മീനാക്ഷി ദിലീപിന്റെ കിടിലൻ പിറന്നാൾ ആഘോഷം. ആരാധകരുടെ ചോദ്യങ്ങളും കമന്റും കണ്ടാൽ ഞെട്ടും.

ഇന്നലെ ആയിരുന്നു ദിലീപിന്റെയും മഞ്ജു വാര്യരുടെയും മകൾ മീനാക്ഷി ദിലീപിന്റെ ഇരുപത്തിയൊന്നാം ജന്മദിനം. താരപുത്രി ആണെങ്കിലും മീനാക്ഷി അങ്ങനെ ക്യാമറയ്ക്ക് മുന്നിൽ പ്രത്യക്ഷപ്പെടാറില്ല. പക്ഷേ എന്നാലും വലിയൊരു ആരാധക കൂട്ടം തന്നെയുണ്ട് ഈ താരപുത്രിക്ക്. ഇന്നലെ മീനൂട്ടിക്ക് പിറന്നാൾ ആശംസകൾ നേർന്നുകൊണ്ട് നിരവധി ആളുകളാണ് എത്തിയത്. ദിവസങ്ങൾക്ക് മുമ്പ് തന്നെ മീനാക്ഷിക്ക് പിറന്നാളാശംസകൾ നേർന്നു കൊണ്ടുള്ള പോസ്റ്ററുകൾ സോഷ്യൽ മീഡിയയിൽ സജീവമായിരുന്നു.

ഇന്നലെ വൈകുന്നേരം തന്റെ പിറന്നാളാഘോഷത്തിന്റെ ചിത്രങ്ങൾ മീനാക്ഷി ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചിട്ടുണ്ടായിരുന്നു. കാവ്യയ്ക്കും, ദിലീപിനുമൊപ്പം മീനാക്ഷിയുടെ സുഹൃത്തുക്കളും ആഘോഷത്തിൽ പങ്കെടുത്തു. എന്നാൽ ഈ ചിത്രങ്ങൾക്ക് താഴെ അമ്മയായ മഞ്ജുവിനെ ക്ഷണിച്ചില്ല എന്നുള്ള കമന്റുകളും എത്തി. അമ്മയെ ക്ഷണിച്ചില്ലേ മീനു ബർത്ത്ഡേയ്ക്ക്, മഞ്ജു ചേച്ചി ഇല്ലേ എന്നുള്ള കമന്റുകൾ ഒക്കെ എത്തി. മീനാക്ഷിയുടെ ഏറ്റവും അടുത്ത സുഹൃത്തും, നടിയുമായ നമിതയും, ചിപ്പി- രഞ്ജിത്ത് ദമ്പതികളുടെ മകളായ അവന്തിക യും ഒക്കെ മീനൂട്ടിക്ക് ആശംസകൾ നേർന്നു.

1998 ൽ ആയിരുന്നു ദിലീപും, മഞ്ജു വാര്യരും പ്രണയിച്ച് വിവാഹിതരാകുന്നത്. തുടർന്ന് 2000 മാർച്ച്‌ 23 നായിരുന്നു ദിലീപിനും, മഞ്ജു വാര്യർക്കും മീനാക്ഷി ജനിക്കുന്നത്. പിന്നീട് 2015 ൽ പരസ്പര ധാരണയോടെ ദിലീപും, മഞ്ജുവും വേർപിരിയുകയായിരുന്നു. തുടർന്നു 2016 ൽ ദിലീപ് കാവ്യാ മാധവനെ വിവാഹം കഴിക്കുകയും ചെയ്തു. ദിലീപിനും, കാവ്യക്കും മഹാലക്ഷ്മി എന്നൊരു മകൾ കൂടിയുണ്ട്. ദിലീപിന്റെ ഫാൻസ്‌ ഗ്രൂപുകളിൽ നിന്നൊക്കെ മീനാക്ഷിക്ക് നിരവധികണക്കിന് ആശംസകൾ എത്തിയിരുന്നു. ചെന്നൈയിൽ എംബിബിഎസിന് പഠിക്കുകയാണ് മീനാക്ഷി ഇപ്പോൾ.