മികച്ച ഒരു പിടി നല്ല ചിത്രങ്ങളിലൂടെ തന്നെ അടയാളപ്പെടുത്തിയ മലയാള ചലച്ചിത്രതാരമാണ് മൈഥിലി. താരം സമൂഹമാധ്യമങ്ങളില്‍ അത്രയധികം സജീവമല്ലെങ്കിലും വളരെ പ്രധാനപ്പെട്ട വിവരങ്ങളെല്ലാം ആരാധകരെ അറിയിക്കാറുണ്ട്. ഈയുടത്താണ് താരം വിവാഹിതയായത്. അതേ സമയം താരത്തിന്റെ വിവാഹ ചിത്രങ്ങളും വീഡിയോയുമെല്ലാം സോഷ്യല്‍മീഡിയയിലൂടെ വൈറലായിരുന്നു. ആര്‍ക്കിടെക്ടായ സമ്പത്തിനെയാണ് താരം വിവാഹം ചെയ്തത്. അതേ സമയം ഇപ്പോള്‍ ഗര്‍ഭിണിയായ വിശേഷവും പങ്കു വെച്ചിരിക്കുകയാണ് മൈഥിലി.
അതേ സമയം ഓണാശംസയ്ക്കൊപ്പമായാണ് മൈഥിലി ജീവിതത്തിലെ പുതിയ സന്തോഷത്തെക്കുറിച്ച് പറഞ്ഞത്. ഗര്‍ഭിണിയാണെന്നും അമ്മ ജീവിതത്തിലേക്ക് കടക്കാനൊരുങ്ങുകയാണെന്നുമായിരുന്നു മൈഥിലി പറഞ്ഞത്. സാരിയില്‍ അതീവ സുന്ദരിയായുള്ള താരത്തിന്റെ ചിത്രങ്ങള്‍ വൈറലായിരുന്നു. അമ്മയാവാന്‍ പോവുന്നതിന്റെ സന്തോഷം പങ്കുവെച്ചുള്ള മൈഥിലിയുടെ അഭിമുഖം വൈറലായി മാറിക്കൊണ്ടിരിക്കുകയാണ്.
എന്നാല്‍ അതേ സമയം താരം ഫോട്ടോകള്‍ സമൂഹ മാധ്യമങ്ങളില്‍ പങ്കുവെച്ചതോടെ പല തരത്തിലുളെള സംശയങ്ങളാണ് സോഷ്യല്‍മീഡിയയില്‍ അരങ്ങേറുന്നത്. മൈഥിലി വിവാഹിതയായിട്ട് അധികമായോ എന്നായിരുന്നു ചിലരുടെ ചോദ്യങ്ങള്‍. ഗര്‍ഭ വിശേഷങ്ങള്‍ പങ്കുവെച്ചുള്ള അഭിമുഖത്തിന് താഴെയായിരുന്നു ചര്‍ച്ചകള്‍. കല്യാണത്തിന് മുന്‍പ് മൈഥിലി ഗര്‍ഭിണിയായിരുന്നോയെന്നായിരുന്നു ചിലരുടെ ചോദ്യങ്ങള്‍. കല്യാണം കഴിഞ്ഞിട്ട് നാലര മാസമല്ലേ ആയുള്ളൂ, പിന്നെങ്ങനെയാണ് അഞ്ച് മാസം ഗര്‍ഭിണി എന്ന് പറയുന്നതെന്നായിരുന്നു ചിലര്‍ ചോദിച്ചത്. എന്നാല്‍ ഈ ചോദ്യങ്ങള്‍ക്ക് മറുപടിയുമായി താരങ്ങള്‍ തന്നെ രംഗത്തെത്തിയിട്ടുണ്ട്.
മൈഥിലി കല്യാണത്തിന് മുന്‍പേ ഗര്‍ഭിണിയായിരുന്നോ എന്ന തരത്തിലുള്ള കമന്റ് കണ്ടു. അവസാനത്തെ പിരീഡ് ഡേറ്റ് വെച്ചാണ് ഗര്‍ഭ കാലം കണക്കാക്കുന്നത്. എന്റെ വിവാഹം ഏപ്രില്‍ 22 നായിരുന്നു മേയില്‍ തന്നെ പ്രഗ്‌നന്റായി. ജനുവരിയില്‍ 9ാം മാസത്തില്‍ ഞാന്‍ പ്രസവിച്ചു. ഡോക്ടര്‍ ലാസ്റ്റ് പീരീഡ്സ് വെച്ചാണ് മാസം കണക്കാക്കുന്നതെന്നുമായിരുന്നു ഒരാള്‍ മറുപടിയേകിയത്. അതേ സമയം മൈഥിലിയും സമ്പത്തും ഒന്നിച്ചായിരുന്നു വിശേഷങ്ങള്‍ പങ്കിട്ടത്. സമ്പത്തിന്റെ സംസാരം ശ്രിനിഷ് അരവിന്ദിന്റേത് പോലെ തന്നെയുണ്ടെന്നായിരുന്നു കുറേപേര്‍ പറഞ്ഞത്. ശ്രീനിയുടെ അതേ ശബ്ദവും അതേ സംസാരവും എന്നായിരുന്നു കമന്റുകള്‍.
എന്നാൽ എല്ലാ വിമർശനങ്ങളെയും അതി ജീവിച്ച് വളരെ സന്തോഷമായാണ് ഇരുവരും ഇപ്പോൾ ജീവിക്കുന്നത്. താരങ്ങളുടെ വർത്തമാനം കണ്ടാൽ തന്നെ ഇവർ സന്തുഷ്ട കുടുംബം ആണെന്ന് നമുക്ക് തിരിച്ചറിയാൻ കഴിയും.
Recent Comments