HomeEntertainmentനെഞ്ചുക്കുള്‍ പെയ്തിടും ആ മഴൈ; മനോഹരചിത്രങ്ങളുമായി നമിത പ്രമോദ്

നെഞ്ചുക്കുള്‍ പെയ്തിടും ആ മഴൈ; മനോഹരചിത്രങ്ങളുമായി നമിത പ്രമോദ്

മലയാളികളുടെ പ്രിയപ്പെട്ട യുവനടിമാരിലൊരാളാണ് നമിത പ്രമോദ്. ബാലതാരമായി ആണ് നമിത അഭിനയരംഗത്തേക്ക് എത്തുന്നത്. മിനിസ്‌ക്രീനില്‍ നിന്നാണ് നമിത അഭിനയരംഗത്തേക്ക് എത്തുന്നത്. സത്യന്‍ അന്തിക്കാട് ചിത്രം പുതിയ തീരങ്ങളിലൂടെയാണ് നമിത നായികയായി അരങ്ങേറുന്നത്. സോഷ്യല്‍ മീഡിയയിലും വളരെ സജീവമാണ് താരം. പുള്ളിപുലിയും ആട്ടിന്‍കുട്ടിയും, സൗണ്ട് തോമ, ലോ പോയ്ന്റ്, അമര്‍ അക്ബര്‍ അന്തോണി, മാര്‍ഗംകളി, ചന്ദ്രേട്ടന്‍ എവിടെയാ തുടങ്ങി നിരവധി സിനിമകള്‍ ഇതിനോടകം നമിത അഭിനയിച്ചു കഴിഞ്ഞു. യാത്രകളോടും നമിതയ്ക്ക് പ്രിയമേറെയാണ്. അടുത്തിടെ ഗുജറാത്തില്‍ പോയതിന്റെ ചിത്രങ്ങളും നമിത പങ്കുവച്ചിരുന്നു. തന്റെ യാത്രകളുടെ ഫോട്ടോകള്‍ താരം ആരാധകരെ അറിയിക്കാറുണ്ട്. തന്റെ യാത്രകളോടുള്ള പ്രണയത്തെ കുറിച്ച് നമിത പല അഭിമുഖങ്ങളിലും പറഞ്ഞിട്ടുണ്ട്.

ഇപ്പോള്‍ തന്റെ പുതിയ ചിത്രങ്ങള്‍ പങ്കുവച്ചിരിക്കുകയാണ് താരം. വളരെ പെട്ടെന്നാണ് താരത്തിന്റെ പുതിയ ചിത്രം ആരാധകര്‍ ഏറ്റെടുത്തത്. പേസ്റ്റല്‍ ഗ്രീന്‍ നിറത്തിലെ വസ്ത്രത്തിലാണ് നമിത എത്തിയിരിക്കുന്നത്. ലേബല്‍ എം ഡിസൈനേഴ്‌സിന്റെ ഔട്ട്ഫിറ്റിലാണ് താരമെത്തിയിരിക്കുന്നത്. സിംപിള്‍ ലുക്കിലാണ് നമിത എത്തിയിരിക്കുന്നത്. വലിയ കമ്മലുകള്‍ മാത്രമാണ് നമിത ആഭരണമായി തെരഞ്ഞെടുത്തിരിക്കുന്നത്.


അതേ സമയം ജയസൂര്യ ചിത്രം ഈശോ ആണ് നമിതയുടേതായി ഇനി പുറത്തുവരാനുള്ളത്. നാദിര്‍ഷയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഇനിയും ചിത്രങ്ങള്‍ താരത്തിന്റെ പുറത്തുവരുന്നുണ്ട്. അല്‍ മല്ലു ആണ് നമിതയുടെ ഏറ്റവും ഒടുവില്‍ പുറത്തിറങ്ങിയ ചിത്രം. ട്രാഫിക് എന്ന ചിത്രത്തില്‍ റിയ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചു കൊണ്ടായിരുന്നു നമിതയുടെ സിനിമ അരങ്ങേറ്റം.

ട്രാഫിക് എന്ന ചിത്രത്തിലൂടെയാണ് താരം സിനിമയില്‍ അരങ്ങേറ്റം കുറിച്ചത്. ഏഴാം ക്ലാസ്സില്‍ പഠിക്കുമ്പോള്‍ വേളാങ്കണ്ണി മാതാവ് എന്ന സീരിയലില്‍ മാതാവിന്റെ വേഷം ചെയ്തുകൊണ്ടാണ് നമിത അഭിനയലോകത്തേക്ക് കടന്നു വരുന്നത്. തുടര്‍ന്ന് അമ്മേ ദേവി, എന്റെ മാനസ പുത്രി എന്നീ സീരിയലുകളിലും ശ്രദ്ധേയമായ വേഷങ്ങള്‍ ചെയ്തു. രാജേഷ് പിള്ള സംവിധാനം ചെയ്ത ട്രാഫിക് എന്ന ചിത്രത്തില്‍ ആദ്യമായി അഭിനയിച്ചു. പിന്നീട് സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്ത പുതിയ തീരങ്ങള്‍ എന്ന ചിത്രത്തില്‍ നായികാ കഥാപാത്രത്തെ അവതരിപ്പിച്ചു. തുടര്‍ന്ന് ദിലീപിന്റെ നായികയായി സൗണ്ട് തോമയിലും, കുഞ്ചാക്കോയുടെ നായികയായി പുള്ളിപ്പുലികളും ആട്ടിന്‍കുട്ടിയിലും, ലോ പൊയ്‌ന്ടിലും അഭിനയിച്ചു.

Most Popular

Recent Comments