HomeEntertainmentഅന്ന് എന്നോട് പോലും പറയാതെ അമ്മയാണ് അത് ചെയ്തതെന്ന് മിയ, അമ്പരന്ന് ആരാധകര്‍

അന്ന് എന്നോട് പോലും പറയാതെ അമ്മയാണ് അത് ചെയ്തതെന്ന് മിയ, അമ്പരന്ന് ആരാധകര്‍

മിനിസ്‌ക്രീനില്‍ നിന്ന് ബിഗ് സ്‌ക്രീനിലെത്തിയ താരമാണ് മിയ. വളരെ വേഗത്തിലാണ് മിയ ആരാധകര്‍ക്ക് പ്രിയങ്കരിയായയത്. അല്‍ഫോണ്‍സാമ്മ എന്ന ടെലിവിഷന്‍ പരമ്പരയിലൂടെയാണ് മിയ അഭിനയജീവിതം ആരംഭിക്കുന്നത്. അതേ സമയം 2010ല്‍ പുറത്തിറങ്ങിയ ഒരു സ്മോള്‍ ഫാമിലി എന്ന ചിത്രത്തിലൂടെയായിരുന്നു സിനിമ അരങ്ങേറ്റം. പിന്നീട് ഒരുപിടി മികച്ച ചിത്രങ്ങള്‍ മിയയെ തേടിയെത്തി. വിക്രം നായകനായ തമിഴ് ചിത്രം കോബ്രയാണ് മിയയുടെ അവസാനം പുറത്തിറങ്ങിയ ചിത്രം. വിവാഹ ശേഷം മിയ അഭിനയിച്ച ചിത്രമായിരുന്നു ഇത്.

2020 സെപ്റ്റംബര്‍ 12 ന് ആയിരുന്നു മിയയുടെ വിവാഹം. അശ്വിന്‍ ഫിലിപ്പാണ് ഭര്‍ത്താവ്. ഇവര്‍ക്ക് ലുക്ക എന്നൊരു മകനുണ്ട്. മകന്റെ ചെറിയ വിശേഷവും സന്തോഷങ്ങളും ഉള്‍പ്പടെ മിയ പങ്കുവക്കാറുള്ളത് കൊണ്ട് തന്നെ ലൂക്കയും ആരാധകര്‍ക്ക് പ്രിയങ്കരനാണ്. ലൂക്കയുടെ ജനന ശേഷം അധികം വൈകാതെ തന്നെ മിയ മിനി സ്‌ക്രീനില്‍ പ്രത്യക്ഷപ്പെട്ടിരുന്നു. സീ കേരളത്തിലെ ഒരു ഡാന്‍സ് റിയാലിറ്റി ഷോയില്‍ വിധികര്‍ത്താവായാണ് മിയ എത്തിയത്.

അതേ സമയം മിയയുടെ കരിയറിലെ വലിയ ബ്രേക്ക് ഉണ്ടാകുന്നത് 2012 ലെ മിസ് കേരള ഫിറ്റ്‌നസ് മത്സരത്തില്‍ പങ്കെടുത്ത ശേഷമാണ്. ആ വര്‍ഷത്തെ കിരീടം ചൂടിയത് മിയ ആയിരുന്നു. അമൃത ടിവിയിലെ പറയാം നേടാം എന്ന പരിപാടിയില്‍ താന്‍ അതിലേക്ക് എത്തിയതിനെ കുറിച്ച് മിയ പറഞ്ഞ വാക്കുകള്‍ ഇങ്ങനെയാണ്. അമ്മയാണ് തന്നെ മത്സരത്തില്‍ പങ്കെടുപ്പിച്ചത് എന്നാണ് മിയ പറഞ്ഞത്. തന്നോട് പോലും ചോദിക്കാതെ ആയിരുന്നു അമ്മ അത് ചെയ്തത് എന്നാണ് നടി പറഞ്ഞത്.

ഒരു ദിവസം ന്യൂസ് പേപ്പറില്‍ വന്ന വാര്‍ത്തയായിരുന്നു അത്. മിസ് കേരളം ഫിറ്റ്‌നസ് എന്നൊരു ബ്യൂട്ടി പേജന്റ്‌റ് നടക്കുന്നുണ്ട് എന്ന്. എന്റെ മമ്മിയാണ് ഇത് കാണുന്നത്. ഞാന്‍ പോലും അറിയാതെ മമ്മി ആപ്ലിക്കേഷന്‍ ഒക്കെ അയച്ചു. സെലക്റ്റ് ആയ ശേഷമാണു മമ്മി എന്നോട് ഇക്കാര്യം പറയുന്നത്. ഇങ്ങനെയൊരു സംഭവമുണ്ട്.

നമ്മുക്ക് കൊച്ചി വരെ പോണമെന്ന്. ഞാന്‍ ചോദിച്ചു, എന്നോട് ചോദിക്കാതെ മമ്മി എന്ത് പണിയാണ് കാണിച്ചേ. ഞാന്‍ വരില്ല. പോകില്ല എന്ന് പറഞ്ഞിട്ട് ഇരിക്കുകയായിരുന്നു. പിന്നെ മമ്മി നമ്മുക്ക് പോയി നോക്കാം എന്നൊക്കെ പറഞ്ഞു. അങ്ങനെ ആ താത്പര്യത്തിന്റെ പുറത്താണ് പോകുന്നത്. അതില്‍ എത്തി കഴിഞ്ഞപ്പോള്‍ പിന്നെ അതില്‍ അങ്ങോട്ട് ആയി. ഓരോ റൗണ്ടുകള്‍ ഉണ്ടായിരുന്നു. അതുക്കെ ചെയ്തു. ഫിനാലെയില്‍ എത്തി. അഞ്ച് പേരാണ് ഉണ്ടായിരുന്നത്. ചക്ക ഇട്ടപ്പോള്‍ മുയല്‍ ചത്തു എന്ന് പറഞ്ഞപോലെ ആണ് ഫൈനല്‍ ഫൈവിലേക്ക് ഞാന്‍ എത്തുന്നത്. ഫൈനല്‍ റൗണ്ടില്‍ ചോദ്യങ്ങള്‍ ഒക്കെ ഉണ്ടായിരിന്നു. അതൊക്കെ കഴിഞ്ഞ് ആദ്യ റണ്ണറപ്പിനെയും എല്ലാം പ്രഖ്യാപിച്ചു കഴിഞ്ഞപ്പോള്‍ ആണ് എനിക്ക് ഇത് കിട്ടിയാല്‍ കൊള്ളാമെന്ന് തോന്നുന്നത്. അതുവരെ അങ്ങനെ ഒന്ന് ഉണ്ടായില്ല. അങ്ങനെ അത് കിട്ടുകയും ചെയ്തു മിയ ഓര്‍ത്തു.

Most Popular

Recent Comments