HomeEntertainmentഅമ്മയും മകളും ഇത്രയ്ക്ക് സാമ്യതയോ? പുതിയ ഫോട്ടോ പങ്കുവെച്ച് മഞ്ജു പിള്ള

അമ്മയും മകളും ഇത്രയ്ക്ക് സാമ്യതയോ? പുതിയ ഫോട്ടോ പങ്കുവെച്ച് മഞ്ജു പിള്ള

സിനിമാ സീരിയല്‍ താരങ്ങളും അവരുടെ കുടുംബവും എല്ലാം സമൂഹമാധ്യമങ്ങള്‍ക്ക് ഇഷ്ടമുള്ള വിഷയങ്ങളാണ്. അവരുടെ ഓരോ ഫോട്ടോകളും വിശേഷങ്ങളും വാര്‍ത്തകള്‍ ആകാറുണ്ട്. അത്തരത്തില്‍ ഇപ്പോള്‍ ചര്‍ച്ച ആകുന്നത് മഞ്ജു പിള്ള എന്ന താരത്തിന്റെ ഒരു ഫോട്ടോയെ കുറിച്ചാണ്.


തട്ടീം മുട്ടീം എന്ന ഷോയിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ താരമാണ് മഞ്ജു പിള്ള. ഇപ്പോള്‍ ഒരു ചിരി ഇരു ചിരി ബംബര്‍ ചിരി എന്ന ഷോയിലൂടെയും മഞ്ജു താരമാകുന്നുണ്ട്. ഷോയില്‍ മഞ്ജു ധരിച്ചുവരുന്ന വേഷവിധാനങ്ങളും, സ്റ്റൈലും പലപ്പോഴും ശ്രദ്ധ നേടാറുണ്ട്. എന്നാല്‍ അത് എല്ലാം തന്റെ മകളില്‍ നിന്ന് കിട്ടിയതാവും എന്നാണ് ഇപ്പോള്‍ പ്രേക്ഷകരുടെ കമന്റ്. അത് സാക്ഷ്യപ്പെടുത്തുന്ന ഫോട്ടോകളാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നത്.

മകള്‍ ദയ സുജിത്തിനൊപ്പമുള്ള ചിത്രങ്ങളാണ് മഞ്ജു പിള്ള ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചിരിയ്ക്കുന്നത്. രണ്ട് പേരും ഒരു പോലെയുള്ള വേഷം ധരിച്ചുകൊണ്ട് നില്‍ക്കുന്ന ചിത്രങ്ങളാണ് കാണുന്നത്. ‘ജീവിത കാലം മുഴുവനായുള്ള ഒരു സുഹൃത്ത് എന്ന പോലെയാണ് ദൈവം ഒരു മകളെ തരുന്നത്’ എന്ന് മഞ്ജു ചിത്രത്തിന് ക്യാപ്ഷന്‍ നല്‍കി. സെലിബ്രിറ്റി ഫോട്ടോഗ്രാഫറായ അതുലാണ് ചിത്രങ്ങള്‍ പകര്‍ത്തിയിരിയ്ക്കുന്നത്. ഫോട്ടോയിലെ ആകര്‍ഷണം അമ്മയുടെയും മകളുടെയും ആ സ്‌ക്രീന്‍ പ്രസന്റ്സും സൗന്ദര്യവും തന്നെയാണ്. സോ ക്യൂട്ട്, ബ്യൂട്ടിഫുള്‍, പ്രിട്ടി ലേഡീസ് എന്നൊക്കെ പറഞ്ഞാണ് കുറേ കമന്റുകള്‍. സഹോദരിമാരെ പോലെയുണ്ട് എന്ന് പറഞ്ഞുകൊണ്ട് കമന്റ് എഴുതുന്നവരുണ്ട്. മഞ്ജു പിള്ളയ്ക്ക് ഓരോ ദിവസം കഴിയുന്തോറും സൗന്ദര്യം കൂടിക്കൂടി വരുവാണോ എന്നാണ് ചില ആരാധകരുടെ ചോദ്യം.

സന്തൂര്‍ മമ്മി, ഇതിലിപ്പോള്‍ ആരാ അമ്മ എന്നുള്ള രസകരമായ കമന്റുകളും ഉണ്ട്. ദയയുടെ സ്‌കിന്‍ ടോണ്‍ വ്യത്യസ്തമാണ്, ആകര്‍ഷമാണ് എന്ന് നിരീക്ഷിച്ചവരുടെ കമന്റാണ് ഒന്ന്. മൊത്തത്തില്‍ ഫോട്ടോ മനോഹരം എന്നല്ലാതെ ഒന്നും പറയാനില്ല. ഇതാദ്യമായല്ല മഞ്ജു മകള്‍ക്കൊപ്പമുള്ള ചിത്രം പങ്കുവയ്ക്കുന്നത്. നേരത്തെ പങ്കുവച്ചപ്പോഴും ചിത്രങ്ങള്‍ വൈറലായിരുന്നു.

Most Popular

Recent Comments