HomeEntertainmentപാചകത്തിലേക്ക് എത്തിയത് എങ്ങനെയാണെന്ന് തുറന്ന് പറഞ്ഞ് ലക്ഷ്മി നായര്‍

പാചകത്തിലേക്ക് എത്തിയത് എങ്ങനെയാണെന്ന് തുറന്ന് പറഞ്ഞ് ലക്ഷ്മി നായര്‍

കുക്കിംഗ് പരിപാടികളിലൂടെ മലയാളികളുടെ ഹൃദയം കീഴടക്കിയ താരമാണ് ലക്ഷ്മി നായര്‍. യൂട്യീബ് ചാനലകുകള്‍ക്ക് മുന്‍പ് മലയാളികളുടെ അടുക്കളിലെ രുചികളെ പരിചയപ്പെടുത്തിയ ലക്ഷ്മി ഇപ്പോള്‍ നിരവധി പേരുടെ പ്രിയപ്പെട്ട താരമാണ്. ജീവിതത്തില്‍ പത്രപ്രവര്‍ത്തകയാവാന്‍ ആഗ്രഹിച്ച ആളായിരുന്നു താനെന്ന് ലക്ഷ്മി നായര്‍ പറയുന്നു. ദൂരദര്‍ശനില്‍ ഒരുവര്‍ഷത്തോളം വാര്‍ത്ത വായിച്ചിരുന്നു. വിവാഹത്തോടെയായാണ് ബ്രേക്കെടുത്തത്. 22ാമത്തെ വയസിലായിരുന്നു വിവാഹം. വിവാഹശേഷവും പഠിച്ചിരുന്നു. പലരും പ്രണയവിവാഹമാണെന്ന് കരുതുന്നുണ്ടെങ്കിലും ഞങ്ങളുടേത് പക്കാ അറേഞ്ച്ഡ് വിവാഹമാണെന്ന് ലക്ഷ്മി പറഞ്ഞു.

താരത്തിന്റെ അച്ഛന്‍ നല്ല കാര്‍ക്കശ്യമുള്ളയാളായിരുന്നു. രണ്ട് സഹോദരന്‍മാരാണ്. യാദൃശ്ചികമായാണ് കുക്കിംഗില്‍ കൂടുതല്‍ താല്‍പര്യം വന്നത്. സ്വന്തമായൊരു കാറ്ററിംഗ് യൂണിറ്റ് തുടങ്ങിയിട്ട് 25 വര്‍ഷമായി. അച്ഛനൊന്നും അറിയാതെയാണ് അത് തുടങ്ങിയത്. അമ്മൂമ്മ നന്നായിട്ട് പാചകം ചെയ്യും. ഇതെല്ലാം കാണാനും കേള്‍ക്കാനുമൊക്കെയായി ഞാനും അവരുടെ കൂടെയുണ്ടാവാറുണ്ട്. എപ്പോഴും അടുക്കള പരിസരത്ത് തന്നെയുണ്ടാവാറുണ്ട്. ആഹാരം വിളമ്പിക്കൊടുക്കാനും ഏറെയിഷ്ടമുള്ള കാര്യമാണ്. ചെറുക്കനും വീട്ടുകാരും വന്നപ്പോള്‍ അവര്‍ക്ക് കൊടുത്ത പലഹാരങ്ങളെല്ലാം ഞാനായിരുന്നു ഉണ്ടാക്കിയത്. അതറിഞ്ഞപ്പോള്‍ എല്ലാവര്‍ക്കും സന്തോഷമായിരുന്നു. നന്നായി ഇംഗ്ലീഷ് സംസാരിക്കുന്നയാളായിരിക്കണം ഭര്‍ത്താവ് എന്നുണ്ടായിരുന്നു. അദ്ദേഹം നന്നായി സംസാരിക്കുകയും ചെയ്യും. പൊതുവെ പ്രൈവസി ഇഷ്ടപ്പെടുന്നയാളാണ് അദ്ദേഹം. അതാണ് വീഡിയോകളിലേക്കൊന്നും വരാത്തത്. അധികം യാത്ര ചെയ്യുന്നതും അദ്ദേഹത്തിന് ഇഷ്ടമല്ല. എന്നാല്‍ എനിക്ക് യാത്ര ചെയ്യാനുള്ള സ്വാതന്ത്ര്യമുണ്ട്.

അതേ സമയം സോഷ്യല്‍മീഡിയയിലെ വിമര്‍ശനങ്ങളെ കുറിച്ചും താരം തുറന്ന് പറഞ്ഞു. വിമര്‍ശനങ്ങളിലൊന്നും തളരുന്നയാളല്ല. അപ്രതീക്ഷിതമായ ചില പ്രതിസന്ധികളെ നേരിട്ടപ്പോഴും തളര്‍ച്ചയുണ്ടായിരുന്നില്ല. സങ്കടമൊക്കെ വരാറുണ്ട്. എന്നാലും വളരെ കരുത്തയായ വ്യക്തിയാണ് താനെന്നും ലക്ഷ്മി നായര്‍ പറഞ്ഞിരുന്നു. യാത്രകള്‍ ചെയ്യുന്നതിനിടയിലുണ്ടായ രസകരമായ അനുഭവങ്ങളും ലക്ഷ്മി നായര്‍ പങ്കുവെച്ചിരുന്നു. ശ്രീകണ്ഠന്‍ നായര്‍ അവതാരകനായ ഫ്‌ളവേഴ്‌സ് ഒരു കോടി എന്ന റിയാലിറ്റി ഷോയില്‍ വെച്ചാണ് താരം ഇത്തരത്തില്‍ തുറന്നു പറച്ചില്‍ നടത്തിയത്.

Most Popular

Recent Comments