HomeEntertainmentധൈര്യമുള്ള കുട്ടിയാണ്, കഷ്ടപ്പാടില്‍ നിന്നും വിജയത്തിലേക്കെത്തിയ പെണ്‍കുട്ടിയാണ്- അനുശ്രീയെകുറിച്ച് ലാല്‍ ജോസ്

ധൈര്യമുള്ള കുട്ടിയാണ്, കഷ്ടപ്പാടില്‍ നിന്നും വിജയത്തിലേക്കെത്തിയ പെണ്‍കുട്ടിയാണ്- അനുശ്രീയെകുറിച്ച് ലാല്‍ ജോസ്

ലാല്‍ ജോസ് മലയാളത്തിന് സമ്മാനിച്ച താരമാണ് നടി അനുശ്രീ. സൂര്യ ടിവിയില്‍ സംഘടിപ്പിച്ച ഒരു റിയാലിറ്റി ഷോയില്‍ നിന്നാണ് അനുശ്രീയെ ലാല്‍ ജോസ് തിരഞ്ഞെടുത്തത്. ‘ഡയമണ്ട് നെക്ലെയ്‌സ്’ എന്ന ചിത്രത്തിലൂടെയാണ് അനുശ്രീ വെള്ളിത്തിരയിലേക്ക് എത്തുന്നത്.

സോളമന്റെ തേനീച്ചകള്‍ എന്ന പുതിയ ചിത്രത്തിന്റെ വിശേഷങ്ങള്‍ പങ്കുവെക്കാനെത്തിയ ലാല്‍ ജോസ് പറഞ്ഞതിങ്ങനെയാണ്. അനുശ്രീയായിരുന്നു ചോദ്യം ചോദിച്ചത്. ഞങ്ങളെ പരിചയപ്പെടുത്തുമ്പോഴും ഇപ്പോഴത്തെ കുട്ടികളുമായി പ്രവര്‍ത്തിക്കുമ്പോഴുള്ള വ്യത്യാസത്തെക്കുറിച്ചായിരുന്നു അനുശ്രീ ചോദിച്ചത്.
ഭയങ്കര ധൈര്യമുള്ള കുട്ടിയായിരുന്നു അനുശ്രീ. മണ്ടന്‍ ധൈര്യമാണോ ശരിക്കുള്ള ധൈര്യമാണോ എന്ന് എനിക്ക് മനസിലായിട്ടില്ല. സൂര്യ ടിവിയിലെ റിയാലിറ്റി ഷോയില്‍ ഞാനുമായി ഇന്ററാക്റ്റ് ചെയ്യുന്നതായിരുന്നു ആദ്യഭാഗം. ഒരു ഹവായ് ചെരിപ്പൊക്കെയിട്ട് വീട്ടില്‍ നില്‍ക്കുന്നത് പോലെയാണ് അനുശ്രീ വന്നത്’.
ബാക്കിയുള്ളവര്‍ മേക്കപ്പിലായിരുന്നു. ഞാന്‍ നിന്നെ സെലക്റ്റ് ചെയ്തില്ലെങ്കില്‍ എന്ത് ചെയ്യുമെന്നായിരുന്നു ഞാന്‍ അവളോട് ചോദിച്ചത്. സാര്‍ അല്ലെങ്കില്‍ മറ്റൊരു സാര്‍, ഞാനെന്തായാലും സിനിമയില്‍ വരും. ആ ഒരൊറ്റ മറുപടിയിലൂടെയാണ് അവള്‍ ഇന്‍ ആയതെന്ന് ലാല്‍ ജോസ് പറഞ്ഞു.

 

അനുശ്രീയുടെ സ്വഭാവവും ചിന്തകളും കുടുംബവുമെല്ലാം ലാല്‍ജോസ് പറഞ്ഞു, അസാധ്യ സെന്‍സ് ഓഫ് ഹ്യൂമറുള്ളയാളാണ്. ഒരുപാട് പരിമിതികളൊക്കെയുള്ള സാഹചര്യങ്ങളില്‍ നിന്നും വന്നതാണ്. ഒരുപാട് കാര്യങ്ങള്‍ നേരിടേണ്ടി വന്നിട്ടുണ്ട്. ഡയമണ്ട് നെക്ലേസിനായി ദുബായിലേക്ക് പോവുമ്പോള്‍ അവളുടെ അമ്മ നോക്കാനാളില്ലാത്തത് കൊണ്ട് പശുവിനെ കൊടുത്തിരുന്നു. അവര്‍ അവിടെ ഗ്ലൂമിയായി ഇരിക്കുമായിരുന്നു. വിചിത്രമായ ജീവിതാനുഭവങ്ങളിലൂടെ കടന്നുവന്നവരാണ് വിജയിക്കുന്നത് എന്ന് തോന്നിയിട്ടുണ്ട്.

ആ റിയാലിറ്റി ഷോയെ കുറിച്ച് അനുശ്രീ പറഞ്ഞത്

ഷോയില്‍ പങ്കെടുക്കാന്‍ ഒരു പഴയ ചപ്പല്‍ ഒക്കെ ഇട്ടാണ് പോയത്. അതേ ഉണ്ടായിരുന്നുള്ളു അന്ന്. അന്നു മത്സരിക്കാന്‍ എത്തിയ ബാക്കി ആള്‍ക്കാരുടെ ലുക്കും ഡ്രസും ഒക്കെ കണ്ട് നമുക്കിത് പോലെ ഒന്നും പറ്റില്ല അമ്മേ എന്നു പറഞ്ഞു തിരിച്ചു പോകാന്‍ തുടങ്ങിയ എന്നെ അന്ന് പിടിച്ചു നിര്‍ത്തിയത് സൂര്യ ടിവിയിലെ ഷോ കോര്‍ഡിനേറ്റര്‍ വിനോദ് ചേട്ടനാണ്. ആദ്യ ദിവസങ്ങളില്‍ ഒരുപാട് ബുദ്ധിമുട്ടി. പക്ഷെ ഒരു നിയോഗം പോലെ ആ ഷോ യില്‍ ഞാന്‍ വിജയിച്ചു.

ലാല്‍ ജോസിന്റെ പുതിയ സിനിമയാണ് ‘സോളമന്റെ തേനീച്ചകള്‍. ചിത്രത്തിന് അനുശ്രീയും ആശംസകള്‍ അറിയിച്ച് വന്നിരുന്നു. എന്റെ ഹൃദയത്തില്‍ വലിയൊരു സ്ഥാനം കൊടുത്തിട്ടുള്ള ആളാണ് അദ്ദേഹം. ഞാന്‍ ഇന്ന് എന്തെങ്കിലും ആയിട്ടുണ്ടെങ്കില്‍ അതില്‍ ഏറ്റവും കൂടുതല്‍ പങ്കുള്ളയാള്‍. എന്റെ ദൈവത്തിനൊപ്പമാണ് ഞാന്‍ അദ്ദേഹത്തെ വെച്ചിട്ടുള്ളത്. അദ്ദേഹത്തിന് വേണ്ടി ചെയ്യാന്‍ പറ്റുന്ന എന്ത് കാര്യവും ഞാന്‍ ചെയ്യും. അതെന്നും അങ്ങനെ തന്നെയായിരിക്കും, അനുശ്രീ പറഞ്ഞു. ഞങ്ങളൊക്കെ ഇവിടത്തന്നെയുണ്ടെന്നും ഇനിയും ഒരുപാടുപേരെ കൊണ്ടുവരണ്ടെന്നും തമാശയായി അനുശ്രീ പറയുകയും ചെയ്തു. മലയാള സിനിമക്ക് ഒരുപാട് നായികമാരെ നല്‍കിയിട്ടുള്ള സംവിധായകനാണ് ലാല്‍ ജോസ്.

Most Popular

Recent Comments