Homeപെണ്‍കുട്ടി ആയത് കൊണ്ട് മിണ്ടാതിരിക്കണം എന്നില്ലല്ലോ? നയന്‍താരയുടെ പഴയ അഭിമുഖത്തിലെ വാക്കുകള്‍ ശ്രദ്ധ നേടുന്നു

പെണ്‍കുട്ടി ആയത് കൊണ്ട് മിണ്ടാതിരിക്കണം എന്നില്ലല്ലോ? നയന്‍താരയുടെ പഴയ അഭിമുഖത്തിലെ വാക്കുകള്‍ ശ്രദ്ധ നേടുന്നു

തെന്നിന്ത്യന്‍ സൂപ്പര്‍ താരം നയന്‍താര ഇരട്ടക്കുട്ടികളുടെ അമ്മയായ വാര്‍ത്തയാണ് ഇപ്പോള്‍ സിനിമാ ലോകത്ത് ചര്‍ച്ച ആയിരിക്കുകയാണ്. വിവാഹം കഴിഞ്ഞ് അഞ്ച് മാസത്തിനുള്ളില്‍ നയന്‍സിനും വിഘ്‌നേശ് ശിവനും കുട്ടികള്‍ പിറന്നതാണ് ചര്‍ച്ച വിഷയം ആയിരിക്കുന്നത്. നടിക്കെതിരെ സോഷ്യല്‍ മീഡിയയില്‍ അധിക്ഷേപ കമന്റുകളും ഉയരുന്നുണ്ട്. ഏറെ നാളത്തെ പ്രണയത്തിന് ശേഷം കഴിഞ്ഞ ജൂണ്‍ മാസത്തിലാണ് ഇവര്‍ വിവാഹിതരായത്. ഇപ്പോഴിതാ നയന്‍താരയുടെ പഴയ അഭിമുഖമാണ് സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആവുന്നത് ആവുന്നത്. ഗോസിപ്പുകളെയും അധിക്ഷേപങ്ങളെ ശക്തമായ ഭാഷയില്‍ വിമര്‍ശിക്കുന്നതാണ് ഈ അഭിമുഖത്തില്‍ കാണാനാവുന്നത്.

താരത്തിന്റെ വാക്കുകള്‍ ഇങ്ങനെ..

ഞാന്‍ ജനിച്ച് വളര്‍ന്നത് ഇവിടെ അല്ല. കൂടുതല്‍ എക്‌സ്‌പോഷര്‍ കിട്ടിയിട്ടുണ്ട്. കുറേ ആള്‍ക്കാരെ കണ്ടിട്ടുണ്ട്. കുറേ സ്റ്റേറ്റ്‌സില്‍ പോയിട്ടുണ്ട്. അതിന്റെ പരിചയം എനിക്കും എന്റെ ചേട്ടനും ഉണ്ടാവും. പെണ്‍കുട്ടി ആയത് കൊണ്ട് മിണ്ടാതിരിക്കണം എന്നില്ലല്ലോ. സെലിബ്രറ്റികള്‍ ആയത് കൊണ്ടാണ് ഗോസിപ്പ് വരുന്നതെന്ന് പറയുന്നുണ്ട്. കുറച്ചൊക്കെ ആവാം. പക്ഷെ മാധ്യമങ്ങള്‍ എപ്പോഴും ആലോചിക്കേണ്ട ഒരു കാര്യം എന്തൊക്കെ നിങ്ങള്‍ എഴുതിയാലും എപ്പോഴെങ്കിലും എഴുതുന്ന ആള്‍ക്കാര്‍ ഓര്‍ക്കണം ആ കുട്ടിയും ഒരു പെണ്‍കുട്ടി ആണെന്ന്. ആ കുട്ടിക്കും കല്യാണം ആവും, ആ കുട്ടിക്കും അച്ഛനും അന്മയും ഉണ്ട്. ഈ റിപ്പോര്‍ട്ട് വായിച്ചാല്‍ അച്ഛനും അമ്മയും വിഷമിക്കും എന്ന്. ഞാനെപ്പോഴും എന്റെ ജീവിതമേ നോക്കാറുള്ളൂ. മറ്റുള്ളവരുടെ ജീവിതത്തില്‍ ഇടപെടാറില്ല. ഭയങ്കര ഗ്ലാമറസ് ആയിട്ട് അഭിനയിക്കുന്നു അഭിനയപ്രധാന്യമുള്ള വേഷങ്ങള്‍ ചെയ്യുന്നില്ല എന്ന് പറയുന്നു. മലയാളത്തിലും തമിഴിലും എവിടെയാണ് അങ്ങനെയുള്ള കഥാപാത്രങ്ങള്‍ വരുന്നത്. ഒന്നോ രണ്ടോ റോളുകള്‍ വരും. അത് എനിക്ക് തന്നെ വരണമെന്നില്ലല്ലോ. ഞങ്ങള്‍ക്ക് കിട്ടുന്ന പ്രൊജക്ട് വെച്ചേ ഞങ്ങള്‍ക്ക് മൂവ് ചെയ്യാന്‍ പറ്റുള്ളൂ..

കല്യാണം കഴിച്ചു എന്നാണ് അടുത്ത ഗോസിപ്പ്. ഞാന്‍ കല്യാണം കഴിക്കുന്നെങ്കില്‍ ഞാന്‍ വിളിച്ച് പറയും. ഒളിച്ച് പോയി കല്യാണം കഴിക്കേണ്ട ആവശ്യമേ ഇല്ല. കാരണം ഇത്രയും കാലങ്ങളായിട്ടും ഞാന്‍ എന്റെ പ്രണയങ്ങള്‍ ഒളിച്ചു വെച്ചിട്ടില്ല. അച്ഛനെയും അമ്മയെയും ഞാനെന്റെ ദൈവതുല്യ സ്ഥാനത്താണ് നിര്‍ത്തിയിരിക്കുന്നത്. ഞാനെന്റെ ജോലി ആണ് ചെയ്യുന്നത്. അതില്‍ നിങ്ങള്‍ എന്തുകാെണ്ടാണ് ഗ്ലാമറസ് ആയി ചെയ്യുന്നതെന്ന് ചോദിക്കാനുള്ള അവകാശം ആര്‍ക്കുമില്ല. നിങ്ങള്‍ക്കിഷ്ടമാണെങ്കില്‍ കാണുക, ഇഷ്ടമല്ലെങ്കില്‍ കാണേണ്ട. അഭിനയിച്ചത് ശരിയായില്ല എന്നൊക്കെ പറയുന്നതാണ് വിമര്‍ശനം എന്നും നയന്‍താര പറഞ്ഞു.

Most Popular

Recent Comments