HomeEntertainmentമഞ്ജു വാര്യര്‍ ഫ്രീയായി അഭിനയിക്കാം എന്ന് പറഞ്ഞാലും ആ കഥാപാത്രത്തിന് യോജിച്ച ആളല്ലായിരുന്നു, സുരഭിയ്ക്ക് അതിന്...

മഞ്ജു വാര്യര്‍ ഫ്രീയായി അഭിനയിക്കാം എന്ന് പറഞ്ഞാലും ആ കഥാപാത്രത്തിന് യോജിച്ച ആളല്ലായിരുന്നു, സുരഭിയ്ക്ക് അതിന് കഴിഞ്ഞു

മിന്നാമിനുങ്ങ് എന്ന ചിത്രത്തിലെ അഭിനയത്തിന് 2016 കേരള സംസ്ഥാന അവാര്‍ഡ് ജൂറി പരാമര്‍ശത്തിനര്‍ഹയായ താരത്തെയറിയില്ലേ? ആ താരത്തിന് ഇതേ ചിത്രത്തിലെ അഭിനയത്തിന് ഏറ്റവും മികച്ച നടിക്കുള്ള ദേശീയ അവാര്‍ഡും ലഭിച്ചു, അത് മറ്റാരുമല്ല പ്രേക്ഷകരുടെ പ്രിയപ്പെട്ട സുരഭി ലക്ഷ്മിയാണ്. അതേ സമയം
മിന്നാമിന്നുങ്ങ് എന്ന അവാര്‍ഡ് വിന്നിംഗ് ചിത്രം ഉണ്ടായ സാഹചര്യവും ചിത്രത്തില്‍ മഞ്ജുവാര്യര്‍ക്ക് പകരം സുരഭി ലക്ഷ്മി വരാന്‍ ഇടയായ സാഹചര്യത്തെക്കുറിച്ചും പറയുകയാണ് ചിത്രത്തിന്റെ നിര്‍മ്മാതാവും തിരക്കഥാകൃത്തുമായ മനോജ് രാംസിങ്.

മിന്നാമിനുങ്ങിന്റെ ചര്‍ച്ച തുടങ്ങുന്നത് തിരുവനന്തപുരത്ത് വെച്ചാണ്. ചിത്രത്തിന്റെ സംവിധായകന്‍ അനില്‍ തോമസ് എന്റെ സുഹൃത്താണ്. അദ്ദേഹം തിരുവനന്തപുരത്ത് എത്തുമ്പോള്‍ ഞങ്ങള്‍ ഒരുമിച്ച് സിനിമകള്‍ ഒക്കെ കാണാറുണ്ട്. അങ്ങനെ ഒരു ദിവസം ഞങ്ങള്‍ തമ്മില്‍ സംസാരിച്ച് കൊണ്ടിരിക്കുമ്പോള്‍ പുള്ളിക്ക് ഒരു പ്രൊജക്ട് ചെയ്യണമെന്ന ആഗ്രഹം പറഞ്ഞു. ചിത്രത്തിന് ഒരു അവാര്‍ഡു കിട്ടണം. പല രീതിയില്‍ ഒരു സിനിമക്ക് അവാര്‍ഡ് കിട്ടാം എന്ന് ഞാന്‍ പറഞ്ഞു. സിനിമക്ക് കിട്ടാം, നായികക്ക് കിട്ടാം, നായകന് കിട്ടാം അങ്ങനെ. അപ്പോള്‍ അദ്ദേഹം പറഞ്ഞത് എങ്ങെനെ ആയാലും കുഴപ്പമില്ല നമ്മുടെ സിനിമക്ക് അവാര്‍ഡ് കിട്ടിയാല്‍ മതിയെന്നാണ്.

ഇപ്പോഴത്തെ അവ്‌സഥയില്‍ സ്ത്രീ കഥാപാത്രത്തെ വെച്ച് കഥ ആലോചിച്ചാല്‍ വിജിയിക്കുമെന്ന് പറഞ്ഞു. തീരുമാനിച്ചെങ്കിലും ചിത്രത്തിന് കഥയൊന്നുമുണ്ടായിരിന്നില്ല. വെറുതെ ഒരു സ്‌ക്രിപ്റ്റ് മാത്രമായിരുന്ന ഉണ്ടായിരുന്നത്. 15 ദിവസം കൊണ്ട് എഴുതി തീര്‍ത്തൊരു സിനിമയാണ് മിന്നാമിനുങ്ങ്. സ്‌ക്രിപ്ട് ശ്രീനിവാസന്‍ ചേട്ടന് അയച്ചുകൊടുത്തു. ചില സീനുകളൊക്കെ പുതുക്കണം എന്ന് പറഞ്ഞു. സംവിധായകനും സ്‌ക്രിപ്ട് കൊടുത്ത് നന്നായിട്ടുണ്ടെന്ന് അദ്ദേഹവും പറഞ്ഞു.

പിന്നീട് കാസ്റ്റിംഗിനെക്കുറിച്ചായിരുന്നു ചര്‍ച്ച. നന്നായി അഭിനയിച്ചെടുക്കാന്‍ പറ്റുന്ന ഒരാളണെങ്കില്‍ അവാര്‍ഡ് ഉറപ്പാണെന്നും പറഞ്ഞു. 20 ലക്ഷത്തിന്റെ ബഡ്ജറ്റിലാണ് സിനിമ ചെയ്യാന്‍ തീരുമാനിച്ചത്. അങ്ങനെ സുരഭിയെ വിളിച്ച് ഫോണില്‍ക്കൂടി കഥ പറഞ്ഞു അവരെ ഉറപ്പിക്കുകയും ചെയ്തു. സിനിമ തുടങ്ങാന്‍ ഒരു ആഴ്ച കൂടി മാത്രമേ സമയം ഉണ്ടായിരുന്നുള്ളൂ. സിനിമയുടെ ഷൂട്ടിംഗ് 15 ദിവസം കൊണ്ട് തീര്‍ത്തു. എഡിറ്റിംഗും കാര്യങ്ങളും വളരെ വേഗത്തില്‍ തീര്‍ത്തു. 30 ന് മുമ്പ് എല്ലാം കഴിഞ്ഞാല്‍ മാത്രമേ അവാര്‍ഡിന്റെ നോമിനേഷന് അയക്കാന്‍ പറ്റുള്ളൂ. പക്ഷെ സ്റ്റേറ്റ് അവാര്‍ഡ് പ്രഖ്യാപിച്ചപ്പോള്‍ സ്‌പെഷ്യല്‍ ജൂറി മെന്‍ഷന്‍ ആയിരുന്നു ചിത്രത്തിന് ലഭിച്ചത്.

ഉദാഹരണം സുജാത കണ്ടിട്ട് പലരും നമ്മളോട് പറഞ്ഞു മിന്നാമിനുങ്ങി’ന്റെ ഡിറ്റോ ആണല്ലോ എന്ന്. പക്ഷെ ഉദാഹരണം സുജാത ഷൂട്ട് ചെയ്യുന്നതിന് മുമ്പ് ഞങ്ങളുടെ പടം അവര്‍ കണ്ടിട്ടില്ല. കാരണം സിനിമ റിലീസ് ആയിട്ടില്ലായിരുന്നു. എപ്പോഴെങ്കിലും സുരഭിക്ക് പകരം മഞ്ജുവിന് ആ കഥാപാത്രം നല്‍കണം എന്ന് തോന്നിയിട്ടുണ്ടോ എന്ന ചോദ്യത്തിന് മറുപടി ഇങ്ങനെയാണ്. നമ്മുടെ ബഡ്ജറ്റില്‍ മഞ്ജു വാര്യരെ പറ്റില്ല എന്ന് ആദ്യമേ പറഞ്ഞു. മഞ്ജു ഫ്രീ ആയിട്ട് അഭിനയിച്ചാലോ എന്ന് അനില്‍ ചേട്ടന്‍ ചോദിച്ചിട്ടുണ്ടായിരുന്നു. അപ്പേഴും ഞാന്‍ പറ്റില്ലെന്ന് തന്നെയാണ് പറഞ്ഞത്. മഞ്ജു അഭിനയിച്ചാല്‍ ഈ ക്യാരക്ടറിന്റെ ഡെപ്ത് കിട്ടില്ല. മഞ്ജു വാര്യര്‍ നല്ല ആര്‍ടിസ്റ്റ് ആണ്. പക്ഷെ മഞ്ജുവിനെപ്പോലെ സുന്ദരിയായ സ്ത്രീക്ക് അത്രയും വിഷമകരമായ സീന്‍ അവതരിപ്പിക്കാന്‍ കഴിയില്ല, അവരുടെ മുഖത്ത് ഒരു പ്രത്യേക ഭംഗിയുണ്ട്. എത്ര മേക്കപ്പിട്ടാലും ഒരു ഒര്‍ജിനാലിറ്റി ഫീല്‍ ചെയ്യില്ല.

Most Popular

Recent Comments