പ്രിത്വിരാജിന്റെ പോസ്റ്റിൽ സുപ്രിയയുടെ കിടിലൻ കമെന്റ്… ! ഇൻസ്റ്റാഗ്രാമിലെ സംഭവം കണ്ട് ഞെട്ടി ആരാധകർ…

ഓസ്ട്രേലിയയ്ക്കെതിരായ അവസാന ടെസ്റ്റിൽ ഇന്നലെ ആയിരുന്നു ഇന്ത്യ മികച്ച വിജയം കൈവരിച്ചത്. മൂന്ന് പതിറ്റാണ്ടുകളിലെ ചരിത്രം തകർത്തുകൊണ്ടാണ് ഇന്ത്യ ഈ വിജയം കരസ്ഥമാക്കിയത്. ട്വന്റി 20 തോറ്റുപോകും എന്ന തരത്തിലുള്ള നിമിഷങ്ങളൊക്കെ അരങ്ങേറിയെങ്കിലും അവസാന പോരാട്ടത്തിൽ മൂന്നു വിക്കറ്റിന് ആയിരുന്നു ഇന്ത്യയുടെ വിജയം. ചരിത്രവിജയം നേടിയ ഇന്ത്യയെ അഭിനന്ദിച്ച് നിരവധി താരങ്ങളാണ് തങ്ങളുടെ സോഷ്യൽ മീഡിയ വഴി പോസ്റ്റുകൾ ഇട്ടത്. മോഹൻലാൽ അടക്കം നിരവധി താരങ്ങൾ ഇന്ത്യൻ ടീമിന് അഭിനന്ദനം അറിയിച്ചിരുന്നു. നടൻ പ്രിഥ്വിരാജും ഇന്ത്യയ്ക്ക് ആശംസ അർപ്പിച്ചുകൊണ്ട് തന്റെ സോഷ്യൽ മീഡിയ വഴി പോസ്റ്റ് പങ്കുവച്ചിരുന്നു. താരം പങ്കുവച്ച് പോസ്റ്റിനു താഴെ വന്ന സുപ്രിയ മേനോന്റെ കമന്റ് ആണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്.

“ഞാൻ കണ്ട ഏറ്റവും വലിയ പോരാട്ടം ഒരുപക്ഷേ 2001 ഈഡൻ ഗാർഡൻസ് ആയിരിക്കാം. എന്നാൽ ഇത് ക്രിക്കറ്റിന്റെ ചരിത്രത്തിൽ തന്നെ പാടി നടക്കാനുള്ള ഒരു വലിയ കഥയാണ്. ഓസ്ട്രേലിയ, നിങ്ങൾ നന്നായി കളിച്ചു, എന്നാൽ നിങ്ങൾക്ക് നേരിടേണ്ടിവന്നത് ഇന്ത്യയുടെ പുതിയ തലമുറയെ ആണ്. ഈ ടെസ്റ്റ് ക്രിക്കറ്റിന്റെ മൂല്യം തന്നെ ഉയർത്തിയിരിക്കുന്നു.” ഇതായിരുന്നു ഇന്ത്യയെ അഭിനന്ദിച്ച പൃഥ്വിരാജ് പോസ്റ്റ് ചെയ്ത ആശംസ. എന്നാൽ ഉടനടി എത്തി സുപ്രിയയുടെ കമന്റ്, “രാവിലെ മുതൽ ടിവിക്കു മുന്നിൽ ആണല്ലോ, ഇനിയെങ്കിലും അവിടെ നിന്ന് ഒന്ന് എണീറ്റ് കൂടെ” എന്നായിരുന്നു സുപ്രിയയുടെ കമന്റ്.

ഓസ്ട്രേലിയ എടുത്തു ഉയർത്തിയ 328 എന്ന് വിജയ ലക്ഷ്യം അഞ്ചാം ദിവസമായ ഇന്ന് വെറും 18 പന്തുകൾ ബാക്കി നിൽക്കേ ഏഴ് വിക്കറ്റ് നഷ്ടത്തിലാണ് ഇന്ത്യ മറികടന്നത്. ഇതോടുകൂടി നാലു മത്സരങ്ങളടങ്ങിയ പരമ്പരയും 2-1 ന് ഇന്ത്യ സ്വന്തമാക്കി.