HomeEntertainmentമീനാക്ഷി ദിലീപിന്റെ വിവാഹം ഉറപ്പിച്ചു, പ്രതികരണമറിച്ച് ദിലീപ് രംഗത്ത്

മീനാക്ഷി ദിലീപിന്റെ വിവാഹം ഉറപ്പിച്ചു, പ്രതികരണമറിച്ച് ദിലീപ് രംഗത്ത്

ദിലീപിന്റെയും മഞ്ജുവാര്യയരുടെയും ഏകമകളാണ് മീനാക്ഷി ദിലീപ്. താരത്തിന് സമൂഹമാധ്യമങ്ങളില്‍ നിരവധി ആരാധകരാണ് ഉള്ളത്. ദിലീപും മഞ്ജുവും വിവാഹമോചിതരായ ശേഷം ദിലീപിന്റെ കൂടെയാണ് മീനാക്ഷി താമസിക്കുന്നത്. ദിലീപിന്റെ രണ്ടാം ഭാര്യയായ കാവ്യമാധവനുമായുള്ള ഫോട്ടോകളെല്ലാം താരം സോഷ്യല്‍മീഡിയയിലൂടെ പങ്കുവെക്കാറുണ്ട്. സിനിമയിലേക്ക് മീനാക്ഷി എത്തുന്നു എന്ന തരത്തിലുള്ള വാര്‍ത്തകള്‍ ഉണ്ടായിരുന്നു. അതേ സമയം സിനിമയിലേക്ക് താനില്ലെന്ന് വ്യക്തമാക്കിയ മീനാക്ഷി എംബിബിഎസിന് ചേരുകയായിരുന്നു. താരപുത്രി വിവാഹിതയാവാന്‍ പോവുകയാണെന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകളായിരുന്നു അടുത്തിടെ പ്രചരിച്ചത്. ഇതേക്കുറിച്ചുള്ള ദിലീപിന്റെ പ്രതികരണം വൈറലായിക്കൊണ്ടിരിക്കുകയാണ്. ഞാനും എന്റാളും ഷോയിലേക്കെത്തിയപ്പോഴായിരുന്നു ദിലീപ് പ്രതികരിച്ചത്.

മീനാക്ഷി ദിലീപിന്റെ വിവാഹം ഉറപ്പിച്ചു, പ്രതികരണമറിച്ച് ദിലീപ് രംഗത്ത്

മീനാക്ഷി ദിലീപ് വിവാഹിതയാവുകയാണ്, വരന്‍ സിനിമയില്‍ നിന്നാണെന്ന തരത്തിലുള്ള വിവരങ്ങളായിരുന്നു പ്രചരിച്ചത്. സോഷ്യല്‍മീഡിയയിലൂടെയായി നിമിഷനേരം കൊണ്ടായിരുന്നു വാര്‍ത്ത വൈറലായത്. സോഷ്യല്‍മീഡിയയില്‍ സജീവമാണെങ്കിലും താരപുത്രി ഇതേക്കുറിച്ച് പ്രതികരിച്ചിരുന്നില്ല. ചാനല്‍ പരിപാടിയിലേക്കെത്തിയപ്പോഴായിരുന്നു ദിലീപ് പ്രതികരിച്ചത്. എന്റെ ജീവിതത്തിലെ പല കാര്യങ്ങളും ഞാനറിയുന്നത് സോഷ്യല്‍മീഡിയയിലൂടെയായാണ്. ഈ അടുത്താണ് ഞാന്‍ അറിഞ്ഞത് എന്റെ മകളുടെ കല്യാണം നിശ്ചയിച്ചെന്ന്. ഞാനും എന്റെ മകളും മാത്രം ഇക്കാര്യം അറിഞ്ഞിട്ടില്ല. നമ്മുടെ വീട്ടിലെ കാര്യങ്ങള്‍ വേറെ ആള്‍ക്കാര്‍ പറയുമ്പോഴുള്ള സുഖമുണ്ടല്ലോ, അത് പുതിയൊരു അറിവാണ്. വേറെ എങ്ങും പോയി പഠിച്ചാല്‍ കിട്ടാത്ത കാര്യമാണെന്നായിരുന്നു ദിലീപ് പറഞ്ഞത്. നീണ്ടനാളത്തെ ഇടവേളയ്ക്ക് ശേഷമായാണ് ദിലീപ് ഒരു ചാനല്‍ പരിപാടിയുട ഭാഗമാവുന്നത്. ഞാനും എന്റാളും എന്ന് പറഞ്ഞപ്പോഴേ ഭാര്യ ഭര്‍തൃബന്ധത്തെക്കുറിച്ചുള്ള ഷോയാണ് ഇതെന്ന് മനസിലായി. ദമ്പതികളുടെ ജീവിതത്തിലേക്ക് എത്തിനോക്കാനും കയറിച്ചെല്ലാനുമൊക്കെ എല്ലാവര്‍ക്കും താല്‍പര്യമല്ലേ, ആ ഒരു താല്‍പര്യം മനസിലാക്കിയാണ് ഞാന്‍ ഷോയിലേക്ക് വരാമെന്ന് സമ്മതിച്ചത്. മറ്റുള്ളവരുടെ കാര്യങ്ങളെക്കുറിച്ച് അറിയാനുള്ള ആകാംക്ഷ എനിക്കുമുണ്ടെന്നും ദിലീപ് പറഞ്ഞിരുന്നു.

Most Popular

Recent Comments