പടവെട്ടിനായ് നിവിൻ പോളിയുടെ അഡാർ ട്രാൻസ്ഫോർമേഷൻ. വൈറൽ ആയി ചിത്രങ്ങൾ…

സണ്ണി വെയിൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ നിവിൻ പോളിയെ നായകനാക്കി ലിജു കൃഷ്ണ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന പടവെട്ട് എന്ന ചിത്രത്തിലെ നിവിൻ പോളിയുടെ കിടിലൻ ട്രാൻസ്ഫോർമേഷൻ സ്റ്റിൽ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. താരത്തിന്റെ ഫിറ്റ് ആയ  കൈയുടെ  ചിത്രമാണ് ഇപ്പോൾ ആരാധകരുടെ എല്ലാം ശ്രദ്ധനേടുന്നത്. ഇതിനു മുമ്പ് പടവെട്ടിലെ  നിവിന്റെ മറ്റൊരു ലൊക്കേഷൻ സ്റ്റീല്ലും പുറത്തുവന്നിരുന്നു. കുടവയർ ഒക്കെ ചാടിയ ഒരു ലുക്കിൽ ആയിരുന്നു അന്ന് നിവിൻ. ഇപ്പോഴിതാ ആ ചിത്രത്തിന് നേരെ വിപരീതമായ ഒരു ചിത്രമാണ് തരംഗമായി കൊണ്ടിരിക്കുന്നത്.

നടൻ സൂര്യയുടെ ഫിറ്റ്നസ് ട്രെയിനർ ആയിരുന്ന നിർമ്മൽ നായർ  മലയാളത്തിലേക്ക് എത്തിയതും വാർത്തയായിരുന്നു. ഈ ചിത്രത്തിൽ നിവിന്റ ഫിറ്റ്നസ് ട്രെയിനർ ആണ് അദ്ദേഹം. ചിത്രത്തിന്റെ ആദ്യഭാഗത്ത് വണ്ണമുള്ള കഥാപാത്രമായെത്തുന്ന നിവിൻ രണ്ടാം ഭാഗത്തിൽ ഫിറ്റ് ബോഡിയുമായാണ് എത്തുന്നത്. ഈ ചിത്രത്തിനായി നിവിൻ പോളി നടത്തുന്ന ഡെഡിക്കേഷനെ അഭിനന്ദിച്ച് സംവിധായകൻ ലിജുവും ഒരിക്കൽ രംഗത്ത് വന്നിരുന്നു.

ഈ ചിത്രത്തിൽ നിവിൻ പോളിക്കൊപ്പം മഞ്ജുവാര്യരും ഒരു സുപ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. അരുവി എന്ന ചിത്രത്തിലൂടെ തിളങ്ങിയ അതിഥി ബാലൻ ആണ് ചിത്രത്തിലെ നായിക. ഇവരെ കൂടാതെ ഷമ്മി തിലകൻ, ഇന്ദ്രൻസ്, ഷൈൻ ടോം ചാക്കോ, വിജയരാഘവൻ, കൈനകരി തങ്കരാജ് തുടങ്ങിയവർ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. നോവിൻ വസന്തയാണ് ആണ് ചിത്രത്തിന് സംഗീതം. ദീപക് ഡി മേനോനാണ് ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത്. ഷഫീഖ് മുഹമ്മദാണ് ചിത്രത്തിന്റെ എഡിറ്റിംഗ്.