മലയാളം ബിഗ് ബോസ് ഷോ നമുക്ക് സമ്മാനിച്ച ഒരുപാട് താരങ്ങളുണ്ട്. മോഡലിങ് രംഗത്തും സിനിമയിലുമൊക്കെ സജീവമായി നിന്നിരുന്ന റിതു മന്ത്രയെ നമ്മൾ അടുത്തറിഞ്ഞത് ബിഗ് ബോസ് ഷോയിലേക്ക് താരം വന്നതോട് കൂടിയാണ് .മലയാളം ബിഗ് ബോസ് കണ്ട ഏറ്റവും മികച്ച മത്സരാർത്ഥികളിൽ ഒരാളായിരുന്നു റിതു മന്ത്ര. ബിഗ് ബോസ്സിന്റെ മൂന്നാം സീസണിലാണ് താരം മത്സരാര്‍ത്ഥിയായെത്തിയത് . മത്സരത്തിന്റെ ഏറ്റവും അവസാനം വരെയും നിലനില്‍ക്കാന്‍ അന്ന് റിതുവിന്നായി. താരത്തിന്റെ വ്യക്തി ജീവിതത്തെ കുറിച്ചുള്ള ചില കാര്യങ്ങള്‍ ഷോയിലൂടെയാണ് സോഷ്യൽ മീഡിയ അറിയുന്നതും അവിടെ വൈറലായി മാറിയതും.
കൂട്ടുകാരെല്ലാം കല്യാണം കഴിച്ചു. എനിക്ക് മാത്രമേ ഇപ്പോൾ കുട്ടികളില്ലാത്തതൊള്ളു; തിരിച്ചറിവുണ്ടായ സമയത്തെ പറ്റി റിതു മന്ത്ര
ഇതോടെ നടിയുടെ കല്ല്യാണമെന്നാണെന്ന ചോദ്യവും ആരാധകരിൽ നിന്നുയര്‍ന്നു. ഇപ്പോഴിതാ തന്റെ കല്ല്യാണത്തെ കുറിച്ച് റിതു തന്നെ തുറന്ന് പറഞ്ഞിരിക്കുകയാണ്.റിതു മന്ത്ര ബിഗ് ബോസില്‍ മത്സരിക്കവേയാണ് താരത്തിന്റെ പ്രണയകഥ പുറം ലോകത്ത് ചര്‍ച്ചയായി മാറുന്നത് . നടനും മോഡലുമായ ജിയ ഇറാനിയെയാണ് റിതു പ്രണയിച്ചിരുന്നത് . രണ്ട് പേരും ഒരുമിച്ചുള്ള ചില സ്വകാര്യ ചിത്രങ്ങള്‍ ജിയ തന്നെ പുറത്തുവിടുകയും ചെയ്തിരുന്നു. ഇതോട് കൂടി തന്നെ ഇവരുടെ പ്രണയം വലിയ രീതിയില്‍ ചര്‍ച്ചയായി മാറി . എന്നാല്‍ ചിത്രങ്ങൾ പുറത്ത് വന്നതിന് ശേഷവും തന്റെ പ്രണയത്തെ കുറിച്ച് ആരാധകാരോട് തുറന്ന് പറയാൻ റിതു തയ്യാറായില്ല എന്നത് ആരാധകരെ തീർത്തും അത്ഭുതപ്പെടുത്തി.
എന്തായാലും ജിയയുമായിട്ടുള്ള പ്രണയത്തിൽ നിന്നും താൻ മാറിയെന്ന് നടി തന്നെ അടുത്തിടെ സൂചിപ്പിച്ചിരുന്നു. ഇതിനിടെയാണ് ചില ബ്രൈഡല്‍ ഫോട്ടോഷൂട്ടുകൾ താരം നടത്തിയത്. ഇതോടെ റിതു വിവാഹിതയായെന്ന തരത്തില്‍ വീണ്ടും ചില വാര്‍ത്തകള്‍ പുറത്തുവന്നു . എന്നാല്‍ ഇപ്പോഴും മോഡലിങ്ങും അഭിനയവുമായി കരിയര്‍ കൂടുതൽ ഉയർത്തിലേക്ക് കൊണ്ട് പോകാനാണ് നടി ശ്രമിക്കുന്നത്. ഇനിയും കല്യാണം കഴിച്ചിട്ടില്ലെന്ന് തനിക്ക് തോന്നലുണ്ടായ ചില നിമിഷങ്ങളെ കുറിച്ചാണ് റിതു സോഷ്യൽ മീഡിയ പോസ്റ്റിലൂടെ ഇപ്പോൾ ആരാധകരോട് പറയുന്നത്.
കഴിഞ്ഞ ദിവസം ഒരു കുട്ടിയെ എടുത്ത് നില്‍ക്കുന്ന ഫോട്ടോയാണ് റിതു മന്ത്ര തന്റെ ഇന്‍സ്റ്റാഗ്രാം പേജിലൂടെ ഷെയർ ചെയ്തത് . ഈ കുഞ്ഞ് ആരാണെന്നുള്ള തരത്തിൽ ചോദ്യം വരുമെന്നതിനാല്‍ തന്നെ അതാരാണെന്ന് ഫോട്ടോയ്ക്ക് താഴെ നല്‍കിയ ക്യാപ്ഷനില്‍ കൂടി റിതു സൂചിപ്പിക്കുന്നുണ്ട് .
‘ഈ കുഞ്ഞിനെ ഞാൻ കണ്ടുമുട്ടിയ നിമിഷത്തിലാണ് ഞാൻ എന്റെ എല്ലാ സുഹൃത്തുക്കളും കല്യാണം കഴിച്ചെന്ന സത്യം തിരിച്ചറിയുന്നത്. ഞാന്‍ അവരുടെ കുട്ടികളുമായാണ് കളിച്ച് നടക്കുന്നതെന്നുമുള്ള കാര്യം ഓർത്തത് . ഏറ്റവും മനോഹരമായൊരു നിമിഷം കൂടിയായിരുന്നു അത് . എന്റെ അമ്മ ഈ ഫോട്ടോകൾ കാണില്ലെന്ന് ഞാൻ പ്രതീക്ഷിക്കുന്നു’, ഇങ്ങനെയാണ് ഫോട്ടോയ്ക്ക് താഴെ നല്‍കിയ ക്യാപ്ഷനില്‍ റിതു മന്ത്ര എഴുതിയിരിക്കുന്നത്.
Recent Comments