കരിയറിന്റെ തുടക്ക കാലത്ത് ചെറിയ ചിത്രങ്ങളിലും സഹനടി കഥാപാത്രങ്ങളും ചെയ്ത ഇന്ന് മലയാള സിനിമാ ലോകത്ത് നിരവധി ആരാധകരുള്ള ഒരു സൂപ്പർ താരമായി മാറിയ നായിക നടിയാണ് പാർവതി തിരുവോത്ത്. 2014 ലാണ് ബാംഗ്ലൂർ ഡേയ്സ് പുറത്തിറങ്ങിയത്. സിനിമയിലെ നായിക പാർവതിയായിരുന്നു. ആ സിനിമ വലിയ ഹിറ്റായതിനു ശേഷമാണ് പാർവതിയുടെ കൂടുതൽ നല്ല വേഷങ്ങൾ നമ്മൾ കണ്ടു തുടങ്ങിയത്. സ്ത്രീപക്ഷ സിനിമകളിലാണ് പാർവതി കൂടുതൽ ഭാഗമായിട്ടുള്ളത് ഡബ്ല്യൂ.
സി സി എന്ന സംഘടനയുടെ തുടക്കക്കാരിൽ ഒരാളാളും പാർവതി തിരുവോത്താണ്.
എന്റെ കാമുകനും ഞാനും !! വലിയ രഹസ്യം പരസ്യമായി പറഞ്ഞ് നടി പാർവതി തിരുവോത്ത്.
മഞ്ജു വാര്യർ കഴിഞ്ഞാൽ ഇന്ന് മലയാള സിനിമയിൽ ഏറ്റവും കൂടുതൽ പേയ്‌മെന്റ് വാങ്ങുന്ന മലയാളത്തിലെ നടിയും പാർവതിയാണ്. മമ്മൂട്ടിക്ക് ഒപ്പം അഭിനയിച്ച പുഴു കൂടാതെ അഞ്ജലി മേനോൻ സംവിധാനം ചെയ്ത വണ്ടർ വുമൺ എന്നീ സിനിമകളാണ് ഈ വർഷം പാർവതിയുടെതായി പുറത്തിറങ്ങിയ സിനിമകൾ. ഇതിൽ വണ്ടർ വുമണിന് ഇപ്പോൾ ലഭിച്ചു കൊണ്ടിരിക്കുന്നത് വളരെ മോശം റിവ്യൂകൾ ആണെങ്കിലും പുഴുവിന് എങ്ങു നിന്നും മികച്ച പ്രതികരണങ്ങൾ തന്നെയായിരുന്നു ലഭിച്ചിരുന്നത്. രണ്ട് സിനിമകളും റിലീസായത് ഒ ടി ടി പ്ലാറ്റ് ഫോമുകളിലൂടെയായിരുന്നു.
തമിഴിൽ ഇപ്പോൾ വിക്രം നായകനാകുന്ന പാ രഞ്ജിത്ത് സംവിധാനം ചെയ്യുന്ന ‘തങ്കലാൻ’ എന്ന സിനിമയിലാണ് പാർവതി ഇപ്പോൾ അഭിനയിച്ചു കൊണ്ടിരിക്കുന്നത്. സിനിമയുടെ ഷൂറ്റിംഗ് ഏതാണ്ട് പൂർത്തിയായിട്ടുണ്ട് . പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെയാണ് ആ സിനിമയ്ക്ക് വേണ്ടി കാത്തിരിക്കുന്നത് . സോഷ്യൽ മീഡിയയിൽ പാർവതി തന്റെ പുതിയ സിനിമകളുടെ വിശേഷങ്ങളും മറ്റുള്ള സ്വകാര്യ കാര്യങ്ങളുമെല്ലാം ഷെയർ ചെയ്യുന്നത് പതിവ് കാഴ്ചയാണ്. ഇപ്പോഴിതാ കഴിഞ്ഞ ദിവസം പാർവതി ഷെയർ ചെയ്ത പുതിയ പോസ്റ്റ് ഫോളോവേഴ്സിനിടയിൽ വലിയ സംസാരമാണ് ഉണ്ടാക്കിയിരിക്കുന്നത്.
എന്റെ കാമുകനും ഞാനും. എന്ന അടിക്കുറിപ്പോടെയാണ് പാർവതി ആ ഫോട്ടോകൾ ഷെയർ ചെയ്തത് . എന്നാൽ നമുക്ക് പ്രതേകിച്ച് ആരെയും തന്നെ ഫോട്ടോകളിൽ കാണാൻ കഴിയുന്നില്ല . എന്നാൽ ഫോട്ടോകളിൽ സൂര്യനെ കാണിക്കുന്നുണ്ട്. പാർവതി ഉദ്ദേശിച്ചത് സൂര്യനാണ് തന്റെ കാമുകൻ എന്നാണ് ആരാധകർ പറയുന്നത് .
അതെ സമയമിപ്പോൾ അഞ്ച് വർഷത്തെ നീണ്ട ഇടവേളയ്ക്ക് ശേഷം ഹിന്ദിയിൽ വീണ്ടും മുഖം കാണിക്കാൻ ഒരുങ്ങുകയാണ് പാർവതി തിരുവോത്ത് . ഹിന്ദിയിലെ തന്റെ പുതിയ സിനിമ ഈ കഴിഞ്ഞ ദിവസം പാർവതി തന്റെ പേജിലൂടെ തന്നെ അന്നൗൺസ് ചെയ്തിരുന്നു. കേരളത്തിനു പുറത്തും താരത്തിന് നിരവധി ആരാധകരാണ് ഉള്ളത്. തമിഴിൽ ധനുഷിന്റെ കൂടെ താരം അഭിനയിക്കുകയും തമിഴിൽ നിന്ന് നിരവധി ആരാധകരെ സ്വന്തമാക്കുകയും ചെയ്തിട്ടുമുള്ള ആളാണ് പാർവതി തിരുവോത്ത്.
Recent Comments