യൂറോപ്പിലേക്ക് പറക്കാന്‍ ഒരുങ്ങി മമ്മൂട്ടി; എന്തിനെന്ന് അറിഞ്ഞതോടെ ആഘോഷമാക്കി ആരാധകര്‍

മലയാളത്തിന്റെ മെഗാസ്റ്റാറാണ് മമ്മൂട്ടി എങ്കിലും ഇന്ത്യ മുഴുവന്‍ മമ്മൂട്ടിക്ക് ആരാധകരുണ്ട്. മറ്റ് ഭാഷകളില്‍ പോയി ഹിറ്റ് അടിക്കുന്ന മമ്മൂട്ടിക്ക് നിരവധി ആരാധകരാണ് മലയാളത്തിന് പുറത്തും ഉള്ളത്. വൈഎസ്ആറിന്റെ ജീവിതം പറഞ്ഞ ‘യാത്ര’യായിരുന്നു മമ്മൂട്ടി അവസാനം അഭിനയിച്ച മറുഭാഷ ചിത്രം.

തെലുങ്കില്‍ ഒരുങ്ങിയ ചിത്രം വലിയ വിജയമായിരുന്നു. ഈ വിജയത്തിന് ശേഷം മമ്മൂട്ടി വീണ്ടും തെലുങ്കിലേക്ക് എത്തുകയാണ്. നാഗാര്‍ജുന-അമല ദമ്പതികളുടെ മകനും യുവതാരവുമായ അഖില്‍ അക്കിനേനി നായകനാകുന്ന ബിഗ് ബജറ്റ് ചിത്രം ‘ഏജന്റി’ലാണ് മമ്മൂട്ടി അഭിനയിക്കുന്നത്.

ഇരുവരും തുല്യപ്രധാനവേഷത്തിലെത്തുന്ന ചിത്രത്തില്‍ പട്ടാള ഉദ്യോഗസ്ഥനെയാണ് മമ്മൂട്ടി അവതരിപ്പിക്കുക. മറ്റന്നാള്‍ ചിത്രീകരണത്തിനായി മമ്മൂട്ടി യൂറോപ്പിലേക്ക് പോകും. നവംബര്‍ രണ്ട് വരെയാണ് യൂറോപ്പില്‍ ചിത്രീകരണം. റെക്കോര്‍ഡ് പ്രതിഫലമാണ് മമ്മൂട്ടി ഈ സിനിമയ്ക്ക് വാങ്ങുന്നതെന്നാണ് റിപ്പോര്‍ട്ട്.

ആക്ഷന്‍ രംഗങ്ങള്‍ക്ക് ഏറെ പ്രാധാന്യമുള്ള സിനിമ സംവിധാനം ചെയ്യുന്നത് സുരേന്ദര്‍ റെഡ്ഡിയാണ്. ഹോളിവുഡ് ത്രില്ലര്‍ ബോണ്‍ സീരിസില്‍നിന്നു പ്രചോദനമുള്‍ക്കൊണ്ട് ഒരുക്കുന്ന ചിത്രമാണ് ഏജന്റ്. സിനിമയുടെ ആദ്യഘട്ടചിത്രീകരണം ഹൈദരാബാദില്‍ തുടങ്ങി. കശ്മീര്‍, ഡല്‍ഹി, ഹൈദരാബാദ് എന്നിവിടങ്ങളിലാകും ഇന്ത്യയിലെ ചിത്രീകരണം.

2019ല്‍ പുറത്തിറങ്ങിയ ‘യാത്ര’യാണ് മമ്മൂട്ടി അവസാനം അഭിനയിച്ച തെലുങ്ക് ചിത്രം. വൈ എസ് രാജശേഖര റെഡ്ഡിയുടെ രാഷ്ട്രീയജീവിതം ആസ്പദമാക്കി ഒരുക്കിയ ചിത്രമായിരുന്നു യാത്ര. 2004 വൈഎസ്ആര്‍ നടത്തിയ 1475 കി.മീ. നീണ്ട പദയാത്രയെ അടിസ്ഥാനമാക്കിയുള്ളതായിരുന്നു ചിത്രം. നിയമസഭാ തെരഞ്ഞെടുപ്പില്‍, ചിത്രത്തിലില്ലാതിരുന്ന കോണ്‍ഗ്രസ് പാര്‍ട്ടിയെ അധികാരത്തിലെത്താന്‍ സഹായിച്ചത് ഈ യാത്രയായിരുന്നു.