ഓര്‍ഡിനറി എന്ന ചിത്രത്തിലെ കല്യാണി എന്ന നായികയെ ഓര്‍മയില്ലേ? ആ കഥാപാത്രത്തെ മനോഹരമാക്കിയ ശ്രിദ്ധ എന്ന താരത്തെ മലയാളിയ്ക്ക് എന്നും പ്രിയമാണ്. എന്നാല്‍ കുറച്ച് കാലമായി മലയാളത്തില്‍ നിന്നും മാറി തമിഴ് സിനിമാലോകത്ത് സജീവമാണ് ശ്രിതയിപ്പോള്‍. ഇതിനിടെ നടിയുടെ വിവാഹവും വിവാഹമോചനവുമൊക്കെ നടന്നു. ഇനി മലയാളത്തിലേക്ക് ഒരു തിരിച്ച് വരവ് ഉടനെ ഉണ്ടാവുമോ എന്ന് ചോദിച്ചാല്‍ നല്ല അവസരത്തിന് വേണ്ടി താന്‍ കാത്തിരിക്കുകയാണെന്നാണ് ശ്രിത പറയുന്നത്.
ശ്രിത പറയുന്നത്
സിനിമയില്‍ നിന്നും താന്‍ ബ്രേക്ക് എടുത്തിട്ടില്ല. 2014 ല്‍ ഞാന്‍ വിവാഹിതയായി. 2016 ല്‍ വേര്‍പിരിയുകയും ചെയ്തു. അതിന് ശേഷം വീണ്ടും സജീവമാവാന്‍ തുടങ്ങി. തമിഴിലാണ് കൂടുതലും സിനിമകള്‍ ചെയ്തിരുന്നത്. ഇപ്പോള്‍ കൂടുതല്‍ സീരിയസായി ഞാനതിനെ നോക്കി കാണുന്നു. ഇപ്പോള്‍ നല്ല അവസരങ്ങള്‍ തന്നെ തേടി എത്തുന്നുണ്ട്. എന്റെ ആദ്യത്തെ സിനിമ ഓര്‍ഡിനറിയാണ്. ആ സമയത്ത് ഞാന്‍ ഒരുപാട് മോഡലിങ് ചെയ്യുമായിരുന്നു. അതിനൊപ്പം പരസ്യത്തിലും അഭിനയിച്ചു. അങ്ങനെ കണ്ടിട്ടാണ് ആദ്യ പടത്തിന്റെ ഓഡിഷനില്‍ പങ്കെടുക്കുന്നതും അതിലേക്ക് സെലക്ടാവുന്നതും. ആദ്യമായി തമിഴില്‍ അഭിനയിച്ചതിനെ പറ്റിയും ശ്രിത പറഞ്ഞു. തമിഴിലെ ആദ്യ സിനിമയില്‍ മലയാളി ക്യാരക്ടര്‍ തന്നെയാണ് ചെയ്തത്. അങ്ങനൊരു നായികയെയാണ് അവര്‍ക്ക് വേണ്ടിയിരുന്നത്. സന്താനത്തിന്റെ പാര്‍ട്ണര്‍ രാജ് നാരായണന്‍ എന്റെ ഫ്രണ്ട് ബിജു സേവ്യറിന്റെ സുഹൃത്താണ്. അദ്ദേഹം അങ്ങനൊരു നായികയെ നോക്കുന്നുണ്ടെന്ന് പറഞ്ഞപ്പോള്‍ കുറച്ച് ഫോട്ടോസ് അയച്ച് കൊടുത്തു. അങ്ങനെ ആ സിനിമയിലേക്ക് ഞാന്‍ സെലക്ടായി. ഭാവി പരിപാടികളെ കുറിച്ച് കടന്ന് പോകുന്ന സാഹചര്യത്തില്‍ പ്ലാന്‍ ചെയ്യുന്നത് മണ്ടത്തരമാണ്. ഇപ്പോഴത്തെ സാഹചര്യത്തില്‍ നന്നായി ജീവിക്കുക എന്നതാണ് പ്രധാനം. എന്നിരുന്നാലും പ്ലാനുകള്‍ ഇല്ലാതെ പോകാതിരിക്കാനും പറ്റില്ല. വരുന്ന നല്ല ചിത്രങ്ങളില്‍ മറ്റ് വര്‍ക്കുകളുണ്ടെങ്കിലും അതില്‍ ഫോക്കസ് ചെയ്യുക എന്നതാണ് ഇപ്പോള്‍ മുന്‍പിലുള്ള കാര്യം. ഇപ്പോള്‍ വര്‍ക്ക് കൂടുതലും തമിഴിലായത് കെണ്ട് ചെന്നൈയില്‍ സെറ്റില്‍ ചെയ്തിരിക്കുകയാണ് നടി. ശ്രിത മലയാളത്തിലേക്ക് തിരിച്ചെത്തുമോന്ന് ചോദിച്ചാല്‍ തനിക്കും അറിയില്ലെന്നാണ് നടിയുടെ മറുപടി. മലയാളത്തില്‍ അവസരത്തിനായി ഞാന്‍ വെയിറ്റ് ചെയ്യുകയാണെന്നും ശ്രിത പറയുന്നു.
കുഞ്ചാക്കോ ബോബനും ബിജു മേനോനും നായകന്മാരായി അഭിനയിച്ച ഹിറ്റ് ചിത്രമാണ് ഓര്‍ഡിനറി. ചിത്രത്തിലെ കല്യാണി എന്ന നായിക വേഷത്തിലൂടെ മലയാളികളുടെ മനംകവര്‍ന്ന താരസുന്ദരിയാണ് ശ്രിത ശിവദാസ്. ശാലീതയുള്ള എന്നാല്‍ കാന്താരിയായ റോളായിരുന്നു കല്യാണി. അത് മനോഹരമാക്കാന്‍ സാധിച്ചതോടെ ശ്രിദ്ധയെ തേടി നിരവധി അവസരങ്ങളുമെത്തി.
Recent Comments