HomeEntertainmentഈ വീട് ഇപ്പോഴും സ്വപ്‌നങ്ങളില്‍ എന്നെ വേട്ടയാടുന്നു, എത്ര പ്രാവിശ്യം പോയാലും എനിക്ക് മതിയാവില്ല

ഈ വീട് ഇപ്പോഴും സ്വപ്‌നങ്ങളില്‍ എന്നെ വേട്ടയാടുന്നു, എത്ര പ്രാവിശ്യം പോയാലും എനിക്ക് മതിയാവില്ല

സിനിമ സീരിയല്‍ രംഗത്ത് അഭിനയിക്കുന്നവര്‍ വളരെ പെട്ടെന്ന് തന്നെ പ്രശസ്തി നേടാറുണ്ട്. അതുപോലെയാണ് മികച്ച നര്‍ത്തകരും. വളരെ പെട്ടെന്ന് തന്നെ പ്രേക്ഷകരുടെ ഇഷ്ടം സ്വന്തമാക്കാന്‍ നര്‍ത്തകര്‍ക്കും സാധിക്കും. അതു പോലെ മലയാളികള്‍ക്ക് നര്‍ത്തകിയായ മേതില്‍ ദേവികയോട് പ്രത്യേകമായൊരു ഇഷ്ടമുണ്ട്. വളരെ വ്യത്യസ്തമായ ഡാന്‍സ് കോറിയോഗ്രാഫിയുമായാണ് മേതില്‍ ദേവിക എത്താറുള്ളത്. മോഹിനിയാട്ടം കലാകാരിയാണു മേതില്‍ ദേവിക. കേരള സംഗീത നാടക അക്കാദമി പുരസ്‌ക്കാരമടക്കം നിരവധി പുരസ്‌കാരങ്ങള്‍ നേടിയിട്ടുണ്ട്. പാലക്കാട് രാമനാഥപുരം മേതില്‍ കുടുംബാംഗമായ ദേവിക മദിരാശി സര്‍വകലാശാലയില്‍നിന്ന് എം.ബി.എ.യും കൊല്‍ക്കത്തയിലെ രബീന്ദ്രഭാരതി സര്‍വകലാശാലയില്‍ നിന്ന് ഫൈന്‍ ആര്‍ട്സില്‍ എം.എ.യും നേടി. ഭാരതിദാസന്‍ സര്‍വകലാശാലയില്‍നിന്ന് നൃത്തവിഷയത്തില്‍ ഗവേഷണവും പൂര്‍ത്തിയാക്കി.

സോഷ്യല്‍മീഡിയയില്‍ സജീവമായ ദേവിക പങ്കിടുന്ന വിശേഷങ്ങളെല്ലാം പെട്ടെന്ന് തന്നെ വൈറലായി മാറാറുണ്ട്. ഇന്‍സ്റ്റഗ്രാമിലൂടെയായി തന്റെ വിശേഷങ്ങളെല്ലാം അവര്‍ പങ്കുവെക്കുന്നുണ്ട്. ഇതെല്ലാം തന്നെ ആരാധകര്‍ വളരെ ഇഷ്ടത്തോടെയാണ് സ്വീകരിക്കാറുള്ളത്.

ഇപ്പോള്‍ രവീന്ദ്രനാഥ ടാഗോറിന്റെ വീട് വീണ്ടും സന്ദര്‍ശിച്ചതിനെക്കുറിച്ച് പറഞ്ഞുള്ള പോസ്റ്റ് വൈറലായിക്കൊണ്ടിരിക്കുകയാണ്. ഇന്നലെ രവീന്ദ്രനാഥ ടാഗോറിന്റെ വീട് വീണ്ടും സന്ദര്‍ശിച്ചു. അവിടെയാണ് ഞാന്‍ എംബിഎ കഴിഞ്ഞ് 1998-2000ല്‍ എംഎ (നൃത്തം) ചെയ്തത്. എംബിഎയ്ക്ക് സ്വര്‍ണ്ണമെഡല്‍ ലഭിച്ചിരുന്നതിനാല്‍ അക്കാലത്ത് പലരും വളരെ അപകടകരമാണെന്ന് കരുതിയ ഒരു തീരുമാനം. ഇന്നലെ അവിടേക്ക് പോയപ്പോള്‍ അങ്ങനെയൊരു തീരുമാനം എടുത്തതില്‍ എനിക്ക് സന്തോഷം തോന്നി. അവിടെ ഞാന്‍ എന്നെത്തന്നെ കണ്ടെത്തിയിരുന്നു. എന്റെ ഉള്ളിലെ യാത്ര അവിടെ തുടങ്ങി എന്നാണ് താരം പറയുന്നത്. ജൊറാസങ്കോയിലെ താക്കൂര്‍ബാഡി വര്‍ഷങ്ങള്‍ക്ക് മുമ്പുള്ള ആ ചടുലമായ രബീന്ദ്ര ഭാരതി സര്‍വ്വകലാശാലയായി മാറണമെന്ന് ഞാന്‍ ആഗ്രഹിച്ചു. പക്ഷേ ടാഗോറിന്റെ വീട് ഇപ്പോഴും എന്റെ സ്വപ്നങ്ങളില്‍ എന്നെ വേട്ടയാടുന്നു. എത്ര പ്രാവശ്യം അവിടെ പോയാലും മതിയാവില്ല. അത് എപ്പോഴും അതിയാഥാര്‍ത്ഥ്യവും സ്വപ്നതുല്യവുമായി നിലനില്‍ക്കും എന്നുമായിരുന്നു ദേവിക എഴുതിയത്.

അതേ സമയം പോസ്റ്റിന് താഴെ നിരവധി കമന്റുകള്‍ വന്നു. മനോഹരമെന്നായിരുന്നു പോസ്റ്റിന് താഴെ വന്ന കമന്റുകള്‍. നര്‍ത്തകിയായി മുന്നേറുന്നതിനിടയില്‍ സിനിമയില്‍ അഭിനയിക്കാന്‍ അവസരം ലഭിച്ചിരുന്നുവെങ്കിലും ദേവിക അത് സ്വീകരിച്ചിരുന്നില്ല. അഭിനയമല്ല നൃത്തമാണ് തന്റെ പാഷനെന്നായിരുന്നു അവര്‍ പറഞ്ഞത്. സിനിമാതാരം മുകേഷിനെ ആയിരുന്നു ദേവിക വിവാഹം കഴിച്ചിരുന്നത്. പക്ഷേ ഇവര്‍ പിന്നീട് വിവാഹമോചിതരായി.

Most Popular

Recent Comments