HomeEntertainmentലോകം എനിക്കെതിരെ തിരിഞ്ഞാലും, നിന്റെ പുഞ്ചിരി ഇതുപോലെ സംരക്ഷിക്കും..

ലോകം എനിക്കെതിരെ തിരിഞ്ഞാലും, നിന്റെ പുഞ്ചിരി ഇതുപോലെ സംരക്ഷിക്കും..

റിയാലിറ്റി ഷോയിലൂടെ എത്തി മലയാളത്തിന്റെ പ്രിയ ഗായികയായ താരമാണ് അമൃത സുരേഷ്. പ്രമുഖ ചലച്ചിത്ര നടനായ ബാലയെയാണ് അമൃത സുരേഷ് വിവാഹം ചെയ്തിരുന്നത്. പക്ഷേ ഈ വിവാഹത്തിന് അധികം ആയുസ്സ് ഉണ്ടായിരുന്നില്ല. വളരെ പെട്ടെന്ന് തന്നെ ഇവര്‍ വിവാഹമോചിതരാകേണ്ടിവന്നു. ഇവര്‍ക്ക ഏക മകളാണ് ഉള്ളത്, അവന്തിക എന്ന പാപ്പു. ഇപ്പോള്‍ അമൃത സുരേഷ് രണ്ടാമത് വിവാഹം കഴിച്ചിരിക്കുന്നത് സംഗീതസംവിധായകന്‍ ഗോപി സുന്ദറിനെയാണ്. ഇവര്‍ വിവാഹം കഴിച്ചതോടുകൂടി സമൂഹമാധ്യമങ്ങളില്‍ വലിയ രീതിയിലുള്ള വിമര്‍ശനങ്ങള്‍ ഉണ്ടായിരുന്നു. എന്നിരുന്നാലും എല്ലാ വിമര്‍ശനങ്ങളെയും കാറ്റില്‍ പറത്തി വളരെ സന്തോഷമായാണ് ഈ കുടുംബം ജീവിക്കുന്നത്. അതേ സമയം അമൃത പാട്ടു പാടി ഇഷ്ടം നേടിയതുപോലെ മകള്‍ പാപ്പുവുമൊത്തുള്ള കുസൃതി വിഡിയോകളിലൂടേയും ധാരാളം ആരാധകരെ നേടിയെടുത്തു അമൃത. പാട്ടുപാടിയും കൊഞ്ചിയും പാപ്പു ഒരുപാട് തവണ സമൂഹമാധ്യമത്തിലൂടെ എത്തി. പാപ്പുവിന്റെ വിശേഷങ്ങള്‍ പങ്കുവയ്ക്കുന്ന ഒരു യുട്യൂബ് ചാനലുമുണ്ട്.

ഇപ്പോള്‍ മകള്‍ക്ക് പിറന്നാള്‍ ആശംസകള്‍ നേര്‍ന്നുകൊണ്ട് ഗായിക അമൃത സുരേഷ് കുറിച്ച വരികള്‍ ശ്രദ്ധേയമാകുകയാണ്. പാപ്പു എന്നു വിളിപ്പേരുള്ള മകളുടെ പിറന്നാള്‍ ദിനത്തില്‍ ഹൃദയം തൊടുന്നൊരു കുറിപ്പും ചിത്രങ്ങളുമാണ് ഗായിക അമൃത സുരേഷ് പങ്കുവച്ചിരിക്കുന്നത്. കുഞ്ഞു പാപ്പുവിന്റെ ഒരു ചിത്രം പങ്കുവച്ച് അമൃത കുറിച്ച വാക്കുകള്‍ സമൂഹമാധ്യമം ഏറ്റെടുത്തിരിക്കുകയാണ്.

വാക്കുകള്‍ ഇങ്ങനെയാണ്

‘അവളുടെ ആദ്യത്തെ പുഞ്ചിരി, എന്നെ മത്ത് പിടിപ്പിച്ച ചിരി.., ഞാന്‍ ജീവിക്കുന്ന പുഞ്ചിരി, എന്നെ ജീവിപ്പിക്കുന്ന പുഞ്ചിരി..എന്റെ പാപ്പു.. കുഞ്ഞേ… മമ്മിയുടെ ജീവിതത്തില്‍ സംഭവിച്ച ഏറ്റവും നല്ല കാര്യം നീയാണ്.. എന്തുതന്നെയായാലും, ലോകം എനിക്കെതിരെ തിരിഞ്ഞാലും, ഞാന്‍ നിന്നോട് വാഗ്ദാനം ചെയ്യുന്നു, ഞാന്‍ നിന്റെ പുഞ്ചിരി ഇതുപോലെ സംരക്ഷിക്കും.. മമ്മി നിന്നെ വളരെയധികം സ്‌നേഹിക്കുന്നു, നീ ഏറ്റവും കരുത്തുള്ളവളാണ്. ജന്മദിനാശംസകള്‍ എന്റെ കണ്‍മണി… നീയാണ് എന്റെ ജീവിതം…’

അതേ സമയം പാപ്പുവും പങ്കാളി ഗോപി സുന്ദറുമൊന്നിച്ചുള്ള മറ്റൊരു ചിത്രവും അമൃത തന്റെ സമൂഹമാധ്യമ പേജുകളില്‍ പങ്കുവച്ചിട്ടുണ്ട്. ആ ചിത്രത്തോടൊപ്പം ‘പാപ്പുക്കുട്ടന് ഞങ്ങടെ പിറന്നാള്‍ പൊന്നുമ്മ’ എന്നായിരുന്നു കുറിച്ചിരുന്നത്. പിറന്നാള്‍ ആഘോഷങ്ങളുടെ മറ്റ് ചിത്രങ്ങളും പേജിലുണ്ട്. നിരവധിപ്പേര്‍ പാപ്പുവിന് പിറന്നാള്‍ ആശംസകളഉമായി എത്തുന്നുണ്ട്.

Most Popular

Recent Comments