HomeEntertainmentനാലാം മാസത്തിലേക്ക് കടന്ന് ബഷീര്‍ ബഷിയുടെ ഭാര്യമാരിലൊരാള്‍; ആശംസകളുമായി ആരാധകര്‍

നാലാം മാസത്തിലേക്ക് കടന്ന് ബഷീര്‍ ബഷിയുടെ ഭാര്യമാരിലൊരാള്‍; ആശംസകളുമായി ആരാധകര്‍

ബഷീര്‍ ബഷിയെ അറിയാത്ത മലയാളികളില്ല. ബിഗ് ബോസില്‍ എത്തിയ ശേഷമാണ് ബഷീറിന് സോഷ്യല്‍മീഡയിയില്‍ ആരാധകരുണ്ടായതും താരം യുട്യൂബ് ചാനല്‍ ആരംഭിച്ചതും. താരത്തിന് രണ്ട് ഭാര്യമാരാണ് ഉള്ളത്. ഇതി സോഷ്യല്‍ മീഡിയയില്‍ വലിയ വിമര്‍ശനങ്ങള്‍ക്ക് ഇടയാക്കിയിരുന്നു. ബഷീറിലടെയാണ് താരത്തിന്റെ കുടുംബത്തേയും പ്രേക്ഷകര്‍ അറിഞ്ഞ് തുടങ്ങിയത്. അങ്ങനെ താരത്തിന്റെ രണ്ട് ഭാര്യമാരും മക്കളും പ്രേക്ഷകര്‍ക്ക് പ്രിയപ്പെട്ടവരായി.

രണ്ടാം ഭാര്യ മഷൂറയുമായുള്ള ബഷീറിന്റെ വിവാഹം 2018 ആയിരുന്നു. ആദ്യ ഭാര്യ സുഹാനയും മഷൂറയും സഹോദരിമാരെപ്പോലെയാണ് കഴിയുന്നത്. മഷൂറയും സുഹാനയും തമ്മിലുള്ള ഒരുമയും സ്‌നേഹവും പലപ്പോഴും പ്രേക്ഷകരെ അത്ഭുതപ്പെടുത്തിയിട്ടുണ്ട്. ഇരുവരും ഇന്‍സ്റ്റഗ്രാം വീഡിയോകളിലൂടെ ആരാധകരെ അമ്പരപ്പിക്കാറുണ്ട്. ഏരേ നിറമുള്ള വസ്ത്രങ്ങളണിഞ്ഞ ഫോട്ടോ പലപ്പോഴായി ഇവര്‍ പങ്കുവെക്കാറുണ്ട്. ഇപ്പോള്‍ മഷൂറ ഇപ്പോള്‍ ആദ്യത്തെ തന്റെ കുഞ്ഞിനായുള്ള കാത്തിരിപ്പിലാണ്. ഇപ്പോള്‍ നാലാം മാസത്തിലേക്ക് കടന്ന മഷൂറ തന്റ ഗര്‍ഭകാലത്തെ കുറിച്ച് പങ്കുവെച്ച് എത്തിയിട്ടുണ്ട്. തന്റെ ചില ചിന്താഗതികള്‍ കാരണം ചെയ്തുപോയ മണ്ടത്തരങ്ങളെ കുറിച്ചെല്ലാം മഷൂറ പുതുതായി യുട്യൂബില്‍ പങ്കുവെച്ച വീഡിയോയില്‍ പറഞ്ഞു.

എനിക്കിത് നാലാമത്തെ മാസമാണ്. എല്ലാം നന്നായിട്ട് തന്നെ പോവുന്നുണ്ട്. പൊതുവെ പീരീഡ്സിന് മുന്നോടിയായി എനിക്ക് മാറിടത്തില്‍ വേദന അനുഭവപ്പെടാറുണ്ട്. ഡേറ്റിന് വളരെ നേരത്തെയായി വേദന തുടങ്ങിയിരുന്നു. എന്നിട്ടും പീരീഡ്സ് വരാതിരുന്നപ്പോള്‍ എനിക്ക് ചെറിയൊരു പ്രതീക്ഷയുണ്ടായിരുന്നു. പിന്നീട് മൈലാഞ്ചി ഇടാനിരുന്നപ്പോള്‍ നന്നായി നടുവേദന വന്നിരുന്നു. അപ്പോഴും ഞാന്‍ ഇതേക്കുറിച്ച് ആലോചിച്ചിരുന്നു. അതൊന്നുമായിരിക്കില്ലെന്നായിരുന്നു ബേബി പറഞ്ഞത്. ഞാന്‍ അമിത പ്രതീക്ഷ വെച്ചാലോയെന്ന് കരുതിയാവും അങ്ങനെ പറഞ്ഞത്. എന്റെ ഞരമ്പുകളൊക്കെ വ്യക്തമായി കാണുന്നുണ്ടായിരുന്നു. അതേക്കുറിച്ച് നെറ്റില്‍ നോക്കിയപ്പോള്‍ പ്രഗ്‌നന്‍സി ടൈമിലാണ് അങ്ങനെ കാണുന്നതെന്ന് പറഞ്ഞിരുന്നു. അത് കണ്ടപ്പോഴും ഞാന്‍ ബേബിയോട് സംസാരിച്ചിരുന്നു. പക്ഷെ എനിക്ക് ബേബി പ്രതീക്ഷ തന്നിരുന്നില്ല. ഇത്തരം ലക്ഷണങ്ങള്‍ നേരത്തെയുമുണ്ടായപ്പോള്‍ പ്രതീക്ഷയോടെ കാത്തിരുന്നിട്ടുണ്ട്. പിന്നെയാണ് ടെസ്റ്റ് ചെയ്തത്. ഗര്‍ഭിണിയാണെന്നറിഞ്ഞപ്പോള്‍ ഞാന്‍ ആക്ടീവല്ലായിരുന്നു. ഉച്ചത്തില്‍ സംസാരിക്കാന്‍ പാടില്ല. അധികം ഇളകാന്‍ പാടില്ലെന്നൊക്കെയായിരുന്നു എന്റെ മനസില്‍. എന്റെ മമ്മയ്ക്ക് ഭയങ്കരമായ ബുദ്ധിമുട്ടുകളുണ്ടായിരുന്നു. അതായിരുന്നു എന്റെ മനസില്‍. ഞാന്‍ ആരോടും മിണ്ടാറില്ലായിരുന്നു. കംപ്ലീറ്റ് സൈലന്റായിരുന്നു എന്നാണ് മഷൂറ പറഞ്ഞത്.

Most Popular

Recent Comments