തമിഴ് ഫുഡ് ബ്ലോഗർക്ക് ഒപ്പം ഫുഡ് ഉണ്ടാക്കി രാഹുൽ ഗാന്ധി ! ഫുഡ് കഴിച്ചിട്ട് അവരോട് പറഞ്ഞ വാക്കുകൾ സോഷ്യൽ മീഡിയയിൽ വൈറൽ

യൂട്യൂബിൽ ഏറെ ഹിറ്റായ ഒരു ചാനലാണ് വില്ലേജ് കുക്കിംഗ് ചാനൽ. ഈ ടീമിന്റെ ഓരോ വീഡിയോയും, ദിവസങ്ങൾക്കുള്ളിൽ കോടിക്കണക്കിന് ആളുകൾ ആണ് കാണുന്നത്. ഇത്തവണ അവരുടെ ചാനലിൽ ഒരു അതിഥി കൂടി ഉണ്ടായിരുന്നു. കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. അവരോടൊപ്പം തമിഴിൽ സംസാരിച്ചും, കഴിച്ചും വളരെ എൻജോയ് ചെയ്യുന്ന രാഹുൽ ഗാന്ധിയെയാണ് വീഡിയോയിൽ കാണാനാവുക.

ഈ ചാനൽ താൻ കണ്ടിട്ടുണ്ടെന്നും, ഇത്തവണ ഭക്ഷണം ഉണ്ടാക്കുന്ന സംഘത്തില് തന്നെ ചേർക്കണമെന്നും രാഹുൽഗാന്ധി തമാശയോടെ പറയുന്നത് കാണാം. സവാളയും, തൈരും ഉൾപ്പെടെ നിരവധി സാധനങ്ങളുടെ പേരും രാഹുൽ വീഡിയോയിൽ പറയുന്നുണ്ട്. ഇത്തവണ അവർ ഉണ്ടാക്കിയത് കൂൺ ബിരിയാണി ആയിരുന്നു. ബിരിയാണി ആദ്യമേ തയ്യാറാക്കി വെച്ചിരുന്നു ഈ സംഘം. പിന്നീട് രാഹുൽ എത്തിയതിനുശേഷം അവരുടെ നിർദ്ദേശമനുസരിച്ച് സലാഡ് ഉണ്ടാക്കിയതും രാഹുൽ തന്നെയായിരുന്നു. ഇവയെല്ലാം ഉണ്ടാക്കി കഴിഞ്ഞ് നിലത്തു പായ വിരിച്ച് ഇരുന്ന് വളരെ ആസ്വദിച്ചു ബിരിയാണി കഴിക്കുന്ന രാഹുലിനെയും വീഡിയോയിൽ വ്യക്തമായി കാണാം.

പിന്നീട് ഈ ചാനലിലെ ആളുകളുമായി രാഹുൽ സംസാരിക്കുന്നതും കാണാം. വിദേശത്തുപോയി പാചകം ചെയ്യുക എന്നതാണ് തങ്ങളുടെ ആഗ്രഹമെന്ന് ഇവർ രാഹുലിനോട് പറയുന്നുണ്ട്. ഇവർക്കായുള്ള എല്ലാ സഹായങ്ങളും ചെയ്തു തരാമെന്ന് രാഹുൽ വാഗ്ദാനം കൊടുക്കുന്നുണ്ട്. വീഡിയോയിൽ, തമിഴ് സ്റ്റൈലിൽ തന്നെ വെങ്കായം തൈര്, കല്ലുപ്പ് എന്നിങ്ങനെ ഓരോ ചേരുകയും പ്രേക്ഷകർക്കായി വിശദീകരിച്ചു കൊടുക്കുന്ന രാഹുൽ ഗാന്ധിയെയും കാണാം. ഈ വീഡിയോ എന്തായാലും യൂട്യൂബ് ട്രെൻഡിംഗ് തന്നെ ഇടം പിടിച്ചിട്ടുണ്ട്.