HomeEntertainmentഅയ്യയ്യേ എന്ത് മോശം പാട്ടുകളാണ് ഇത്; ആരാധികയുടെ കമന്റിന് അമൃത സുരേഷിന്റെ മറുപടി കേട്ടോ..?

അയ്യയ്യേ എന്ത് മോശം പാട്ടുകളാണ് ഇത്; ആരാധികയുടെ കമന്റിന് അമൃത സുരേഷിന്റെ മറുപടി കേട്ടോ..?

പ്രേക്ഷകരുടെ പ്രിയപ്പെട്ട താരദമ്പതികളാണ് സംഗീതസംവിധായകന്‍ ഗോപി സുന്ദറും ഗായിക അമൃത സുരേഷും. അതേ സമയം ആദ്യം ഒരു വിവാഹം കഴിച്ച വ്യക്തിയാണ് ഗോപി സുന്ദര്‍. ആ ബന്ധം ഇപ്പോഴും വേര്‍പ്പെടുത്തിയിട്ടില്ല. അതിനു ശേഷം ഗായിക അഭയ ഹിരണ്‍മയിയുമായി പ്രണയത്തിലായി. പത്ത് വര്‍ഷത്തോളം ഇരുവരും ലിവിങ് റിലേഷനിലായിരുന്നു. ഈ ശേഷം ആ ബന്ധവും പിരിഞ്ഞ ശേഷമാണ് അമൃതയുമായി ഗോപി സുന്ദര്‍ പ്രണയത്തിലായത്. എന്നാല്‍ നടന്‍ ബാലയുമായുള്ള വിവാഹമോചനത്തിന് ശേഷമാണ് അമൃത ഗോപിയെ പ്രണയിക്കുന്നത്. അമൃത മകള്‍ക്കൊപ്പം വളരെ വര്‍ഷങ്ങളായി താമസിക്കുകയാണ്. സോഷ്യല്‍മീഡിയയിലെ നെഗറ്റീവ് കമന്റുകളെ തരണം ചെയ്ത് വളരെ സന്തോഷമായാണ് ഇരുവരും ഇപ്പോള്‍ ജീവിക്കുന്നത്.

ഗോപി സുന്ദറും അമൃത സുരേഷും ഓണം പ്രമാണിച്ച് പുറത്തിറക്കിയ മ്യൂസിക്ക് വീഡിയോയാണ് ശ്രദ്ധ നേടുന്നത്. മാബലി വന്നേ… എന്നുള്ള മ്യൂസിക്ക് ആല്‍ബമാണ് അമൃതയും ഗോപി സുന്ദറും ചേര്‍ന്ന് തയ്യാറാക്കി ഇറക്കിയത്. ഈ ഗാനത്തിന് ബി.കെ ഹരിനാരായണനാണ് വരികളെഴുതിയത്. ഗോപി സുന്ദറാണ് സംഗീതം നല്‍കിയത്. അമൃത സുരേഷും ഗോപി സുന്ദറും ചേര്‍ന്നാണ് ആലപിച്ചിരിക്കുന്നത്. അതേ സമയം പതിവായി കേട്ട് വരുന്ന ഓണപ്പാട്ടുകളില്‍ നിന്നും വ്യത്യസ്തമാണ് മാബലി വന്നേയെന്ന മ്യൂസിക്ക് വീഡിയോ. അമൃതയും ഗോപി സുന്ദറും തന്നെയാണ് മ്യൂസിക്ക് വീഡിയോയില്‍ അഭിനയിച്ചിരിക്കുന്നത്.


മാബലി വന്നേയെന്ന പുതിയ മ്യൂസിക് വീഡിയോയെ പരിഹസിച്ച് പ്രേക്ഷകരില്‍ ഒരാള്‍ കുറിച്ച വാക്കുകളാണ് അമൃത ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ പങ്കുവെച്ചിരിക്കുന്നത്. അമൃതയ്ക്ക് നിവേദിത രാഹുല്‍ എന്ന ആരാധികയാണ് പരിഹാസം നിറഞ്ഞ മെസേജ് അയച്ചത്. എന്ത് കൂറ പാട്ടുകളാണ് രണ്ടുപേരും ചെയ്ത് ഇടുന്നത് ഉള്ള വില കളയണോ’യെന്നാണ് ആരാധിക മെസേജിലൂടെ ചോദിക്കുന്നത്.
അതേ സമയം ഇതിന് തക്കതായ മറുപടി നല്‍കിയതിന്റെ സ്‌ക്രീന്‍ ഷോട്ടും അമൃത സോഷ്യല്‍മീഡിയയില്‍ പങ്കുവെച്ചു.

അതിന് അമൃത നല്‍കിയ മറുപടി ഇങ്ങനെയായിരുന്നു. നിവേദിതയെ ആരും നിര്‍ബന്ധിച്ച് പാട്ട് കേള്‍പ്പിച്ചിട്ടില്ല. ഒരുപാട് പേരുടെ ഹാര്‍ഡ് വര്‍ക്കുണ്ട് കുട്ടി എല്ലാത്തിന്റേയും പിറകില്‍. ഒരു ക്രിയേറ്റിവിറ്റി ഉണ്ടാക്കുമ്പോഴെ അതിന്റെ വിഷമം മനസിലാകൂ എന്നാണ് അമൃത പറഞ്ഞത്. ഒരൊറ്റ മെസേജില്‍ ഇത്രയും മോശമായി മറ്റൊരാളുടെ എഫേര്‍ട്ടിനെ അത് നല്ലതോ മോശമോ ആയിക്കോട്ടെ… ഇങ്ങനെ പറയാന്‍ തോന്നുന്ന നിവേദിതയുടെ മനസിനേയും ഉദ്ദേശ ശുദ്ധിയേയും ഓര്‍ത്ത് എനിക്ക് നല്ല ദുഖമുണ്ട്. ദൈവം അനുഗ്രഹിക്കട്ടെയെന്നും അമൃത സുരേഷ് മറുപടിയായി കുറിച്ചു.

അതേ സമയം കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് മറ്റൊരു മ്യൂസിക്ക് വീഡിയോയും ഗോപി സുന്ദറിന്റെ സംഗീതത്തില്‍ അമൃത സുരേഷ് ആലപിച്ച് പ്രേക്ഷകരിലേക്ക് എത്തിയിരുന്നു. ആ ഗാനത്തിന് മികച്ച പ്രേക്ഷക സ്വീകാര്യത ലഭിച്ചിരുന്നു. പുതിയ പാട്ടിനും നിരവധി നല്ല കമന്റുകളാണ് പ്രേക്ഷകര്‍ കുറിക്കുന്നത്.

Most Popular

Recent Comments