രജനികാന്തും ഇല്ല തല അജിത്തും ഇല്ല ! ചരിത്ര നേട്ടവുമായി ദളപതി വിജയ് ! റെക്കോർഡ് കണ്ട് ഞെട്ടി ആരാധകർ..

ലോകേഷ് കനകരാജ് ഒരുക്കിയ ദളപതി വിജയ് യുടെ മാസ്റ്റർ 200 കോടി ക്ലബ്ബിൽ. ആളുകളെ 50 ശതമാനം മാത്രം പ്രവേശിപ്പിചിട്ടും ആദ്യദിനത്തിൽ മാത്രം തമിഴ്നാട്ടിൽ നിന്നും മാസ്റ്റർ നേടിയത് 25 കോടിയിലേറെ ആണ്. കേരളത്തിൽ നിന്ന് ആദ്യദിനം 2.17 കോടിയും മാസ്റ്റർ നേടിയിരുന്നു. റിലീസ് ചെയ്ത് മൂന്നു ദിവസങ്ങൾ കൊണ്ടുതന്നെ മാസ്റ്റർ 100 കോടി ക്ലബ്ബിൽ കയറിയിരുന്നു. ആഗോളതലത്തിലെ മുഴുവൻ കളക്ഷനായിരുന്നു അത്. ഇന്ത്യക്ക് പുറമേ ഓസ്ട്രേലിയ, യുഎസ്, ഗൾഫ് എന്നിവിടങ്ങളിലൊക്കെ മാസ്റ്ററിനു മികച്ച അഭിപ്രായമാണ് കിട്ടിക്കൊണ്ടിരിക്കുന്നത്.

ലോകേഷ് കനകരാജ് സംവിധാനം നിർവഹിച്ച മാസ്റ്ററിൽ അനിരുദ്ധ് ആയിരുന്നു സംഗീതം. മാസ്റ്ററിലെ പശ്ചാത്തല സംഗീതത്തിനും, ഗാനങ്ങൾക്കുമോക്കെ വൻ സ്വീകാര്യതയാണ് ലഭിച്ചത്. ലോകേഷിന്റെ ചിത്രമായ കൈതിയിലൂടെ ശ്രദ്ധേയനായ അർജുൻ ദാസും ഈ ചിത്രത്തിൽ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിട്ടുണ്ട്. മാളവിക മോഹൻ നായികയാവുന്ന ചിത്രത്തിൽ ആൻഡ്രിയയും ഒരു സുപ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചു.

മക്കൾ സെൽവൻ വിജയ് സേതുപതി വില്ലനായി എത്തുന്നു എന്നത് തന്നെയായിരുന്നു മാസ്റ്ററിലെ ആകർഷണഘടകം. സേതുപതിയുടെ ഭവാനി എന്നകഥാപാത്രത്തിനും മികച്ച അഭിപ്രായമാണ് കിട്ടിക്കൊണ്ടിരിക്കുന്നത്. ഇങ്ങനെയും ഒരാൾക്ക് വില്ലനാകാൻ കഴിയുമോ എന്നാണ് ആരാധകർ ചോദിക്കുന്നത്. മാസങ്ങളോളം അടച്ചിട്ട തീയേറ്ററുകളിൽ ആദ്യ റിലീസ് ആയിരുന്നു വിജയ് ചിത്രം മാസ്റ്റർ.

തമിഴ്നാട്ടിൽ മാത്രമല്ല,കേരളത്തിലും തെലുങ്കാനയിലുമൊക്കെ ഒരു ആശ്വാസം ആയാണ് മാസ്റ്റർ എത്തിയത്. മാസങ്ങളോളം അടച്ചിട്ട തീയേറ്ററുകൾ തുറന്നപ്പോൾ വലിയ ആശ്വാസവും പ്രതീക്ഷയുമാണ് ഈ ചിത്രം തന്നതെന്ന് തീയറ്റർ ഉടമകൾ ഒക്കെ പറഞ്ഞിരുന്നു. തെന്നിന്ത്യയെ സംബന്ധിച്ചിടത്തോളം വലിയൊരു ആശ്വാസം തന്നെയായിരുന്നു മാസ്റ്റർ. കഴിഞ്ഞ ദിവസമായിരുന്നു ആന്ധ്ര തെലുങ്കാന വിതരണക്കാർ മാസ്റ്റർ സമയത്ത് റിലീസിന് എത്തിയതിൽ വിജയിനെ നേരിൽ കണ്ടു നന്ദി അറിയിച്ചത്.