“ബിരിയാണി ഡെലിവര്‍ ചെയ്യാന്‍ എത്തിയത് സിംഹത്തിന്റെ മടയിലേക്ക്”; പിന്നെ സംഭവിച്ചത് കണ്ട് ഞെട്ടി സോഷ്യല്‍ മീഡിയ

ഫോട്ടോഷൂട്ടുകളുടെ കാലമാണിത്. ദിനംപ്രതി അനേകം വ്യത്യസ്ത ഫോട്ടോഷൂട്ടുകളാണ് സോഷ്യല്‍ മീഡിയയില്‍ എത്തുന്നത്. അത്തരം വ്യത്യസ്ത ഫോട്ടോഷൂട്ടുകളിലൂടെ ശ്രദ്ധനേടിയ ആളാണ് മഹാദേവന്‍ തമ്പി. കളമശ്ശേരി സിഗ്നലില്‍ കച്ചവടം നടത്തിയിരുന്ന അന്യസംസ്ഥാന തൊഴിലാളിയായ സ്ത്രീയെ വച്ച് മഹാദേവന്‍ തമ്പി നടത്തിയ ഫോട്ടോഷൂട്ട് ശ്രദ്ധ നേടിയിരുന്നു.

അത്തരത്തില്‍ ഇപ്പോള്‍ ശ്രദ്ധ നേടുകയാണ് മഹാദേവന്‍ തമ്പി നടത്തിയ മറ്റൊരു ഫോട്ടോഷൂട്ട്. ബിരിയാണി ഡെലിവറി ചെയ്യാന്‍ എത്തിയ ഡെലിവര്‍ ബോയ് ആണ് ഇത്തവണ മഹാദേവന്‍ തമ്പിയുടെ മോഡലായത്. സ്വിഗ്വിയുടെ ഡെലിവറി ബോയ് ആയ വിജു നാരായണന്‍ ഒരിക്കലും കരുതിയില്ല തന്റെ തലവര മാറ്റി വരയ്ക്കുന്ന സ്ഥലത്തേക്കാണ് ബിരിയാണി ഡെലിവറി ചെയ്യാന്‍ പോകുന്നത് എന്ന്.

ബിരിയാണി നല്‍കാന്‍ എത്തിയ ഡെലിവറി ബോയ് ആയ വിജു നാരായണനെ മഹാദേവന്‍ തമ്പിക്ക് ആദ്യം കണ്ടപ്പോള്‍ തന്നെ പിടിച്ചു. പിന്നീട് വിജുവിന്റെ ഫോണ്‍നമ്പര്‍ വാങ്ങി സംസാരിച്ചു. വിജു സമ്മതം മൂളിയതോടെ പിന്നെ നടന്നത് വമ്പന്‍ ഫോട്ടോ ഷൂട്ടായിരുന്നു.

വിജുവിനെ അടിമുടി മാറ്റിയെടുത്തായിരുന്നു മഹാദേവന്‍ തമ്പിയുടെ ഫോട്ടോഷൂട്ട്. ഷമീറാണ് വിജുവിനെ തകര്‍പ്പന്‍ മോഡലാക്കി മേക്കപ്പ് ചെയ്തത്. മെന്‍ ഇന്‍ ക്യൂ വെഡ്ഡിംഗ് ആണ് കോസ്റ്റ്യൂം. വിജുവിന്റെ ഫോട്ടോഷൂട്ട് മഹാദേവന്‍ തമ്പി തന്റെ ചാനലിലൂടെ പുറത്ത് വിട്ടു.

ഈ ഫോട്ടോഷൂട്ട് വീഡിയോ ഇതിനോടകം വൈറലായിരിക്കുകയാണ്. 48 കാരനായ വിജുവിനെ അടിമുടി മാറ്റിയായിരുന്നു ഫോട്ടോ ഷൂട്ട്. വളരെ ആകര്‍ഷകമായ ലുക്ക് ആണു പുള്ളിയുടേത്. ഒരു ഫോട്ടോഷൂട്ടിന് പറ്റിയ ഫീച്ചറുകള്‍ അദ്ദേഹത്തിനുണ്ട്. അതാണ് ഫോട്ടോഷൂട്ടിലേക്ക് കാര്യങ്ങള്‍ എത്തിച്ചത്” മഹാദേവന് തമ്പി പറയുന്നത്.