ഇനി ജൂനിയര്‍ സി അല്ല; കുഞ്ഞിന് പേരിട്ട് മേഘന; ആഘോഷമാക്കി ആരാധകര്‍, കുഞ്ഞിന്റെ പേരെന്താണെന്ന് അറിയാമോ

മലയാളികള്‍ ഉള്‍പ്പെടെയുള്ള സിനിമ ആരാധകര്‍ക്ക് ഞെട്ടലുണ്ടാക്കിയ വാര്‍ത്തയായിരുന്നു നടി മേഘ്‌ന രാജിന്റെ ഭര്‍ത്താവായിരുന്നു ചിരഞ്ജീവി സര്‍ജയുടെ അകാലവിയോഗം.

മേഘ്‌ന നാലുമാസം ഗര്‍ഭിണിയായിരിക്കെയാണ് ചിരഞ്ജീവി സര്‍ജ മരിക്കുന്നത്. വളരെ ദുഖത്തോടെയായിരുന്നു ആരാധകര്‍ ഈ വാര്‍ത്ത കേട്ടത്.

megna raj

ഭര്‍ത്താവിന്റെ മരണ ശേഷം തന്റെ മകനുമൊത്ത് ജീവിതം മുന്നോട്ട് കൊണ്ടുപോവുകയാണ് മേഘ്‌ന. മകന്റെ വിശേഷങ്ങള്‍ താരം ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്.

അതുകൊണ്ട് തന്നെ ആരാധകര്‍ക്ക് അത്രയും പരിചയമാണ് മേഘ്‌നയുടെ കുട്ടിയെ. ജൂനിയര്‍ സി എന്നായിരുന്നു മേഘ്‌നയുടെ മകന്‍ ആരാധകര്‍ക്ക് ഇടയില്‍ അറിയപ്പെട്ടിരുന്നുത്.

megna raj

എന്നാല്‍ ഇപ്പോള്‍ കുഞ്ഞിന് പേരിട്ട വിവരം ആരാധകരെ അറിയിച്ചിരിക്കുകയാണ് മേഘ്‌ന. ഇന്‍സ്റ്റ ഗ്രാമിലൂടെയാണ് താരം കുഞ്ഞിന്റെ പേര് ആരാധകരുമായി പങ്കുവച്ചത്.’റായന്‍ രാജ് സര്‍ജ്ജ’ എന്നാണ് മേഘ്‌ന മകന് നല്‍കിയ പേര്.

മേഘ്‌നയുടെയും ചിരഞീവി സര്‍ജയുടെയും കുട്ടിയുടെ പേര് ആരാധകര്‍ ഏറ്റെടുത്തു കഴിഞ്ഞു. കുഞ്ഞിന് പേരിട്ടതോടെ പേരിന്റെ അര്‍ത്ഥം എന്താണെന്നാണ് ആരാധകര്‍ ചോദിച്ചത്.

megna raj

ചില ആരാധകര്‍ കുഞ്ഞിന്റെ പേരിന്റെ അര്‍ത്ഥവും കണ്ടു പിടിച്ചു. ലിറ്റില്‍ പ്രിന്‍സ്, യുവരാജ, പറുദീസയുടെ കവാടം, തുടങ്ങിയവമാണ് പേരിന്റെ അര്‍ത്ഥം എന്നാണ് ആരാധകരുടെ കണ്ടു പിടുത്തം.

കഴിഞ്ഞ വര്‍ഷം ജൂണിലായിരുന്നു ചിരഞ്ജീവി സര്‍ജയുടെ അപ്രതീക്ഷിത വിയോഗം. ഒക്ടോബര്‍ 22 നാണ് മേഘ്‌ന ആണ്‍കുഞ്ഞിന് ജന്മം നല്‍കിയത്. കുഞ്ഞ് പിറന്നത് അച്ഛനമ്മമാരുടെ വിവാഹ നിശ്ചയം നടന്ന തീയതിയില്‍ ആയിരുന്നു.

 

View this post on Instagram

 

A post shared by Meghana Raj Sarja (@megsraj)