നായിക നായകന്‍ എന്ന റിയാലിറ്റി ഷോയിലൂടെ വന്ന് ടെലിവിഷന്‍ പ്രേക്ഷകര്‍ക്ക് ഏറെ സുപരിചിതയായ താരമാണ് മീനാക്ഷി രവീന്ദ്രന്‍. വ്യത്യസ്തമായ അവതരണ ശൈലിയാണ് മീനാക്ഷിയെ ആരാധകര്‍ക്ക് പ്രിയപ്പെട്ട താരമാക്കിയത്.
നായിക നായകന് ശേഷം പിന്നീട് അവതാരികയായും മീനാക്ഷി തിളങ്ങി. ഉടന്‍ പണം എന്ന ടെലിവിഷന്‍ ഷോ ഇത്രയധികം വിജയിക്കാന്‍ കാരണം ഡെയ്ന്‍ ഡേവിസിന്റേയും മീനാക്ഷി രവീന്ദ്രന്റേയും അവതരണ മികവ് തന്നെയാണ്.
അഭിനയ ലോകത്തേക്കും താരം കാലെടുത്തു വെച്ചു. മാലിക് എന്ന ചിത്രത്തില്‍ ഫഹദ് ഫാസിലിന്റെ മകളായും അഭിനയിച്ചു. ഹൃദയം അടക്കമുള്ള സിനിമകളിലും അഭിനയിച്ചിട്ടുള്ള മീനാക്ഷി ഇപ്പോള്‍ തന്റെ ജീവിതത്തിലെ പുതിയ സന്തോഷങ്ങളെ കുറിച്ച് സംസാരിച്ചതിന്റെ വീഡിയോയാണ് വൈറലാകുന്നത്.
താരം എയര്‍ഹോസ്റ്റസ് ജോലി ഉപേക്ഷിച്ചാണ് മീനാക്ഷി അഭിനയത്തിലേക്ക് ഇറങ്ങിയത്.
മീനാക്ഷിയുടെ വാക്കുകളുടെ വിശദാംശം വായിക്കാം..
ഉടന്‍ പണം ചാപ്റ്റര്‍ ഫോര്‍ തുടങ്ങിയതും വലിയ സന്തോഷമാണ്. ഞാന്‍ ചെയ്ത് പൂര്‍ത്തിയാക്കിയ സിനിമ റിലീസിനൊരുങ്ങുകയാണ്. മറ്റൊരു സിനിമ ചെയ്തുകൊണ്ടിരിക്കുന്നു. ഇപ്പോള്‍ ആളുകള്‍ എന്നെ തിരിച്ചറിയുന്നുണ്ട് എന്നത് ഞാനിപ്പോഴും ഉള്‍ക്കൊണ്ടിട്ടില്ല. പുറത്തേക്കിറങ്ങുമ്പോള്‍ ആളുകള്‍ വന്ന് സെല്‍ഫി എടുക്കുമ്പോഴാണ് ഞാനത് പലപ്പോഴും മനസിലാക്കുന്നത്. ബോള്‍ഡാണ് എന്റെ ക്യാരക്ടറെന്ന് പലരും പറഞ്ഞിട്ടുണ്ട്. ആളുകള്‍ എന്നെപറ്റി എന്ത് പറയുന്നുവെന്നത് എനിക്ക് ഇപ്പോള്‍ വിഷയമല്ല. ഞാന്‍ എന്റെ ഇഷ്ടത്തിനാണ് ജീവിക്കുന്നത്. നമ്മുടെ പേഴ്‌സണല്‍ ലൈഫില്‍ തലയിടാന്‍ ആര്‍ക്കും അവകാശമില്ലല്ലോ. ഹെല്‍ത്തി ക്രിട്ടിസിസം എനിക്ക് ഇഷ്ടമാണെന്നും മീനാക്ഷി പറഞ്ഞു.
മൂന്നാം ക്ലാസില്‍ പഠിക്കുമ്പോഴാണ് ആദ്യമായി വിമാനത്തില്‍ കയറിയത്. അന്ന് മുതല്‍ മനസിലുറപ്പിച്ചതാണ് ക്യാബിന്‍ ക്രൂ ജോലി എന്നത്. പക്ഷഏ സിനിമയില്‍ അഭിനയിക്കാന്‍ ഇഷ്ടമായിരുന്നു അന്ന് അത് ഭ്രാന്തായിരുന്നില്ല. ഇന്റര്‍നാഷണല്‍ എയര്‍ലൈന്‍സില്‍ ജോലി നോക്കാന്‍ ഞാന്‍ കുറച്ച് ഗ്യാപ്പെടുത്തിരുന്നു. അപ്പോഴാണ് നായിക നായകനിലേക്ക് അവസരം വന്നത്. അങ്ങനെയാണ് അഭിനയത്തെ സ്‌നേഹിച്ച് തുടങ്ങിയത്. ക്യാബിന്‍ ക്രൂ എന്ന ജോലിയോട് ഒരുതരി ഇഷ്ടം പോലും കുറഞ്ഞിട്ടില്ലെന്നും താരം വ്യക്തമാക്കി.
സ്‌കൈ എന്ന പട്ടിക്കുട്ടിയെ എനിക്ക് ഗിഫ്റ്റ് തന്നത് ഡെയ്‌നാണ്. അവന്‍ എനിക്ക് തന്ന പിറന്നാള്‍ സമ്മാനമായിരുന്നു. അവനും ഞാനും ഡോഗ് ലവേഴ്‌സാണ്. അവന്‍ അപ്പോഴും എന്നോട് ചോദിക്കുമായിരുന്നു നായക്കുട്ടിയെ വാങ്ങിയാല്‍ ഷൂട്ടിനും തിരക്കിനുമിടയില്‍ നീ അതിനെ ശ്രദ്ധിക്കുമോയെന്ന്. ഷിറ്റ്‌സു ബ്രീഡ് എനിക്ക് ഇഷ്ടമാണ്. പിറന്നാളിന് ഭയങ്കര സര്‍പ്രൈസായിട്ടാണ് സകൈയെ ഡെയ്ന്‍ എനിക്ക് തന്നത്. കാറിന്റെ ഡിക്കി ബലൂണുകള്‍ കൊണ്ട് അലങ്കരിച്ച് അതിനുള്ളിലാണ് അവന്‍ ഈ പട്ടിക്കുഞ്ഞിനെ കൊണ്ടുവന്നത്. സ്‌കൈയെ കണ്ടതും ഞാന്‍ കരയാന്‍ തുടങ്ങി. ആ സമയം ഞാന്‍ പ്രസവിച്ച കുഞ്ഞിനെ കണ്ടപോലെയാണ് എനിക്ക് തോന്നിയതെന്നും മീനാക്ഷി പറഞ്ഞു.
Recent Comments