മലയാളത്തിലെ എക്കാലത്തും കോമഡി ഹിറ്റ് സിനിമകളിലൊന്നാണ് പറക്കും തളിക. ഇതിലെ ഓരോ സീനുകളും മലയാളികളെ ഇന്നും ചിരിപ്പിക്കുകയാണ്. ഈ സിനിമയിലൂടെ പ്രേക്ഷക മനസ്സില്‍ ഇടം നേടിയ താരമാണ് നിത്യ ദാസ്. മലയാളിയുടെ ഹൃദയത്തിലേക്ക് ചേക്കേറുകയായിരുന്നു നിത്യാ ദാസ് എന്ന താരം. അതേ സമയം നിത്യാ ദാസ് വിവാഹിതയായ ശേഷം സിനിമാ ജീവിതത്തോട് വിട പറയുഞ്ഞു. പിന്നീട് സിനിമയിലേക്ക് താരം വര്‍ഷങ്ങള്‍ക്ക് ശേഷമാണ് തിരിച്ചെത്തിയത്. ഈ സിനിമയാണ് പള്ളിമണി. അനില്‍ കുമ്പഴ സംവിധാനം ചെയ്യുന്ന സിനിമയില്‍ ശ്വേത മേനോന്‍, കൈലാഷ്, ദിനേശ് പണിക്കര്‍ എന്നിങ്ങനെ നിരവധി താരങ്ങള്‍ അണിനിരക്കുന്നുണ്ട്. 15 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് നിത്യ ദാസ് വീണ്ടും സിനിമയിലേക്ക് എത്തുന്നത്.
അതേ സമയം മലയാള സിനിമയില്‍ വന്ന മാറ്റത്തെക്കുറിച്ച് സംസാരിച്ചിരിക്കുകയാണ് നിത്യ ദാസ്. താരത്തിന്റെ വാക്കുകള്‍ ഇങ്ങനെയായിരുന്നു. ഞാനൊക്കെ അഭിനയിക്കുന്ന സമയത്ത് നിന്നും ഇപ്പോള്‍ വളരെ വ്യത്യാസമുണ്ട്. ഇപ്പോള്‍ എല്ലാവരും അവരവരുടെ കാര്യം ചെയ്ത് പോവുന്ന രീതി ആണ്. പണ്ടൊന്നും അങ്ങനെയല്ല, പറക്കും തളികയില്‍ അഭിനയിക്കുമ്പോള്‍ ബസിലായിരുന്നു ഞങ്ങള്‍ ഷൂട്ട് ചെയ്തത്. ആ ബസ് തന്നെയാണ് ഞങ്ങളുടെ വീട്. ഞാനും ദിലീപേട്ടനും അശോകേട്ടനുമെല്ലാം ഭക്ഷണം കഴിക്കുന്നതും കിടന്നുറങ്ങുന്നതുമെല്ലാം ആ ബസില്‍ തന്നെ ആയിരുന്നു. ഇപ്പോള്‍ ആ രീതി ഒക്കെ മാറി. രണ്ടും രണ്ട് സ്‌റ്റൈല്‍ ആണ്. ശരിക്കും പറഞ്ഞാല്‍ ഇന്നത്തെ രീതിയാണ് എനിക്കിഷ്ടം. കൂട്ടുകുടുംബമാണോ സ്വന്തം കുടുംബമാണോ ഇഷ്ടമെന്ന് നമ്മള്‍ ചോദിക്കില്ലേ, അതും നല്ലതാണ് ഇതും നല്ലതാണ്. പക്ഷെ എനിക്ക് കുറച്ച് കൂടി കംഫര്‍ട്ടബിള്‍ ആയി തോന്നിയിട്ടുള്ളത് ഈ രീതിയാണ് എന്നാണ് നിത്യ ദാസ് പറഞ്ഞത്.
പുതിയ സിനിമകള്‍ ഇപ്പോള്‍ ചെയ്യുന്നില്ല. മനസ്സിനിഷ്ടപ്പെട്ട കഥാപാത്രങ്ങള്‍ വന്നാല്‍ ചെയ്യും. ഇത്രയും വര്‍ഷം കാത്തിരുന്നെങ്കില്‍ നല്ല സിനിമകള്‍ക്കായി ഇനിയും കാത്തിരിക്കാമെന്നും നിത്യ ദാസ് പറഞ്ഞു. അതേ സമയം സിനിമയില്‍ നിന്ന് നേരത്തെയും ഓഫറുകള്‍ വന്നിരുന്നെങ്കിലും നല്ല സിനിമകള്‍ വരാഞ്ഞതിനാലാണ് ചെയ്യാതിരുന്നതെന്ന് നിത്യാ ദാസ് നേരത്തെ വ്യക്തമാക്കിയിരുന്നു.
15 വര്‍ഷങ്ങള്‍ക്ക് ശേഷം മലയാള സിനിമയിലേക്ക് തിരിച്ചെത്തുമ്പോള്‍, മാറ്റങ്ങളെ കുറിച്ച് സംസാരിച്ച് നിത്യാ ദാസ്
Recent Comments