സിനിമയിലൂടെയും സീരിയലുകളിലൂടെയും ഒരുപാടുപേരെ ചിരിപ്പിച്ച ഹസ്യതാരം കൊച്ചുപ്രേമൻ കഴിഞ്ഞ ദിവസം വിടവാങ്ങിയ വാർത്ത ഞെട്ടാലോടെയും സങ്കടത്തോടെയുമാണ് ആരാധകർ കേട്ടത്. വ്യത്യസ്തമായ ശബ്ദത്തിലൂടെയും ഭാവപ്രകടനങ്ങളിലൂടെയും മലയാളമനസ്സിൽ ഇടം കണ്ടെത്തിയ വ്യക്തിയാണ് അദ്ദേഹം. സീരിയലുകളിലും സിനിമയിലും ഒരു പോലെ രസിപ്പിക്കാനും പ്രേക്ഷക പ്രീതി പിടിച്ചുപറ്റുവാനും അദ്ദേഹത്തിന് സാധിച്ചു. ഹാസ്യവേഷങ്ങളോടൊപ്പം ക്യാരക്റ്റർ വേഷങ്ങളും വില്ലൻ വേഷങ്ങളും അദ്ദേഹം ചെയ്തിട്ടുണ്ട്.
താനാണ് ആദ്യം ഗിരിജയോട് പ്രണയഭ്യർത്ഥന നടത്തുന്നത്;
ഗിരിജക്ക് പക്ഷെ താല്പര്യമുണ്ടായിരുന്നില്ല
അദ്ദേഹം അവതരിപ്പിച്ച ഒട്ടുമിക്ക കഥാപാത്രങ്ങളും പ്രത്യേകിച്ച് ഹസ്യവേഷങ്ങളായ സൗണ്ട് തോമയിലെ കുട്ടൻ പിള്ളയും ചോട്ടാ മുംബൈയിലെ പ്രേമചന്ദ്രനും കല്യാണ രാമനിലെ യു പി മേനോനും തിളക്കത്തിലേ വെളിച്ചപ്പാടുമെല്ലാം ഇന്നും മലയാളികളുടെ മനസ്സിലെ മായാത്ത കഥാപാത്രങ്ങളാണ്. നാടകങ്ങളിലൂടെയാണ് അഭിനയ രംഗത്തേക്ക് എത്തുന്നത്. ഒരുകാലത്തും ദൂരദർശനിലെ പല പരമ്പരകളിലും സ്ഥിരസാനിധ്യമായിരുന്നു. 1973 ലാണ് അദ്ദേഹം ആദ്യമായി അഭിനയിച്ച ഏഴ് നിറങ്ങൾ എന്ന സിനിമ പുറത്തിറങ്ങുന്നത്. അതിനുശേഷം നൂറിലധികം സിനിമയുടെ ഭാഗമാകാൻ അദ്ദേഹത്തിന് സാധിച്ചു.
ഞങ്ങൾ സന്തുഷ്ടരാണ്, ശ്രീകൃഷ്ണപുരത്തെ നക്ഷത്രത്തിളക്കം, ഗുരു, കഥാനായകൻ, ദി കാർ, മാട്ടുപെട്ടി മച്ചാൻ, പട്ടാഭിഷേകം, കല്യാണരാമൻ, തിളക്കം, ആക്‌ഷൻ ഹീറോ ബിജു, ലീല, ചതിക്കാത്ത ചന്തു, ഉടയോൻ, ഛോട്ടാ മുംബൈ, സ്വലേ, 2 ഹരിഹർ നഗർ, ശിക്കാർ, മായാമോഹിനി, വരത്തൻ, തൊട്ടപ്പൻ എന്നിവയാണ് അദ്ദേഹം അഭിനയിച്ച പ്രധാന സിനിമകൾ.
മണക്കാട് എം ബി കോളേജിൽ ഇലെക്ട്രിക്കൽ എൻജിനിയറിങ് പഠിക്കുന്ന കാലത്താണ് ആദ്യമായി നാടകത്തിന്റെ തട്ടിൽ കയറുന്നത്. അതോടെ പഠനം പാതിവഴിയിൽ ഉപേക്ഷിച് മുഴുവൻ സമയവും നാടകത്തിന്റെ പരിശീലനമായി.
അദ്ദേഹത്തിന്റെ ഭാര്യ ഗിരിജയും മലയാളികൾക്ക് സുപരിചിതയായ സീരിയൽ നടിയാണ്. ഏറെ ആരാധകരുള്ള സ്വാന്തനം സീരിയലിലെ അമ്മ വേഷം കൈകാര്യം ചെയ്യുന്നത് ഗിരിജയാണ്. ഇരുവരുടേതും പ്രണയവിവഹമായിരുന്നു. അനുജത്തിയെ സംഗീത കോളേജിൽ കൊണ്ടുചെന്നാക്കാൻ പോകുമ്പോഴാണ് ആദ്യമായി ഗിരിജയെ കാണുന്നത്. പിന്നീട് അത് പ്രണയമായി മാറി.
താനാണ് ആദ്യം ഗിരിജയോട് പ്രണയഭ്യർത്ഥന നടത്തുന്നത്. ഗിരിജക്ക് പക്ഷെ താല്പര്യമുണ്ടായിരുന്നില്ല. ഒരുപാട് പിന്നാലെ നടന്നതിനുശേഷമാണ് ഗിരിജ സമ്മതിക്കുന്നതും വീട്ടിലേക്ക് വരാൻ പറയുന്നതും. ഗിരിജയുടെ സമ്മതം കിട്ടുന്നതിനുവേണ്ടി താൻ പട്ടിണി കിടന്നിട്ടുണ്ട്. പട്ടികിടന്നു തലകറങ്ങിയിട്ടുണ്ടെന്നും കൊച്ചുപ്രേമൻ മുൻപ് പറഞ്ഞിട്ടുണ്ട്.
ഗിരിജയെ തനിക്ക് മൂന്ന് പ്രാവശ്യമാണ് വിവാഹം ചെയ്യേണ്ടി വന്നത്. ആദ്യം രജിസ്റ്റർ മാര്യേജ് ചെയ്തു. പിന്നീട് കുടുംബക്ഷേത്രത്തിൽ വച്ചു ഒന്നുടെ താലികെട്ടേണ്ടി വന്നു. അത് കഴിഞ്ഞ് നാട്ടുകാരുടെ മുന്നിൽ വച്ചു ഒന്നുടെ താലി കെട്ടി. എന്നിങ്ങനെ തന്റെ വിവാഹത്തെ കുറിച്ചു രസകരമായി അദ്ദേഹം പറഞ്ഞിട്ടുണ്ട്.
കൊച്ചുപ്രേമന്റെ നിര്യാണത്തിൽ മുഖ്യമന്ത്രി പിണറായി വിജയനും പ്രതിപക്ഷ നേതാവ് വി ഡി സതീശനും ദുഃഖം രേഖപ്പെടുത്തി. സിനിമരംഗത്തുനിന്നും മറ്റുപലമേഖലകളിലും നിന്നും നിരവധിപേരാണ് അനുശോചനവുമായി എത്തിയിരിക്കുന്നത്.
Recent Comments