ഒരു ബാഗും ചുമന്ന് മണാലിയുടെ തെരുവുകളിലൂടെ പ്രണവ്; താരജാഡകളില്ലാത്ത താരപുത്രന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറല്‍

മലയാളത്തിന്റെ സ്വകാര്യ അഹങ്കാരമാണ് മോഹന്‍ലാല്‍. മലയാളികള്‍ ലാലേട്ട എന്ന് സ്‌നേഹത്തോടെ വിളിക്കുന്ന മോഹന്‍ലാലിന് നിരവധി ആരാധകരാണുള്ളത്. ഇന്ത്യയിലെ മികച്ച നടന്മാരില്‍ ഒരാളായ മോഹന്‍ലാലിന്റെ പാത പിന്തുടര്‍ന്ന് മകന്‍ പ്രണവും സിനിമയില്‍ എത്തിയിരുന്നു.

ഒന്നാമന്‍ എന്ന ചിത്രത്തില്‍ ബാലതാരമായിട്ടാണ് പ്രണവ് സിനിമ ലോകത്തേക്ക് കടന്നു വരുന്നത്. ആദി എന്ന ചിത്രത്തിലൂടെയാണ് താരം നായകനായി എത്തുന്നത്. ചിത്രം വന്‍ വിജയമായിരുന്നു.

പിന്നീട് വന്ന ഇരുപതാം നൂറ്റാണ്ടും ശ്രദ്ധിക്കപ്പെട്ടു. പിന്നീട് മരക്കാറിലും അഭിനയിച്ചു. വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്യുന്ന ഹൃദയത്തിന് വേണ്ടി ആകാംക്ഷയോടെ കാത്തിരിക്കുകയാണ് ആരാധകര്‍.മലയാളത്തിലെ സൂപ്പര്‍ താരത്തിന്റെ മകനായിട്ട് പോലും താരജാഡകള്‍ ഒരു തുള്ളി പോലും ഇല്ലാത്ത വ്യക്തിയാണ് പ്രണവ്.

യാത്ര പ്രേമിയായ പ്രണവിന് ഒരു ബാഗും തൂക്കി, യാത്ര ചെയ്യുന്നതാണ് ഏറ്റവും ഇഷ്ടമുള്ള കാര്യം. ഇപ്പോള്‍ പ്രണവിന്റെ മണാലിയില്‍ നിന്നുള്ള ദൃശ്യങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നത്.ഒരു ബാക്ക് പാക്കും ചുമന്ന് മണാലിയുടെ തെരുവകളിലൂടെ നടന്ന് പോകുന്ന പ്രണവിന്റെ വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.

പ്രണവിന്റെ ഈ ദൃശ്യങ്ങള്‍ ആരാധകര്‍ ഏറ്റെടുത്തിരിക്കുകയാണ്.താരജാഡകളില്ലാത്ത താര പുത്രനാണ് പ്രണവ് എന്നാണ് ആരാധകര്‍ പറയുന്നത്. ഒരു സിനിമയില്‍ പാസിംങ് ഷോട്ടില്‍ തല കാണിക്കുന്നവര്‍ വരെ ജാഡയിട്ട് നടക്കുന്നവര്‍, പ്രണവിനെ കണ്ട് പഠിക്കണമെന്നാണ് ആരാധകര്‍ പറയുന്നത്.