ബോയ്ഫ്രണ്ട് എന്ന സിനിമയിലൂടെ മലയാളത്തിന് കിട്ടിയ താരമാണ് ഹണി റോസ്. ഇപ്പോള്‍ ഫ്‌ളവേഴ്‌സ് ചാനലിലെ ഒരു കോടി എന്ന പരിപാടിയില്‍ വന്ന് തന്റെ സിനിമാവിശേഷങ്ങളും ജീവിതവുമെല്ലാം പങ്കുവെച്ചിരിക്കുകയാണ് താരം. തന്റെ വിവാഹത്തെ കുറിച്ചും അഭിനയത്തില്‍ തുടരുന്നതിനെ പറ്റിയുമൊക്കെ നടി വിശദീകരണം നല്‍കിയിരിക്കുകയാണ്. വിവാഹത്തെ കുറിച്ചുള്ള ചോദ്യത്തിന് ഉടനെ കല്യാണം കഴിക്കാനൊന്നും പ്ലാനില്ലെന്നാണ് ഹണി പറയുന്നത്. ഇന്‍ഡസ്ട്രിയില്‍ നില്‍ക്കുന്നതും കല്യാണവും തമ്മില്‍ ഒരു ബന്ധവുമില്ല. വിവാഹം കഴിഞ്ഞാലും അഭിനയം തുടരും. വിവാഹം കഴിഞ്ഞ ഉടനെ സിനിമ നിര്‍ത്തിയിട്ട് പോവുന്നത് എന്തുകൊണ്ടാണെന്ന് എനിക്കിനിയും മനസിലായിട്ടില്ല. സിനിമ ചെയ്യാന്‍ കഴിയുന്നതും ഈ ഇന്‍ഡസ്ട്രിയില്‍ വര്‍ക്ക് ചെയ്യുന്നതും നമുക്ക് കിട്ടുന്നു അനുഗ്രഹമാണ്.
ഒരാളെ നന്നായി മനസിലാക്കിയതിന് ശേഷമേ ഞാന്‍ വിവാഹം കഴിക്കൂ. ഒരു പരിചയവുമില്ലാത്ത ആളെ വിവാഹം കഴിക്കില്ലല്ലോ. പരസ്പരം മനസിലാക്കി, അഭിനയ കാര്യത്തില്‍ പുള്ളിയുടെ പിന്തുണ കൂടി ഉണ്ടെന്ന് ഉറപ്പാക്കിയതിന് ശേഷം വിവാഹം കഴിക്കാമെന്ന് ഹണി പറയുന്നു. ഇന്റിമേറ്റ് സീനുകളില്‍ ഞാന്‍ അഭിനയിച്ചിട്ടുണ്ട്. അതിന്റെ പേരില്‍ വിമര്‍ശനങ്ങള്‍ നേരിടേണ്ടതായിട്ടും വന്നു.
ആദ്യമായി പ്രതിഫലം കിട്ടിയത് പതിനായിരമാണ്. വിനയന്‍ സാറിന്റെ സിനിമയില്‍ അദ്ദേഹമാണ് തുക തന്നതെന്ന് ഹണി പറയുന്നു. ബോയ്ഫ്രണ്ട് എന്ന ചിത്രത്തിലാണ് അത്. മണിക്കുട്ടന്‍ നായകനായ ചിത്രത്തില്‍ അഭിനയിക്കുമ്പോള്‍ ഞാന്‍ സ്‌കൂളില്‍ പഠിക്കുകയായിരുന്നുവെന്ന് ഹണി പറയുന്നു. എന്നോട് ഭയങ്കര സ്നേഹമുള്ള വ്യക്തിയാണ് അദ്ദേഹം. ബോയ് ഫ്രണ്ട് മുതല്‍ എല്ലാ ആഴ്ചയും എന്നെ വിളിക്കും. പാണ്ടി എന്ന് അദ്ദേഹത്തെ വിളിക്കാനാണ് പറയുന്നത്. ഏത് സിനിമ ഇറങ്ങിയാലും പേപ്പറില്‍ ഒരു ഫോട്ടോ വന്നാലും പുള്ളി വിളിക്കും.
ബോയ് ഫ്രണ്ട് എന്ന സിനിമയ്ക്ക് ശേഷം തുടര്‍ന്ന് ‘മുതല്‍ കനവെ’ എന്ന തമിഴ് ചിത്രത്തില്‍ അഭിനയിച്ചു. ട്രിവാന്‍ഡ്രം ലോഡ്ജ് എന്ന ചിത്രത്തില്‍ ഹണി റോസ് അവതരിപ്പിച്ച ധ്വനി നമ്പ്യാര്‍ എന്ന കഥാപാത്രം ജനശ്രദ്ധ ആകര്‍ഷിച്ചു. ദൈവത്തിന്റെ സ്വന്തം ക്ലീറ്റസ്, വണ്‍ ബൈ ടു, ഹോട്ടല്‍ കാലിഫോര്‍ണിയ, അഞ്ചു സുന്ദരികള്‍, റിംഗ് മാസ്റ്റര്‍, ബഡി തുടങ്ങിയ ചിത്രങ്ങളില്‍ അഭിനയിച്ച ഹണി റോസ് ‘മൈ ഗോഡ്’, ‘സര്‍ സി.പി’ എന്നീ ചിത്രങ്ങളില്‍ യഥാക്രമം സുരേഷ് ഗോപിയുടെയും ജയറാമിന്റെയും നായികയായും വേഷമിട്ടു.
Recent Comments