HomeEntertainmentഎന്റെ മനസാക്ഷിക്കെതിരെ ഞാനൊരു കാര്യവും ചെയ്തിട്ടില്ല; ആരെയും വേദനിപ്പിച്ചിട്ടില്ല, പക്ഷേ എന്റെ ജീവിതത്തില്‍ സംഭവിച്ചതോ? മീര...

എന്റെ മനസാക്ഷിക്കെതിരെ ഞാനൊരു കാര്യവും ചെയ്തിട്ടില്ല; ആരെയും വേദനിപ്പിച്ചിട്ടില്ല, പക്ഷേ എന്റെ ജീവിതത്തില്‍ സംഭവിച്ചതോ? മീര ജാസ്മിന്റെ വാക്കുകള്‍

ജാസ്മിന്‍ മേരി ജോസഫ് എന്ന മീര ജാസ്മിനെ ഇഷ്ടപ്പെടാത്ത മലയാളികളുണ്ടാവില്ല, . സൂത്രധാരന്‍ എന്ന സിനിമയിലെ ആ കുറുമ്പുള്ള പെണ്‍കുട്ടി പിന്നീട് ഒരുപാട് ഉയരങ്ങളിലേക്ക് വളര്‍ന്നു. മികച്ച അഭിനേത്രിക്കുള്ള ദേശീയ പുരസ്‌കാരവും താരം സ്വന്തമാക്കി. നിരവധി നല്ല ചലച്ചിത്രങ്ങളിലൂടെ മികച്ച ആരാധകരെ താരം സ്വന്തമാക്കി. 2012 കാലഘട്ടത്തിലാണ് മീര സ്‌ക്രീനില്‍ നിന്നും അപ്രതീക്ഷമായത്. പിന്നീട് ദുബായ്‌ലേക്ക് താമസം മാറുകയും ചെയ്തു. സിനിമകളില്‍ നിറഞ്ഞു നിന്ന കാലത്ത് നിരന്തരം ഗോസിപ്പുകളും മീരയെ തേടി വന്നിരുന്നു. സിനിമാ സെറ്റുകളില്‍ നിന്ന് ഇറങ്ങിപോവുന്നു, ദേഷ്യപ്പെടുന്നു തുടങ്ങിയ ആരോപണങ്ങള്‍ ആയിരുന്നു കൂടുതലും. ഒരുവേള സംവിധായകന്‍ കമലും നടിക്കെതിരെ പരസ്യമായി രംഗത്ത് വരികയും ചെയ്തു.

മുമ്പ് മീര നല്‍കിയ അഭിമുഖത്തിലെ പ്രസക്ത ഭാഗങ്ങളാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്. സിനിമാ രംഗത്തെ ചില പ്രവണതകളോട് തനിക്ക് ഒത്തുപോവാന്‍ പറ്റില്ല. ഒരു ഘട്ടമെത്തിയപ്പോള്‍ സിനിമാ ലോകം താന്‍ വെറുത്തു. ഞാന്‍ തിരുവല്ലയില്‍ നിന്ന് വന്ന കുട്ടിയാണ്. ഒരു സാധാരണ യാഥാസ്ഥിതിക കുടുംബത്തില്‍ നിന്നും സിനിമയിലേക്ക് വരാന്‍ പെട്ടന്ന് എനിക്കൊരു അവസരം കിട്ടി. അന്ന് വളരെ എക്‌സൈറ്റാഡിയിരുന്നു. രണ്ട് മൂന്ന് സിനിമ കഴിഞ്ഞ് ഡോക്ടര്‍ ആവണം എന്നൊക്കെ വിചാരിച്ചാണ് വന്നത്. പിന്നെ അതിഷ്ടപ്പെട്ടു. പക്ഷേ സിനിമയില്‍ നിന്നു കഴിഞ്ഞപ്പോഴേക്കും ഒരു ഘട്ടം ഉണ്ടായിരുന്നു ചുമ്മാ ഗോസിപ്പുകളും മറ്റുമായി വെറുക്കപ്പെട്ട കാലം. ഒരു പോയ്ന്റ് കഴിഞ്ഞപ്പോഴേക്കും ഈ സ്ഥലം വെറുക്കാന്‍ തുടങ്ങി. എപ്പോഴും ഞാന്‍ പറയുന്നതാണ്, ആര്‍ട്ട് എനിക്കിഷ്ടമാണ്. പക്ഷെ ആര്‍ട്ട് നിലനില്‍ക്കുന്ന ഈ സ്ഥലം എനിക്കിഷ്ടമല്ല. ഐ ലൈക് ആര്‍ട്ട് ഐ ലവ് ആര്‍ട്ട്. അതാണെന്റെ എല്ലാം. അത് നിലനില്‍ക്കുന്ന ഈ ഇടത്തില്‍ ഞാന്‍ തീരെ കംഫര്‍ട്ടബിള്‍ അല്ല.

ആരോപണങ്ങള്‍ വരുമ്പോള്‍ പിടിച്ചു നില്‍ക്കുന്നത് ബുദ്ധിമുട്ടാണ്. പക്ഷെ ഒരു ദിവസം അവസാനിക്കുമ്പോള്‍ ഇനി എന്ത് സംഭവിച്ചു എന്ന് പറഞ്ഞാലും ഞാന്‍ ഉറങ്ങുന്നതിന് മുമ്പ് ഒരു വ്യക്തിയോട് സമാധാനം പറഞ്ഞിട്ട് എനിക്ക് ഉറങ്ങണം. ആ വ്യക്തിയുടെ ചോദ്യങ്ങള്‍ക്കും ആ വ്യക്തിയുടെ സംശയങ്ങള്‍ക്കും ഞാന്‍ ഉത്തരം പറഞ്ഞിരിക്കണം. എന്നാലേ എനിക്ക് സമാധാനമായി ഉറങ്ങാന്‍ പറ്റൂ. അത് എന്റെ മനസാക്ഷിയോടാണ്. ഇന്നേവരെ എന്റെ മനസാക്ഷിക്ക് എതിരായിട്ട് ഒരു കാര്യവും ഞാന്‍ ചെയ്തിട്ടില്ല. വേണമെന്ന് വെച്ചിട്ട് ആരെയും വേദനിപ്പിച്ചിട്ടില്ല. ഞാന്‍ അങ്ങനെയൊരാളല്ല. എനിക്ക് ആള്‍ക്കാരെ സ്‌നേഹിക്കാന്‍ ഇഷ്ടമാണെന്നും മീര ജാസ്മിന്‍ കൂട്ടിച്ചേര്‍ത്തു. ഇപ്പോള്‍ ജയറാം ചിത്രമായ മകള്‍ എന്ന സിനിമയിലൂടെ താരം തിരിച്ചു വന്നിരിക്കുകയാണ്.

Most Popular

Recent Comments