പ്രശസ്ത താരം ദിലീപിന്റെയും മഞ്ജു വാര്യരുടയും മകളാണ് മീനാക്ഷി ദിലീപ്. ഇരുവരുടെയും വിവാഹ മോചനത്തിന് ശേഷം ദിലീപിനൊപ്പമാണ് മീനാക്ഷി താമസിക്കുന്നത്. അതേ സമയം മീനാക്ഷി ദിലീപും ആരാധകര്‍ക്ക് പ്രിയങ്കരിയാണ്. അച്ഛനും അമ്മയ്ക്കും പിന്നാലെയായി മകളും സിനിമയിലേക്കെത്തുമോ എന്നായിരുന്നു ഒരുകാലത്ത് ആരാധകര്‍ ചോദിച്ചിരുന്നത്. എന്നാല്‍ അഭിനയമല്ല ഡോക്ടറാവാനാണ് മകള്‍ ആഗ്രഹിക്കുന്നതെന്ന് ദിലീപ് വ്യക്തമാക്കിയതോടെയായിരുന്നു ചര്‍ച്ചകള്‍ അവസാനിച്ചത്.
സമൂഹമാധ്യമങ്ങളില്‍ സജീവമായ മീനാക്ഷി പങ്കിടുന്ന വിശേഷങ്ങളെല്ലാം പെട്ടെന്ന് തന്നെ വൈറലായി മാറാറുണ്ട്. കഴിഞ്ഞ ദിവസം ഓണത്തോടനുബന്ധിച്ച് താരം ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തിരുന്നു. താരങ്ങളില്‍ ചിലരൊക്കെ മീനാക്ഷിയുമായി അടുത്ത സൗഹൃദമുള്ളവരാണ്. ദിലീപിന്റെ ഭാഗ്യനായികമാരിലൊരാളായ നമിത പ്രമോദ് മീനാക്ഷിയുടെ അടുത്ത സുഹൃത്താണ്. തുടക്കത്തില്‍ മീനാക്ഷിയെക്കുറിച്ച് തനിക്ക് തെറ്റിദ്ധാരണകളുണ്ടായിരുന്നുവെന്നും പിന്നീടാണ് അത് മാറിയതെന്നും നമിത പറയുന്നു.
നമിത മീനാക്ഷിയെ കുറിച്ച് പറഞ്ഞതിങ്ങനെയാണ്. മീനാക്ഷി അഹങ്കാരിയാണെന്ന തെറ്റിദ്ധാരണയായിരുന്നു നമിതയ്ക്ക്. സൗണ്ട് തോമ സെറ്റില്‍ വന്നപ്പോള്‍ മീനാക്ഷി നമിതയോട് അധികം സംസാരിച്ചിരുന്നില്ല. എന്തൊരു ജാഡയാണെന്നായിരുന്നു അന്ന് താന്‍ മീനാക്ഷിയെക്കുറിച്ച് മനസില്‍ പറഞ്ഞതെന്ന് നമിത പറയുന്നു. ഇടയ്ക്ക് ഒന്ന് നോക്കി ചിരിച്ചതല്ലാതെ വേറൊന്നും സംസാരിച്ചില്ലായിരുന്നു. അടുത്ത് ഇടപഴകിയപ്പോഴാണ് തെറ്റിദ്ധാരണ മാറിയത്. ഒരു യുഎസ് ട്രിപ്പില്‍ വെച്ചായിരുന്നു മീനാക്ഷിയും നമിതയും സംസാരിച്ച് തുടങ്ങിയത്. നാദിര്‍ഷയുടെ മക്കളും അന്ന് ഇവര്‍ക്കൊപ്പമുണ്ടായിരുന്നു. അവര്‍ നോക്കി ചിരിക്കുന്നുണ്ടെങ്കിലും മീനാക്ഷി തന്നെ കാണാത്തത് പോലെ ഇരിക്കുകയായിരുന്നുവെന്ന് നമിത പറയുന്നു. ഫ്ളൈറ്റില്‍ കയറിയപ്പോള്‍ അടുത്തടുത്ത സീറ്റിലായിരുന്നു ഇരുന്നത്. ജാഡയാണെന്ന് കരുതി ആദ്യമൊന്നും മിണ്ടിയിരുന്നില്ല, പിന്നീടാണ് സംസാരിച്ച് തുടങ്ങിയതും തെറ്റിദ്ധാരണ മാറിയതുമെന്നും നമിത പറയുന്നു.
ഹോട്ട് ചോക്ലേറ്റായിരുന്നു മീനാക്ഷിയേയും നമിതയേയും അടുപ്പിച്ചത്. ഫ്ളൈറ്റില്‍ സുന്ദരനായൊരു കക്ഷിയുണ്ടായിരുന്നു. കഴിക്കാന്‍ വേണ്ടിയും അവനെ കാണാനുമായി ഹോട്ട് ചോക്ലേറ്റ് വാങ്ങുകയായിരുന്നു ഞങ്ങള്‍. നാദിര്‍ഷക്കയുടെ ഇളയ മകളായ ഖദീജയാണ് ഞങ്ങളോട് അവന്റെ പേര് നോക്കാനായി പറഞ്ഞത്. സാഹീല്‍ എന്നോ മറ്റോ ആയിരുന്നു അവന്റെ പേര്. അന്നാണ് മീനാക്ഷിയുമായി താന്‍ ശരിക്കും പരിചയത്തിലായതെന്നായിരുന്നു നമിത പറഞ്ഞത്. അതേ സമയം പൊതുവെ ആത്മമിത്രങ്ങളിലൊന്നും വിശ്വാസമില്ലാതിരുന്ന താന്‍ അത് മാറ്റിയത് നമിതയെ പരിചയപ്പെട്ടതോടെയാണെന്ന് നേരത്തെ മീനാക്ഷി പറഞ്ഞിരുന്നു. എന്റെ ജീവിതത്തിലെ മുത്തുമണിയാണ് മീനൂട്ടി എന്നായിരുന്നു നമിത പറഞ്ഞത്.
Recent Comments