നമ്മുടെ കമ്മട്ടിപ്പാടത്തിലെ ബാലൻ ചേട്ടൻ അച്ഛനായി. സന്തോഷം പങ്കുവെച്ച പോസ്റ്റ് കണ്ടു കയ്യടിച്ചു ആരാധകർ..

കമ്മട്ടിപ്പാടത്തിലെ ബാലനായി ആരാധകരുടെ മനസ്സിൽ കയറിക്കൂടിയ താരമാണ് മണികണ്ഠൻ. ബാലൻ എന്ന ഒറ്റ കഥാപാത്രം കൊണ്ട് തന്നെ ലക്ഷക്കണക്കിന് ആരാധകരെ സ്വന്തമാക്കാനും, മികച്ച സ്വഭാവനടനുള്ള പുരസ്കാരം കരസ്ഥമാക്കാനും മണികണ്ഠന് സാധിച്ചു. താൻ ഒരു സാധാരണ കുടുംബത്തിൽ ജനിച്ച ആളാണെന്നു മണികണ്ഠൻ പലപ്പോഴും പറഞ്ഞിട്ടുണ്ട്. അതുകൊണ്ടുതന്നെ ഇന്നീ നിൽക്കുന്ന നിലയിൽ മണികണ്ഠനെ എത്തിച്ചത് അഭിനയത്തോടുള്ള അടങ്ങാത്ത  അഭിനിവേശം തന്നെയാണ്. തന്റെ കഥാപാത്രത്തിന്റെ പൂർണതയ്ക്കായി എന്തും ചെയ്യാൻ തയ്യാറായിട്ടുള്ള ഒരു താരം കൂടിയാണ് മണികണ്ഠൻ.

സിനിമയിൽ എത്തിയതിനു ശേഷം പണ്ട് ജീവിതത്തിൽ വന്ന സൗഭാഗ്യങ്ങളെ കുറിച്ച് ഒക്കെ മണികണ്ഠൻ സോഷ്യൽ മീഡിയയിൽ പറയാറുണ്ട്. ഇപ്പോഴിതാ മറ്റൊരു സന്തോഷം കൂടി താരത്തെ തേടിയെത്തിയിരിക്കുകയാണ്. അത് മറ്റൊന്നുമല്ല, മണികണ്ഠനൊരു അച്ഛനായ സന്തോഷമാണ് പങ്കുവച്ചിരിക്കുന്നത്. “നമസ്കാരം. എനിക്ക് കുഞ്ഞ് പിറന്നിരിക്കുന്നു. ഞാൻ അഛനായ വിവരം സന്തോഷത്തോടെ അറിയിക്കട്ടെ. നിങ്ങളുടെ പ്രാർത്ഥനയിൽ ഉൾപ്പെടുത്തിയതിന് നന്ദി പറയുന്നില്ല , നന്ദിയോടെ ജീവിക്കാം.” മണികണ്ഠൻ ഇങ്ങനെയാണ് സോഷ്യൽമീഡിയയിൽ കുറിച്ചത്. പോസ്റ്റ് ചെയ്ത ചിത്രത്തിനൊപ്പം “ബാലനാടാ” എന്നും താരം മെൻഷൻ ചെയ്തിട്ടുണ്ട്.

കഴിഞ്ഞ വർഷമായിരുന്നു വളരെ ലളിതമായ ചടങ്ങിൽ വച്ച്  മണികണ്ഠൻ അഞ്ജലിക്ക് താലി ചാർത്തിയത്. ലോക ഡൗൺ കാലത്തെ ആഘോഷമോ, ആർഭാടങ്ങളോ ഒന്നുമില്ലാത്ത ലളിതമായ ഒരു വിവാഹമായിരുന്നു മണികണ്ഠന്റേത്. തന്റെ വിവാഹ ആവശ്യങ്ങൾക്കായി മാറ്റിവെച്ച തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് ഇരുവരും കൈമാറുകയും ചെയ്തിരുന്നു. മണികണ്ഠന്റെയും, അഞ്ജലിയുടെയും പ്രണയവിവാഹമായിരുന്നു എന്നും താരം പലപ്പോഴും പറഞ്ഞിട്ടുണ്ട്.