ഇസ്സകുട്ടനെ കൈയ്യിൽ എടുത്ത് ലേഡി സൂപ്പർ സ്റ്റാർ ! ചാക്കോച്ചൻ ഫാമിലിക്കൊപ്പം നയൻതാര ! ഫോട്ടോ വൈറൽ

ഇസ്സകുട്ടനെ കൈയ്യിൽ എടുത്ത് ലേഡി സൂപ്പർ സ്റ്റാർ ! ചാക്കോച്ചൻ ഫാമിലിക്കൊപ്പം നയൻതാര ! ഫോട്ടോ വൈറൽ

ഒരു ചെറിയ ഇടവേളക്ക് ശേഷം ലേഡി സൂപ്പർ സ്റ്റാർ നയൻ‌താര നായികയായി എത്തുന്ന മലയാള സിനിമയാണ് നിഴൽ .. അവസാനമായി പുറത്തിറങ്ങിയ നയൻതാര അഭിനയിച്ച മലയാള ചിത്രം ലവ് ആക്ഷൻ ഡ്രാമയാണ് സെപ്തംബര് 5 , 2019നാണ് ചിത്രം റിലീസ് ചെയ്തത് , ഒരു വർഷത്തോളം ഗ്യാപ്പിനു ശേഷം ആണ് വീണ്ടും ഒരു മലയാള ചിത്രത്തിൽ ലേഡി സൂപ്പർസ്റ്റാർ അഭിയാനിക്കാൻ എത്തുന്നത്, നയൻതാരയുടെ ഈ ദീപാവലിക്ക് റിലീസ് ചെയ്ത തമിഴ് ചിത്രം മൂക്കുത്തി അമ്മൻ സൂപ്പർ ഹിറ്റാണ്… ഡിസ്നി ഹോട്ട്സ്റ്റാർ പ്ലാറ്റ് ഫോമിൽ ഏറ്റവും കൂടുതൽ സ്ട്രീം ചെയ്ത തമിഴ് ചിത്രം എന്ന റെക്കോർഡും ചുരുക്കം ദിവസത്തിനുള്ളിൽ സ്വന്തമാക്കിയിരുന്നു

ഇപ്പോൾ നമ്മുടെ ചാക്കോച്ചന്റെ ഫാമിലിയോടൊപ്പം നയൻതാര നിൽക്കുന്ന ഒരു ഫോട്ടോയാണ് സോഷ്യൽ മീഡിയയിൽ തരംഗമായിരിക്കുന്നത്. ചാക്കോച്ചന്റെ മകൻ ഇസ്സയെ നയൻതാരയാണ് എടുത്തിരിക്കുന്നത് .. ഫോട്ടോയിൽ ചാക്കോച്ചനും ഭാര്യ പ്രിയയും ഉണ്ട്.. നിഴൽ ലൊക്കേഷനിൽ രോഹിത് കെ സുരേഷ് പകർത്തിയ ചിത്രമാണ് വൈറൽ ആയത്..

നമ്മുടെ എല്ലാം പ്രിയപ്പെട്ട ഹീറോ കുഞ്ചാക്കോ ബോബൻ ആണ് നിഴലിലെ നായകൻ , നയൻതാരയും ചാക്കോച്ചനും ആദ്യമായി ഒന്നിക്കുന്ന ചിത്രം കൂടിയാണ് നിഴൽ , മലയാള സിനിമയിലെ പ്രമുഖ എഡിറ്റർമാരിൽ ഒരാളായ അപ്പു ഭട്ടതിരി ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് ഇത്. ആന്റോ ജോസഫ് ഫിലിം കമ്പനി ആണ് ചിത്രം നിർമിക്കുന്നത് .