മലയാളികള്‍ക്ക് ഏറ്റവും പ്രിയപ്പെട്ട താരമാണ് ഭാവന. സിനിമയില്‍ നിന്ന് ഇടവേളയെടുത്തത് ആരാധകരില്‍ വലിയ വിഷമമുണ്ടാക്കിയിരുന്നു. എന്നാല്‍ ഇപ്പോള്‍ താരം തിരിച്ചെത്തുകയാണ്. അത് ആരാധകരില്‍ വലിയ പ്രതീക്ഷയും ഇഷ്ടവുമാണ് ഉണ്ടാക്കിയിരിക്കുന്നത്. ഏതായാലും ഭാവനയുടെ പുതിയ സിനിമയ്ക്കായി മലയാളികള്‍ പ്രതീക്ഷയോടെ കാത്തിരിക്കുകയാണ്. അഞ്ച് വര്‍ഷത്തിന് ശേഷം ഭാവന മലയാളത്തിലേക്ക് തിരിച്ചെത്തുന്ന സിനിമയാണ് ന്റിക്കാക്കാക്കൊരു പ്രേമണ്ടാര്‍ന്ന്.
ഇപ്പോള്‍ ഭാവന, ഷറഫുദ്ദീന്‍ എന്നിവര്‍ കേന്ദ്രകഥാപാത്രങ്ങളായെത്തുന്ന ന്റിക്കാക്കാക്കൊരു പ്രേമണ്ടാര്‍ന്ന് എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങിയിരിക്കുകയാണ്. ചിരിച്ചിരിക്കുന്ന ഭാവനയേയും ഷറഫുദ്ദീനേയുമാണ് പോസ്റ്ററില്‍ കാണുന്നത്. ചിത്രകഥകളിലേതു പോലെ മനോഹരമായ പശ്ചാത്തലത്തിലാണ് ഇരുവരും ഇരിക്കുന്നത്.
നവാഗതനായ ആദില്‍ മൈമൂനത്ത് അഷ്റഫാണ് ചിത്രത്തിന്റെ സംവിധായകന്‍. ബോണ്‍ഹോമി എന്റര്‍ടൈന്‍മെന്റ്‌സിന്റെ ബാനറില്‍ റെനീഷ് അബ്ദുള്‍ഖാദറാണ് നിര്‍മാണം. അനാര്‍ക്കലി, നാസര്‍, അശോകന്‍ എന്നിവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. സംവിധായകന്‍ ആദില്‍ മൈമൂനാഥ് അഷ്റഫാണ് തിരക്കഥയും ചിത്രസംയോജനവും നിര്‍വഹിക്കുന്നത്. വിവേക് ഭരതനാണ് സംഭാഷണം. അരുണ്‍ റുഷ്ദി ഛായാഗ്രഹണവും, മിഥുന്‍ ചാലിശ്ശേരി കലാസംവിധാനവും നിര്‍വഹിക്കുന്നു. പോള്‍ മാത്യൂസ്, നിശാന്ത് രാംടെകെ, ജോക്കര്‍ ബ്ലൂസ് എന്നിവര്‍ ചേര്‍ന്നാണ് സംഗീതം ഒരുക്കിയിരിക്കുന്നത്. വരികള്‍ എഴുതുന്നത് വിനായക് ശശികുമാറും, ശബ്ദലേഖനവും ക്രിയേറ്റീവ് ഡയറക്ടറും ശബരിദാസ് തോട്ടിങ്കലും, സ്റ്റില്‍സ് രോഹിത് കെ സുരേഷുമാണ്. ശ്യാം മോഹനും, കിരണ്‍ കേശവുമാണ് എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്സ്.
അമല്‍ ചന്ദ്രന്‍ മേക്കപ്പും മെല്‍വി ജെ. വസ്ത്രാലങ്കാരവും കൈകാര്യം ചെയ്യുന്നു. അലക്‌സ് ഇ. കുര്യന്‍ പ്രൊഡക്ഷന്‍ കണ്‍ട്രോളറും ഫിലിപ്പ് ഫ്രാന്‍സിസ് ചീഫ് അസോസിയേറ്റുമാണ്. പബ്ലിസിറ്റി ഡിസൈനുകള്‍ ഡൂഡില്‍മുനിയും, കാസ്റ്റിങ് അബു വലയംകുളവുമാണ് നിര്‍വഹിച്ചിരിക്കുന്നത്. സ്റ്റോറീസ് സോഷ്യലിന്റെ ബാനറില്‍ മാര്‍ക്കറ്റിങ് ആന്‍ഡ് കമ്മ്യൂണിക്കേഷന്‍സ് സംഗീത ജനചന്ദ്രന്‍ കൈകാര്യം ചെയ്യുന്നു.
Recent Comments