മലയാളികൾ എന്നോട് കാണിക്കുന്നത് ക്രൂരത. മാളവിക മോഹനന്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ..!!

ദുൽഖർ സൽമാൻ കേന്ദ്രകഥാപാത്രമായി എത്തിയ പട്ടം പോലെ എന്ന ചിത്രത്തിലൂടെ അരങ്ങേറ്റം കുറിച്ച താരമാണ് മാളവിക മോഹനൻ. പ്രശസ്ത ഛായാഗ്രാഹകനായ കെ യു മോഹനന്റെ മകളുകൂടിയാണ് മാളവിക. മലയാളത്തിൽ ഗ്രേറ്റ് ഫാദർ എന്ന ചിത്രത്തിലാണ് മാളവിക ഒടുവിൽ അഭിനയിച്ചത്. തുടർന്ന് തമിഴിലാണ് താരം കൂടുതലും തിളങ്ങിയത്. കൊവിഡ് പ്രതിസന്ധികൾക്കിടയിൽ പുറത്തിറങ്ങിയ ബ്ലോക്ക് ബസ്റ്റർ ചിത്രം മാസ്റ്റർ ആണ് മാളവികയുടെ ഒടുവിൽ പുറത്തിറങ്ങിയ ചിത്രം.  ഇപ്പോഴിതാ തന്റെ ആദ്യ ചിത്രത്തെയും, സിനിമാ ജീവിതത്തെപ്പറ്റിയും ഒക്കെ തുറന്നുപറയുകയാണ് താരം.

ആദ്യ ചിത്രമായിരുന്ന “പട്ടം പോലെ” എന്ന ചിത്രതിന്റെ പരാജയം തന്നെ മാനസികമായും ശാരീരികമായും ഒരുപാട് തളർത്തിയിരുന്നു. അന്നൊക്കെ ഹൃദയം നുറുങ്ങുന്ന തരത്തിൽ വേദന അനുഭവപെട്ടിരുന്നു. ചെറുപ്രായം ആയതുകൊണ്ടുതന്നെ വിജയത്തെയും, പരാജയത്തെയും എങ്ങനെ കാണണം എന്ന് പോലും തനിക്ക് അറിയില്ലായിരുന്നുവെന്നും മാളവിക പറയുന്നു. സിനിമയെ സംബന്ധിച്ചിടത്തോളം നമുക്കൊരു പരാജയം സംഭവിച്ചാൽ സോഷ്യൽ മീഡിയ വെറുതെ ഇരിക്കില്ല. അവരാണ് കൂടുതലും വിമർശിക്കുന്നത്. മറ്റു ഇൻഡസ്ട്രികളെ  അപേക്ഷിച്ച് മലയാളത്തിലെ ചില ട്രോളുകൾ അതിക്രൂരമായി തോന്നാറുണ്ട് എന്നും താരം പറഞ്ഞു.

കൂടാതെ ഒരിക്കൽ അച്ഛനോടൊപ്പം അമീർ ഖാന്റെ തലാഷ് എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് ലൊക്കേഷനിൽ പോയിരുന്നു. അപ്പോൾ അങ്ങു ദൂരെയായി അമീർഖാൻ ഒരു കാറിൽ ഇരിപ്പുണ്ട്. അദ്ദേഹം ഇടയ്ക്ക് ഞാൻ ഇരിക്കുന്നിടത്തേക്ക് നോക്കുന്നുണ്ട്. അദ്ദേഹത്തിന്റെ ഷോട്ട് കഴിഞ്ഞപ്പോൾ അദ്ദേഹം എന്റെ അടുത്ത് വന്നു. അദ്ദേഹത്തിനോട് സംസാരിക്കാൻ ഒരു അവസരം ലഭിച്ചു. അന്ന് അദ്ദേഹം എന്നോട് ചോദിച്ചത് എന്താണ് തന്റെ ഫ്യൂച്ചർ പ്ലാൻ എന്നാണ്. അതിനെപ്പറ്റി തനിക്കും ഒരു കൺഫ്യൂഷൻ ആണെന്ന് പറഞ്ഞപ്പോൾ “ക്യാമറയ്ക്ക് പിന്നിലല്ല, മുന്നിലാണ് നിങ്ങളുടെ സ്ഥാനം” എന്ന് അദ്ദേഹം പറഞ്ഞു എന്നും മാളവിക കൂട്ടിച്ചേർത്തു.