HomeEntertainmentഞങ്ങളുടെ ഉയിരും, ഉലകവും; ഞങ്ങള്‍ അപ്പനും അമ്മയും ആയി..

ഞങ്ങളുടെ ഉയിരും, ഉലകവും; ഞങ്ങള്‍ അപ്പനും അമ്മയും ആയി..

നയനും ഞാനും അമ്മയും അപ്പയും ആയിരിക്കുന്നു, അനുഗ്രഹിക്കപ്പെട്ട ഇരട്ട കുഞ്ഞുങ്ങളാണ്. ഞങ്ങളുടെ എല്ലാ പ്രാര്‍ത്ഥനകളും, ഞങ്ങളുടെ പൂര്‍വ്വികരുടെ അനുഗ്രഹങ്ങളും ചേര്‍ന്ന്, നമുക്ക് 2 അനുഗ്രഹീതരായ കുഞ്ഞുങ്ങളുടെ രൂപത്തില്‍ വന്നിരിക്കുന്നു. ഞങ്ങളുടെ ഉയിരിനും ഉലകത്തിനും നിങ്ങളുടെ എല്ലാ അനുഗ്രഹങ്ങളും വേണം..വിഘ്‌നേഷ് ശിവന്‍ സമൂഹമാധ്യമത്തില്‍ പങ്കുവെച്ച കുറിപ്പാണിത്.

നയന്‍താരക്കും വിഘ്‌നേഷിനും ഇപ്പോള്‍ ഇരട്ട കുഞ്ഞുങ്ങള്‍ ജനിച്ചിരിക്കുകയാണ്. താരങ്ങള്‍ തന്നെയാണ് ഇവരുടെ ഔദ്യോഗിക ഫെയ്‌സ്ബുക്ക് പേജിലൂടെ ഈ സന്തോഷ വിവരം ആരാധകരെ അറിയിച്ചിരിക്കുന്നത്. ഇരട്ടകളായ ആണ്‍കുഞ്ഞുങ്ങളാണ് ഇവര്‍ക്ക് ജനിച്ചിരിക്കുന്നത്. ഉയിര്‍& ഉലകം എന്നാണ് ഇവര്‍ പേര് നല്‍കിയിരിക്കുന്നത്. നയന്‍താരയുടെ ഇന്‍സ്റ്റഗ്രാം പോസ്റ്റിലാണ് ഈ പേര് വ്യക്തമായി കാണാന്‍ കഴിയുന്നത്. കുഞ്ഞിക്കാലുകളില്‍ ഇരുവരും ചുംബിക്കുന്ന ഫോട്ടോയും ഇവര്‍ പങ്കുവെച്ചിട്ടുണ്ട്. ഏറെ നാളായി പൊതുപരിപാടികളില്‍ ഒന്നും നയന്‍താരയെ കണ്ടിരുന്നില്ല. ഇതേ തുടര്‍ന്ന് വലിയ രീതിയിലുള്ള സംശയമാണ് ആരാധകര്‍ക്ക് ഉണ്ടായിരുന്നത്. കഴിഞ്ഞ കുറച്ചു നാളുകളായി നയന്‍താര അമ്മയാകാന്‍ പോകുന്നു എന്നതിനെ സംബന്ധിച്ച് വാര്‍ത്തകളാണ് പ്രചരിച്ചിരുന്നത്. ഇപ്പോള്‍ സ്ഥിരീകരണം എത്തിയിരിക്കുകയാണ്. എന്തുതന്നെയായാലും താരദമ്പതികള്‍ക്ക് ആശംസകള്‍ നല്‍കി നിരവധി പേരാണ് ഇപ്പോള്‍ രംഗത്തെത്തുന്നത്.

ജൂണ്‍ 9ന് മഹാബലിപുരത്തു വച്ചായിരുന്നു നയന്‍താര-വിഘ്‌നേശ് ശിവന്‍ വിവാഹം നടന്നത്. താര വിവാഹത്തിന്റെ ഒടിടി സംപ്രേക്ഷണാവകാശം നെറ്റ്ഫ്‌ലിക്‌സ് സ്വന്തമാക്കിയെന്ന വാര്‍ത്തകള്‍ മുന്‍പ് തന്നെ വന്നിരുന്നു. ഏഴ് വര്‍ഷത്തെ പ്രണയത്തിനൊടുവിലാണ് നയന്‍താരയും വിഘ്‌നേഷും വിവാഹിതരായത്. നാനും റൗഡിതാന്‍ എന്ന സിനിമയുടെ സെറ്റില്‍ വച്ചായിരുന്നു നയന്‍താരയും വിഘ്‌നേശും പ്രണയത്തിലാകുന്നത്. പിന്നീട് ഇരുവരും തമ്മിലുള്ള ചിത്രങ്ങളും വീഡിയോകളും സമൂഹമാധ്യമങ്ങളില്‍ വൈറലായി. അതേസമയം, ലൂസിഫറിന്റെ തെലുങ്ക് റീമേക്ക് ആയ ഗോഡ് ഫാദര്‍ എന്ന ചിത്രമാണ് നയന്‍താരയുടേതായി ഒടുവില്‍ പുറത്തിറങ്ങിയത്. ചിരഞ്ജീവി നായകനായി എത്തിയ ചിത്രം ആദ്യ രണ്ട് ദിവസം കൊണ്ട് 69 കോടി കളക്ഷന്‍ സ്വന്തമാക്കിയിരുന്നു. പൃഥ്വിരാജ് നായകനായി എത്തുന്ന ഗോള്‍ഡ് എന്ന ചിത്രമാണ് നയന്‍താരയുടേതായി റിലീസിനൊരുങ്ങുന്ന മലയാള സിനിമ. അല്‍ഫോണ്‍സ് പുത്രന്‍ ആണ് സംവിധാനം. സുമംഗലി ഉണ്ണികൃഷ്ണന്‍ എന്ന കഥാപാത്രമായാണ് നയന്‍താര ചിത്രത്തില്‍ എത്തുന്നത്. പാട്ട് എന്നൊരു ചിത്രവും അല്‍ഫോണ്‍സ് പുത്രന്റേതായി അണിയറില്‍ ഒരുങ്ങുന്നുണ്ട്.

ഞങ്ങളുടെ ഉയിരും, ഉലകവും; ഞങ്ങള്‍ അപ്പനും അമ്മയും ആയി…

Most Popular

Recent Comments