കിടിലൻ ഗ്ലാമറസ് ഫോട്ടോഷൂട്ടുമായി ദളപതി വിജയ് യുടെ മാസ്റ്ററിലെ നായിക മാളവിക മോഹനൻ

ഗ്ലാമറസ് ഫോട്ടോഷൂട്ടുമായി മാളവിക മോഹനന്‍ , മലയാളത്തിൽ സിനിമ അരങ്ങേറ്റം നടത്തിയ ശേഷം തമിഴിലേക്കും, ഹിന്ദിയിലേക്കും ഒക്കെ ചെന്നു അവിടെ ആരാധകരെ സൃഷ്ടിച്ച ധാരാളം നടിമാർ നമുക്കുണ്ട്. അതിൽ എടുത്തു പറയാവുന്ന ഒരു പേരാണ് മാളവിക മോഹനൻ. കണ്ണൂർ സ്വദേശിയായ മാളവിക പട്ടം പോലെ’ എന്ന ചിത്രത്തിലൂടെയാണ് സിനിമാ രംഗത്തേക്ക് എത്തുന്നത്. ദുൽഖർ സൽമാൻ നായകനായ ഈ ചിത്രം മലയാളത്തിൽ അധികം ശ്രദ്ധ നേടിയിരുന്നില്ല.

സമൂഹ മാധ്യമങ്ങളിൽ ഏറെ ആക്റ്റീവ് ആയ മാളവിക തന്റെ പുതിയ വിശേഷങ്ങളെല്ലാം ആരാധകാരുമായി പങ്കു വെയ്ക്കാൻ മറക്കാറില്ല ..
മാളവികയുടെ ഗ്ലാമറസ് ഫോട്ടോഷൂട്ടുകളും ഇൻസ്റ്റാഗ്രാം , ട്വിറ്റർ പോസ്റ്റുകളും പലപ്പോഴും സോഷ്യൽ മീഡിയയിൽ ചർച്ചാ വിഷയമാകാറുണ്ട്.മാളവികയുടെ ഫോട്ടോകൾ ഇൻസ്റ്റാഗ്രാമിൽ അപ്‌ലോഡ് ആവാൻ കാത്തിരിക്കുകയാണ് ആരാധകർ , പലപ്പോഴും താരത്തിന്റെ ഫോട്ടോസ് വളരെ പെട്ടന്ന് വൈറൽ ആവുന്ന കാഴ്ചയാണ് കാണുന്നത് ,മലയാളി ഛായാഗ്രാഹകന്‍ കെ.യു മോഹനന്റെ മകളാണ് മാളവിക. പയ്യന്നൂർ ആണ് സ്വദേശം

കാര്‍ത്തിക് സുബ്ബരാജിന്‍റെ രജനി ചിത്രം ‘പേട്ട’യിലൂടെ തമിഴിൽ തിളങ്ങിയ മാളവിക മോഹനന്റെ പുറത്തിറങ്ങാനിരിക്കുന്ന അടുത്ത ചിത്രം സിനിമപ്രേമികൾ ഒന്നടങ്കം കാത്തിരിക്കുന്ന ദളപതി വിജയ് ചിത്രം മാസ്റ്ററാണ്. ചിത്രത്തിൽ ദളപതി വിജയ് യുടെ നായികയാണ് താരം എത്തുന്നത് , മാസ്റ്റർ ടീസർ ഇന്ത്യയിലെ തന്നെ ഏറ്റവും കൂടുതൽ ലൈക് നേടുന്ന ടീസർ എന്ന റെക്കോർഡ് ഇട്ടിരുന്നു.. ചിത്രത്തിലെ ഗാനങ്ങൾ എല്ലാം തന്നെ സൂപ്പർ ഹിറ്റ് ആണ്