HomeEntertainmentമീത്ത്-മിറി കപ്പിള്‍സിന്റെ കുഞ്ഞിനും വെറൈറ്റി പേര്, ഈ ഗ്രീക്ക് പേര് കേട്ട് ഞെട്ടി ആരാധകര്‍

മീത്ത്-മിറി കപ്പിള്‍സിന്റെ കുഞ്ഞിനും വെറൈറ്റി പേര്, ഈ ഗ്രീക്ക് പേര് കേട്ട് ഞെട്ടി ആരാധകര്‍

സമൂഹ മാധ്യമങ്ങള്‍ക്ക് ഏറെ പരിചിതമായ താര ദമ്പതികളാണ് മീത്തും മിറിയും. ഇവരുടെ പേരുകള്‍ വളരെ വിത്യസ്തമാണെന്ന് ആരാധകര്‍ പറയാറുണ്ട്. അതേ സമയം റീല്‍സ് വീഡിയോയും യൂട്യൂബ് ചാനലുമൊക്കെയായി സജീവമാണ് മീത്ത് മിറി കപ്പിള്‍സ്.

ഇവരുടെ കുടുംബത്തിലേക്ക് കുഞ്ഞതിഥി എത്തിയത് അടുത്തിടെയായിരുന്നു. എന്നാല്‍ പ്രഗ്‌നന്‍സി ടെസ്റ്റ് മുതല്‍ പിന്നീടങ്ങോട്ടുള്ള വിശേഷങ്ങളെല്ലാം ഇവര്‍ യൂട്യൂബ് ചാനലിലൂടെ പങ്കുവെച്ചിരുന്നു. ഇതെല്ലാം തന്നെ ആരാധകര്‍ ഇരു കയ്യും നീട്ടിയാണ് സ്വീകരിച്ചത്. മിലിയോ എന്നാണ് മകനെ വിളിക്കുന്നതെങ്കിലും അതല്ല യഥാര്‍ത്ഥ പേരെന്ന് ഇരുവരും പറഞ്ഞിരുന്നു. എന്നാല്‍ ഇപ്പോള്‍ ആ പേര് പുറത്തുവിട്ടിരിക്കുകയാണ് മീത്തും മിറിയും.

പേരെന്താണെന്ന് മനസിലാവണമെങ്കില്‍ വീഡിയോ തന്നെ കാണണമെന്നായിരുന്നു ആരാധകരും പറഞ്ഞത്. മോന്റെ പേര് അടിപൊളിയായി, അങ്ങനെ കേട്ടിട്ടില്ലാത്ത വെറൈറ്റി പേരാണെന്നായിരുന്നു ആരാധകര്‍ പറഞ്ഞത്. സൈറസ് എന്നാണ് മകന്റെ പേര്. അതൊരു ഗ്രീക്ക് പേരാണ്. സൂര്യദേവനെന്നാണ് സൈറസിന്റെ അര്‍ത്ഥം. പേര്‍ഷ്യയിലും പോപ്പുലറാണ് ഈ പേര്. അവിടെയുള്ള ഏറ്റവും നല്ല രാജകുമാരന്റെ പേരും സൈറസ് എന്നാണ്. വ്യത്യസ്തമായ പേരായിരിക്കണം എന്ന് ഞങ്ങള്‍ ആഗ്രഹിച്ചിരുന്നു. അങ്ങനെയാണ് ഈ പേരിലേക്ക് എത്തിയതെന്നും ഇരുവരും തുറന്നു പറഞ്ഞിരുന്നു. സൈറസ് മിലനെന്നാണ് മുഴുവന്‍ പേരെന്നും ഇവര്‍ പറഞ്ഞിരുന്നു.

അതേ സമയം മിലിയോ എന്നത് വിളിപ്പേരാണ്. മറ്റൊരു പേരായിരിക്കും മകന് ഇടുന്നതെന്ന് നേരത്തെ തന്നെ മീത്ത് വ്യക്തമാക്കിയിരുന്നു. അതെന്താണെന്നറിയാനായി കാത്തിരിക്കുകയായിരുന്നു പ്രിയപ്പെട്ടവര്‍. മോന്റെ പേര് പൊളിച്ചു, പേരെന്താണെന്ന് വേരം അറിയാന്‍ കമന്റ് നോക്കാന്‍ വന്ന ഞാന്‍ ചമ്മിപ്പോയി, വെറൈറ്റി പേര് തന്നെ. സൈറസ് മിലണ്‍ പേര് പൊളിച്ചു, വെറൈറ്റി പേര് തന്നെ തുടങ്ങി നിരവധി കമന്റുകളാണ് വീഡിയോയ്ക്ക് താഴെയുള്ളത്.

Most Popular

Recent Comments