HomeEntertainmentമാന്‍വിയുടെ പുതിയ ബ്രൈഡല്‍ ലുക്ക് കണ്ടോ? ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറല്‍

മാന്‍വിയുടെ പുതിയ ബ്രൈഡല്‍ ലുക്ക് കണ്ടോ? ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറല്‍

കൂടെവിടെ, മിസിസ് ഹിറ്റ്‌ലര്‍, സീത തുടങ്ങി നിരവധി സീരിയലുകളിലൂടെ താരമായ അഭിനേത്രിയാണ് മാന്‍വി സുരേന്ദ്രന്‍. സമൂഹമാധ്യമങ്ങളില്‍ വളരെയധികം ആക്റ്റീവാണ് താരം. നെഗറ്റീവ് കഥാപാത്രങ്ങളാണ് താരം ചെയ്യുന്നതെങ്കിലും മാന്‍വിയെ പ്രേക്ഷകര്‍ക്ക് വളരെയധികം ഇഷ്ടമാണ്.

ഇപ്പോള്‍ മാന്‍വി സുരേന്ദ്രന്‍ ഫോട്ടോഷൂട്ടുകളുടെ തിരക്കിലാണ്. അടുത്തിടെയായി ഒട്ടനവധി ഫോട്ടോഷൂട്ടുകളാണ് മാന്‍വിയുടേതായി പുറത്തുവരുന്നത്. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായ മാന്‍വി തന്റെ വിശേഷങ്ങളെല്ലാം ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. തന്റെ പുതിയ ചിത്രങ്ങളുമായെത്തിയിരിക്കുകയാണ് താരം. കടുംപച്ച നിറത്തിലെ സാരിയിലാണ് ഇത്തവണ മാന്‍വിയെത്തിയിരിക്കുന്നത്. പഫ് കൈ വച്ചാണ് ബ്ലൗസ് ഒരുക്കിയിരിക്കുന്നത്. ഹെവി വര്‍ക്കുകളൊന്നും സാരിയില്‍ ഇല്ല. അതേ സമയം ടെമ്പിള്‍ വര്‍ക്കുള്ള ആഭരണങ്ങളാണ് മാന്‍വി ധരിച്ചിരിക്കുന്നത്. മനോഹരമായ മുത്തിന്റെ മൂക്കുത്തിയും മാന്‍വി അണിഞ്ഞു. മുടിയില്‍ മുല്ലപ്പൂവിന് പകരം റോസാപ്പൂക്കള്‍ കൊണ്ടാണ് അലങ്കരിച്ചിരിക്കുന്നത്. വളരെ പെട്ടന്നാണ് മാന്‍വിയുടെ ചിത്രങ്ങള്‍ ശ്രദ്ധേയമായത്. ഹവി മേക്കപ്പാണ് മാന്‍വി ലുക്കിനായി ചെയ്തിരിക്കുന്നത്. ഫോട്ടോമങ്ക് ആണ് ചിത്രങ്ങള്‍ പകര്‍ത്തിയിരിക്കുന്നത്. എന്തായാലും നിമിഷനേരം കൊണ്ടാണ് താരത്തിന്റെ ചിത്രങ്ങള്‍ സമൂഹമാധ്യങ്ങളില്‍ തരംഗമാവുന്നത്.

സോഷ്യല്‍ മീഡിയയിലെ താരമാണ് മാന്‍വി. മൂന്ന് ലക്ഷത്തോളം ആരാധകരാണ് ഇന്‍സ്റ്റഗ്രാമില്‍ താരത്തിനുള്ളത്. അതേ സമയം കഴിഞ്ഞ ദിവസം മാന്‍വി പങ്കുവച്ച സാരി ചിത്രങ്ങളും സോഷ്യല്‍ മീഡിയയില്‍ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. രണ്ട് മൂന്ന് സിനിമകളിലും മാന്‍വി അഭിനയിച്ചിട്ടുണ്ട്. യൂട്യൂബ് വ്‌ലോഗും മാന്‍വി ചെയ്യാറുണ്ട്. തന്റെ വിശേഷങ്ങളെല്ലാം മാന്‍വി യൂട്യൂബ് ചാനലിലൂടെ പങ്കുവയ്ക്കാറുണ്ട്. ഷൂട്ടിങ് ലൊക്കേഷന്‍ വിശേഷങ്ങളും മാന്‍വി പങ്കുവയ്ക്കാറുണ്ട്. വില്ലത്തി വേഷങ്ങളാണ് ആദ്യമൊക്കെ മാന്‍വിയേ തേടിയെത്തിയിരുന്നത്. നെഗറ്റീവ് കഥാപാത്രങ്ങളാണെങ്കിലും മാന്‍വിയുടെ വേഷങ്ങള്‍ പ്രേക്ഷകര്‍ക്ക് ഇഷ്ടമാണ്.

താരം സമൂഹമാധ്യമങ്ങളിലൂടെ നിരവധി ഫോട്ടോകള്‍ പങ്കുവെക്കാറുണ്ട്. ഇതിനെല്ലാം തന്നെ നിമിഷനേരം കൊണ്ട് നിരവധി കമന്റുകളാണ് ലഭിക്കാറുള്ളത്. അതുകൊണ്ടുതന്നെ സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായ താരമാണ് മാന്‍വി. കഴിഞ്ഞദിവസം കറുത്ത സാരിയുടുത്ത ഫോട്ടോ വളരെയധികം വൈറല്‍ ആയിരുന്നു. താരസുന്ദരി എന്നാണ് പലരും കമന്റ് നല്‍കിയിരിക്കുന്നത്. മുഖശ്രീയുള്ള നായിക സങ്കല്പമാണ് മാന്‍വിക്ക്. വില്ലത്തി വേഷങ്ങള്‍ക്കുപരി നിരവധി നല്ല കഥാപാത്രങ്ങള്‍ ചെയ്യാന്‍ മാന്‍വിക്ക് സാധിക്കും. എന്തായാലും ഇതിനുള്ള തയ്യാറെടുപ്പിലാണ് താരം

 

Most Popular

Recent Comments