മലയാളത്തിലെ പ്രമുഖ ചലച്ചിത്ര നടിയും ഗായികയുമാണ് മഡോണ സെബാസ്റ്റ്യന്‍. യൂ റ്റു ബ്രൂട്ടസ് എന്ന സിനിമയില്‍ ഗായികയായാണ് സിനിമയില്‍ അരങ്ങേറ്റം നടത്തുന്നത്. കണ്ണൂരിലെ ചെറുപുഴയില്‍ ജനിച്ച മഡോണ കോലഞ്ചേരിയിലാണു വളര്‍ന്നത്. കടയിരുപ്പു സെന്റ് പീറ്റേഴ്‌സ് സീനിയര്‍ സെക്കന്‍ഡറി സ്‌കൂളില്‍നിന്നു ഹൈസ്‌കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കി. 2015 ല്‍ പുറത്തിറങ്ങിയ അല്‍ഫോന്‍സ് പുത്രന്റെ പ്രേമം എന്ന സിനിമയിലൂടെ ഒരു നടിയായി വെള്ളിത്തിരയില്‍ അരങ്ങേറ്റം കുറിച്ചു. 2016 ല്‍ തമിഴില്‍ ഇറങ്ങിയ കാതലും കടന്തു പോകും, കിംഗ് ലയര്‍ എന്നീ ചിത്രങ്ങളിലും മഡോണ ശ്രദ്ധേയമായ അഭിനയം കാഴ്ചവച്ചിരുന്നു. പ്രശസ്ത മലയാള സംഗീത സംവിധായക പരിപാടിയായ മ്യൂസിക് മജോയില്‍ പങ്കെടുത്തതോടെ അവര്‍ക്ക് കൂടുതല്‍ പ്രേക്ഷക പ്രശംസ പിടിച്ചുപറ്റുന്നതിനു സാധിച്ചു.
പ്രേമം സിനിമയിലൂടെ മലയാളികളുടെ ഇഷ്ടം നേടാന്‍ താരത്തിന് കഴിഞ്ഞു. മഡോണ സെബാസ്റ്റ്യന്‍ എന്ന താരത്തെ ചുരുങ്ങിയ സമയം കൊണ്ട് ആരാധകര്‍ നെഞ്ചിലേറ്റി. നിരവധി ഹിറ്റ് ചിത്രങ്ങളുടെ ഭാഗമാകാന്‍ മഡോണയ്ക്ക് ഇതിനോടകം കഴിഞ്ഞു. മലയാളത്തിന് പുറമേ തമിഴ്, തെലുങ്ക് ചിത്രങ്ങളിലും മഡോണ അഭിനയിച്ചു. സോഷ്യല്‍ മീഡിയയിലും വളരെ സജീവമാണ് മഡോണ. താരം പങ്കുവയ്ക്കുന്ന ചിത്രങ്ങളെല്ലാം സോഷ്യല്‍ മീഡിയയില്‍ വൈറലാകാറുമുണ്ട്.
താരമിപ്പോള്‍ തന്റെ ഓണച്ചിത്രങ്ങള്‍ പ്രേക്ഷകരുമായി പങ്കു വെച്ചിരിക്കുകയാണ്. പാവാടയിലും സാരിയിലുമാണ് തന്റെ ഓണം ഫോട്ടോഷൂട്ടുമായി മഡോണ എത്തിയിരിക്കുന്നത്. ഊഷ്മളതയുടെ സീസണ്‍ എന്നാണ് തന്റെ ഓണം ഷൂട്ടിന് മഡോണ ക്യാപ്ഷന്‍ നല്‍കിയിരിക്കുന്നത്. സൗഹൃദം, നിറങ്ങള്‍, ചിരി, കൂടിച്ചേരല്‍… എന്നും താരം കുറിച്ചിട്ടുണ്ട്.
പാവാടയും ബ്ലൗസിലുമാണ് മഡോണ തിളങ്ങിയിരിക്കുന്നത്. നീല നിറത്തിലെ ഡീപ് നെക്ക് ബ്ലൗസാണ് താരം ധരിച്ചിരിക്കുന്നത്. വെള്ള നിറത്തിലെ പാവാടയാണ് മഡോണ സെബാസ്റ്റ്യന്‍ പെയര്‍ ആയി തെരഞ്ഞെടുത്തിരിക്കുന്നത്. നിമിഷ നേരം കൊണ്ടാണ് മഡോണയുടെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. മൂന്ന് മില്യണ്‍ ഫോളോവേഴ്‌സാണ് മഡോണയ്ക്ക് ഇന്‍സ്റ്റഗ്രാമിലുള്ളത്. കാതലും കടന്ത് പോകും, കിങ് ലയര്‍, കാവന്‍, പാ പാണ്ടി, ജുംഗ, ഇബ്ലിസ്, ബ്രദേഴ്‌സ് ഡേ, വൈറസ്, വാനം കൊട്ടട്ടം എന്നീ സിനിമകളില്‍ മഡോണ സെബാസ്റ്റ്യന്‍ നായികയായെത്തി. പൃഥ്വിരാജ് ചിത്രം ബ്രദേഴ്‌സ് ഡേയിലാണ് മഡോണ ഒടുവിലായി അഭിനയിച്ചത്.
Recent Comments