യുവജനോത്സവ വേദിയിലൂടെ സിനിമയിലെത്തി, പിന്നീട് സിനിമാലോകത്തെ ഞെട്ടിച്ച അഭിനയ കുലപതിയാണ് മഞ്ജു വാര്യര്‍. അഭിനയത്തിന് മുന്‍പ് തന്നെ മികച്ച നര്‍ത്തകിയായി പേരെടുത്തിരുന്നു മഞ്ജു. നൃത്തം തനിക്ക് ജീവിതമാണെന്നും അത് ഒരിക്കലും വിട്ടു കളയില്ലെന്നും താരം മുന്‍പ് തന്നെ പറഞ്ഞിരുന്നു. സിനിമ വിട്ടാലും ഡാന്‍സ് നിര്‍ത്തരുതെന്നായിരുന്നു മഞ്ജുവിനോട് അച്ഛന്‍ പറഞ്ഞത്. തിരക്കുകള്‍ക്കിടയിലും നൃത്തം ചെയ്യാനായി സമയം കണ്ടെത്താറുണ്ട് താരം. രണ്ടാംവരവിന് നിമിത്തമായതും നൃത്തമായിരുന്നു. കുട്ടിക്കാലത്ത് താനും ചേട്ടനും ചേര്‍ന്ന് കാണിച്ചിരുന്ന വികൃതിയെക്കുറിച്ചുള്ള മഞ്ജു വാര്യരുടെ തുറന്നുപറച്ചില്‍ വൈറലായിക്കൊണ്ടിരിക്കുകയാണ്.
കുട്ടിക്കാലത്തെ ഓര്‍മകള്‍ പറയുകയാണ് മഞ്ജു വാര്യര്‍. വെറ്റില മുറുക്കിക്കൊണ്ട് മരിച്ച പോലെ കിടന്ന് മറ്റുള്ളവരെ പറ്റിക്കുമായിരുന്നു. നാല് വയസൊക്കെയുള്ളപ്പോഴായിരുന്നു ഇത്. ഞാന്‍ മാത്രമല്ല ചേട്ടനും ഇതില്‍ കൂട്ടാളിയാണ്. രണ്ടുനില വീട്ടിലായിരുന്നു അന്ന് ഞങ്ങള്‍ താമസിച്ചിരുന്നത്. റോഡിന് തൊട്ടടുത്തായൊരു വരാന്തയുണ്ടായിരുന്നു. അച്ഛനും അമ്മയുമൊക്കെ കാണാതെ എങ്ങനൊക്കെയോ ആയാണ് വെറ്റില മുറുക്കുന്നത്. അതിലൂടെ ചുവന്ന വെള്ളം വരുമല്ലോ. അതുവെച്ചാണ് ആളുകളെ പേടിപ്പിക്കുന്നത്. ആ വെള്ളം കാണിച്ച് മരിച്ച് പോയെന്ന് പറഞ്ഞ് ആളുകളെ പേടിപ്പിക്കാമെന്നായിരുന്നു കരുതിയത്. ഞാനോ ചേട്ടനോ ഞങ്ങളിലാരാണ് കിടന്നതെന്നോര്‍മ്മയില്ല. ഒരാള്‍ കിടക്കുമ്പോള്‍ മറ്റേയാള്‍ ഉച്ചത്തില്‍ കരയണം. ചിലരൊക്കെ അത് കണ്ടാലും മൈന്‍ഡ് ചെയ്യാതെ പോവും. പറ്റിപ്പാണെന്ന് മനസിലാവും. അമ്മയുടെ കൈയ്യില്‍ നിന്നും നല്ല അടി കിട്ടിയതോടെയാണ് ഞങ്ങള്‍ അത് നിര്‍ത്തിയതെന്ന് മഞ്ജു പറയുന്നു.
ചേട്ടന്‍ സൈനിക സ്‌കൂളില്‍ പഠിക്കാനായി പോയിരുന്ന സമയത്ത് തനിക്ക് വലിയ മിസ്സിംഗായിരുന്നുവെന്ന് മഞ്ജു വാര്യര്‍ പറഞ്ഞിരുന്നു. ഇടയ്ക്കിടയ്ക്ക് ചേട്ടനെ കാണാനായി പോവാറുണ്ടായിരുന്നു. ആ യാത്രകളൊക്കെ എപ്പോഴും ഓര്‍ത്തിരിക്കുന്നതാണെന്നുമായിരുന്നു താരം പറഞ്ഞത്. അഭിനയത്തില്‍ അരങ്ങേറിയപ്പോഴും ചേട്ടന്റെ ലക്ഷ്യം സംവിധാനമായിരുന്നുവെന്നും മഞ്ജു പറഞ്ഞിരുന്നു. താരം സോഷ്യല്‍ മീഡിയയില്‍ അത്രയധികം സജീവമല്ലെങ്കിലും പ്രധാനപ്പെട്ട വിശേഷങ്ങളെല്ലാം ആരാധകരെ അറിയിക്കാറുണ്ട്.
പ്രശസ്ത സിനിമാതാരം ദിലീപിനെ ആയിരുന്നു മഞ്ജുവാര്യർ ആദ്യം വിവാഹം കഴിച്ചത്. പക്ഷേ ഇവരുടെ ബന്ധത്തിന് അധികം ആയുസ്സ് ഉണ്ടായിരുന്നില്ല. വിവാഹമോചനം കഴിഞ്ഞതോടുകൂടിയാണ് താരം രണ്ടാമതും സിനിമയിൽ സജീവമായത്. ഇവർക്ക് ഏക മകൾ ആണ് ഉള്ളത്. മകളായ മീനാക്ഷി ദിലീപ് ദിലീപിന്റെ കൂടെയാണ് ഇപ്പോൾ താമസിക്കുന്നത്.
Recent Comments