഒരു സൗത്ത് ഇന്ത്യന്‍ സിനിമ താരമാണ്. തെലുങ്ക് സൂപ്പര്‍ താരം രാം ചരണാണ് കാര്‍ സ്വന്തമാക്കിയിരിക്കുന്നത്. ഇതിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി കഴിഞ്ഞു.

രസകരമായ സംഭവം എന്താണെന്നാല്‍ രാം ചരണിന്റെ പുറത്തിറങ്ങാനിരിക്കുന്ന ചിത്രമായ ആര്‍ആര്‍ആറിലെ സഹതാരമായ ജൂനിയര്‍ എന്‍ടിആര്‍ ലംബോര്‍ഗിനി ഉറൂസ് ഗ്രാഫൈറ്റ് ക്യാപ്‌സൂള്‍ എടുത്ത് ആഴ്ചകള്‍ തികയും മുന്നേയാണ് രാം ചരണ്‍ ബെന്‍സ് എടുക്കുന്നത്. ഇന്ത്യയില്‍ ആദ്യമായി ലംബോര്‍ഗിനി ഉറുസ് ഗ്രാഫൈറ്റ് ക്യാപ്‌സൂള്‍ എടുക്കുന്നത് ജൂനിയര്‍ എന്‍ടിആര്‍ ആണ്.

അതേസമയം ബാഹുബലിക്ക് ശേഷം രാജമൗലി ഒരുക്കുന്ന ആര്‍ആര്‍ആറിന്റെ റിലീസ് വീണ്ടും നീട്ടി വച്ചു. ഒക്ടോബര്‍ 13 എത്തുമെന്നായിരുന്നു നേരത്തെ അറിയിച്ചിരുന്നത്.എന്നാല്‍ കൊവിഡ് പശ്ചാത്തലത്തില്‍ റിലീസ് വീണ്ടും നീട്ടുകയായിരുന്നു. അതേസമയം റിലീസ് തീയതി പ്രഖ്യാപിച്ചിട്ടില്ല.

ബാഹുബലിക്ക് ശേഷം ഇറങ്ങുന്ന ചിത്രമായതിനാല്‍ വലിയ പ്രതീക്ഷയോടെയാണ് ചിത്രത്തിനായി ആരാധകര്‍ കാത്തിരിക്കുന്നത്. ബോളിവുഡ് താരം ആലിയ ഭട്ടാണ് ചിത്രത്തില്‍ നായികയായി എത്തുന്നത്.