മെഗാസ്റ്റാറിന്റെ ചുള്ളൻ ലുക്ക്‌; മമ്മൂട്ടിയുടെ പുതിയ ഫോട്ടോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

 

മലയാളികളുടെ ഇഷ്ടതാരം മെഗാസ്റ്റാർ മമ്മൂട്ടി, നിത്യയൗവനത്തിന്റെ പെർഫെക്ട് ഓക്കേ എക്സാമ്പിൾ! എഴുപതാം വയസിനോട് അടുക്കുമ്പോഴും തന്റെ ശരീര സൗന്ദര്യം കാത്തുസൂക്ഷിക്കുന്നതിൽ മമ്മൂക്ക വേറെ ലെവലാണ്. അത്തരത്തിൽ തന്റെ യുവത്വം വിളിച്ചോതുന്ന ഒരു സ്റ്റൈലിഷ് ലുക്കാണ് മമ്മൂക്ക ഇപ്പോൾ സോഷ്യൽ മീഡിയയിൽ പങ്കുവച്ചിരിക്കുന്നത്. പ്രായം റിവേഴ്‌സ് ഗിയറിലാണെന്നു വിളിച്ചോതുന്ന ഒരു സൂപ്പർ സ്റ്റൈലിഷ് ക്ലിക്കാണ് താരം തന്റെ ഇൻസ്റ്റാഗ്രാമിലൂടെ പുറത്തുവിട്ടിരിക്കുന്നത്. ചിത്രം സോഷ്യൽ മീഡിയയിലെത്തി നിമിഷ നേരത്തിനുള്ളിൽ വയറലായിരിക്കുകയാണ്.

പുസ്തകങ്ങൾ നിരന്നിരിക്കുന്ന ഒരു ഷെൽഫിനു മുന്നിൽ കറുത്ത ഷർട്ടും ജീൻസും ഒപ്പം ഒരു സ്പെക്സും ധരിച്ചാണ് താരരാജാവിന്റെ പുതിയ ഫോട്ടോ എത്തിയിരിക്കുന്നത്. പുതിയ ചിത്രത്തിനായുള്ള ഗെറ്റപ്പ് ആണോ എന്നും എങ്ങനെ ഈ പ്രായത്തിലും ചെറുപ്പമായിരിക്കുന്നു എന്നുമാണ് ആരാധകരുടെ ചോദ്യങ്ങൾ. ആരോഗ്യപരിപാലനത്തിൽ ഏറെ ശ്രദ്ധാലുവായ അദ്ദേഹം തന്റെ ഭക്ഷണകാര്യത്തിലും ഏറെ വ്യത്യസ്തമാണ്. കൃത്യമായ ഡയറ്റും വ്യായാമവും പിന്തുടരുന്ന അദ്ദേഹം ഫിറ്റ്നസ് ഫ്രീക്കുകൾക്ക് ഒരു റോൾ മോഡൽ തന്നെയാണ്.


മമ്മൂട്ടിയുടെ പുറത്തിറങ്ങാനിരിക്കുന്ന അമൽ നീരദ് ചിത്രം ‘ഭീഷമ പർവ്വ’ത്തിന്റെ ഫസ്റ്റ് ലുക്ക്‌ കുറച്ചുനാൾ മുൻപ് പുറത്തുവിട്ടിരുന്നു. ചിത്രത്തിലെ താരത്തിന്റെ ഗെറ്റപ്പ് തന്നെയാണ് ഇപ്പോൾ പുറത്തു വീട്ടിരിക്കുന്ന ഫോട്ടോയിലും വ്യക്തമാകുന്നത്. രവിശങ്കർ, ദേവദത്ത് ഷാജി, ആർ ജെ മുരുകൻ എന്നിവർ ചേർന്ന് തിരക്കഥയൊരുക്കുന്ന ഭീഷപർവ്വം ഒരു പക്കാ ആക്ഷൻ ഫ്ലിക്കാണെന്നാണ് പുറത്തുവരുന്ന വാർത്തകൾ. നാദിയാ മൊയ്‌തു, ശ്രീനാഥ്‌ ഭാസി, സൗബിൻ തുടങ്ങി വൻ താരനിരയാണ് ചിത്രത്തിലുള്ളത്. അതേ സമയം അമൽ നീരദിന്റെ തന്റെ സംവിധാനത്തിൽ പുറത്തിറങ്ങാനുള്ള താരത്തിന്റെ ബിലാൽ വിദേശരാജ്യങ്ങളിലും മറ്റും ചിത്രീകരിക്കേണ്ടതായതിനാൽ കോവിഡ് പശ്ചാത്തലത്തിൽ ഷൂട്ടിംഗ് വൈകുകയാണ്. ബിഗ്‌ ബി എന്ന ചിത്രത്തിന്റെ അണിയറപ്രവർത്തകർ മമൂക്കക്കൊപ്പം വീണ്ടുമെത്തുമ്പോൾ പ്രതീക്ഷ വാനോളമുയരുകയാണ്. താരത്തിന്റെ ഏറ്റവുമൊടുവിൽ റിലീസായ വൺ, ദി പ്രീസ്റ്റ് എന്നീ സിനിമകൾ ഏറെ പ്രേക്ഷകശ്രദ്ധ നേടിയിരുന്നു.