‘ഇതാരാ ദേവതയോ’; നിഖില വിമലിന്റെ ചിത്രങ്ങള്‍ക്ക് താഴെ ആരാധകര്‍, മനം മയക്കും ചിത്രങ്ങള്‍ കാണാം

മലയാളത്തിലെ പുതുമുഖ നായികമാരില്‍ ശ്രദ്ധേയയായ നടിയാണ് നിഖില വിമല്‍. സത്യന്‍ അന്തിക്കാട് ചിത്രമായ ഭാഗ്യ ദേവതയിലൂടെ അഭിനയ രംഗത്ത് എത്തിയ താരം ദിലീപ് ചിത്രം ലൗ ഇന്‍ടു 24 എന്ന ചിത്രത്തിലൂടെയാണ് പ്രേക്ഷക ശ്രദ്ധ നേടുന്നത്.

nikhila

പിന്നാലെ മലയാളത്തിലും തമിഴിലും തെലുങ്കിലുമായി നിരവധി സിനിമകളില്‍ അഭിനയിച്ചു. മമ്മൂട്ടി നായകനായി എത്തിയ പ്രീസ്റ്റാണ് താരത്തിന്റെതായി അവസാനമായി പുറത്തിറങ്ങിയ ചിത്രം.

ഒരുപിടി ചിത്രങ്ങളാണ് താരത്തിന്റെതായി അണിയറയില്‍ ഒരുങ്ങുന്നത്. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായ താരം ഇതിലൂടെ പങ്കുവച്ച പുതിയ ചിത്രങ്ങളാണ് ആരാധകര്‍ക്ക് ഇടയില്‍ ഇപ്പോള്‍ വൈറലാകുന്നത്.

nikhila

ലൈറ്റ് ഓര്‍ക്കിഡ് കളറുള്ള ഡ്രസ് ഇട്ടു നില്‍ക്കുന്ന ചിത്രങ്ങളാണ് താരം പങ്കുവച്ചിരിക്കുന്നത്. ഇതാരാ ദേവതയാണോ എന്നാണ് ആരാധകര്‍ ചിത്രത്തിന് താഴെ കമന്റായി ചോദിക്കുന്നത്.

nikhila

താരത്തിന്റെ ചിത്രങ്ങള്‍ ആരാധകര്‍ ഏറ്റെടുത്തു കഴിഞ്ഞു. നിരവധി പേരാണ് ചിത്രങ്ങള്‍ പങ്കുവയ്ക്കുന്നത്.

nikhila

nikhila

 

View this post on Instagram

 

A post shared by Nikhila Vimal (@nikhilavimalofficial)