മലയാളത്തിലേക്ക് ദേശീയ അവാര്‍ഡ് വരെ നേടിക്കൊണ്ടുവന്ന താരമാണ് സുരഭി ലക്ഷ്മി. മീഡിയ വണ്‍ സപ്രേഷണം ചെയ്ത എം 80 മൂസ എന്ന പരമ്പരയിലൂടെയാണ് താരം ശ്രദ്ധ നേടിയത്. അതേ സമയം നായികാ വേഷവും സഹനടി വേഷവും ഒക്കെ ഒരുപോലെ ചെയ്യുന്ന സുരഭിക്ക് മിന്നാമിനുങ്ങിന്റെ നുറുങ്ങുവെട്ടം എന്ന സിനിമയിലൂടെ 2017 ല്‍ മികച്ച നടിക്കുള്ള ദേശീയ പുരസ്‌കാരവും ലഭിച്ചിരുന്നു. പത്മ എന്ന സിനിമയില്‍ ടൈറ്റില്‍ റോളിലും എത്തി. കുറി, ജ്വാലാമുഖി, പൊരിവെയില്‍, തുടങ്ങി നിരവധി സിനിമകള്‍ സുരഭിയുടേതായി ഇനി പുറത്തിറങ്ങാനുണ്ട്.
തന്റെ അച്ഛനെ കുറിച്ച് സംസാരിച്ചിരിക്കുകയാണ് സുരഭി. ഞാനൊരു നടി ആവണമെന്ന് ഏറ്റവും കൂടുതല്‍ ആഗ്രഹം ഉണ്ടായിരുന്നത് എന്റെ അച്ഛനായിരുന്നു. ഞാന്‍ എവിടെ ഡാന്‍സോ, അഭിനയമോ ചെയ്താലും വന്ന് കാണുന്നത് അച്ഛന്‍ ആയിരുന്നു. എന്റെ അച്ഛന്‍ മരിച്ച് കുറച്ച് ദിവസങ്ങള്‍ കഴിഞ്ഞപ്പോഴാണ് ഞങ്ങള്‍ വിഎച്ച്എസ് സി കലോത്സവത്തില്‍ പങ്കെടുക്കുന്നത്. അച്ഛനുള്ള സമയത്ത് ആരോടെങ്കിലും കടം വാങ്ങി ആണെങ്കിലും പണം തരുമായിരുന്നു. അച്ഛന്‍ മരിച്ചപ്പോള്‍ ചേച്ചി പറഞ്ഞു ആരോടും പൈസ ചോദിക്കേണ്ട. അച്ഛന്‍ മരിച്ച ശേഷം കലോത്സവത്തില്‍ പങ്കെടുക്കുകയാണെന്നൊക്കെ പറഞ്ഞ് കുറ്റപ്പെടുത്തുമെന്ന്. ആദ്യത്തെ ദിവസം ഓട്ടന്‍തുള്ളല്‍ പെര്‍ഫോം ചെയ്തു.
നേരത്തെ ഫാദേഴ്‌സ് ഡേയ്ക്ക് അച്ഛന്റെ ഓര്‍മ്മകളെക്കുറിച്ച് സുരഭി പങ്കുവെച്ച കുറിപ്പും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. കോഴിക്കോട്ടുകാരിയായ സുരഭി ടെലിവിഷന്‍ പ്രേക്ഷകര്‍ക്കിടയില്‍ സുപരിചിതയായത് എം 80 മൂസയിലൂടെ ആണ്. ഇതിന് ശേഷം പിന്നീട് ടെലിവിഷന്‍ പരമ്പരകളില്‍ സുരഭി അഭിനയിച്ചിട്ടില്ല. സിനിമകളിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കുകയായിരുന്നു. തിയറ്റര്‍ ആര്‍ട്ടിസ്റ്റ് കൂടിയായ സുരഭിയുടെ പത്മ എന്ന സിനിമയിലെ പ്രകടനവും പ്രേക്ഷക പ്രീതി നേടിയിരുന്നു. അനൂപ് മേനോന്‍ ആയിരുന്നു സിനിമയിലെ നായകന്‍.
Recent Comments